ക്രെറ്റയേയും ഡിസയറിനേയും വീണ്ടും ഒതുക്കി, കഴിഞ്ഞ മാസവും നമ്പർ വണ്ണായി ടാറ്റയുടെ ജനപ്രിയൻ

ഇന്ത്യൻ വിപണിയിലെ ഉത്സവ സീസൺ അവസാനിച്ചതോടെ വാഹനം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും 2025 ഒക്ടോബറിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണി വലിയ നേട്ടമുണ്ടാക്കിയാണ് അവസാനിപ്പിച്ചത്. പോയമാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ ഏതാണെന്ന് അറിയാൻ പലരും കാത്തിരിക്കുകയായിരുന്നു. ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) അല്ലെങ്കിൽ മാരുതി ഡിസയർ (Maruti Dzire) ആയിരിക്കും നമ്പർ വൺ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ തുടർച്ചയായ രണ്ടാം മാസവും ടാറ്റയുടെ ശക്തരിൽ ശക്തനായ നെക്സോൺ തന്നെയാണ് ഹിറ്റ് ചാട്ടിൽ ഒന്നാമതെത്തിയിരിക്കുന്നത്.

വിപണിയിലെത്തിയിട്ട് കാലങ്ങളായെങ്കിലും കൃത്യമായ ഇടവേളകളിൽ നെക്സോണിലേക്ക് മാറ്റങ്ങൾ അവതരിപ്പിക്കുന്നതിൽ ടാറ്റ മോട്ടോർസ് കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഒപ്പം എ ക്ലാസ് സേഫ്റ്റിയും മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവുന്നുണ്ട്. 2025 ഒക്‌ടോബർ മാസത്തിൽ നെക്സോണിന്റെ 22,083 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

Tata Nexon SUV Become India s Number One Car In October 2025 Sales

കഴിഞ്ഞ വർഷം ഇതേ മാസത്തെ 14,759 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 49.62 ശതമാനത്തിന്റെ വിൽപ്പന വളർച്ചയാണ് നെക്സോൺ കൈവരിച്ചിരിക്കുന്നത്. വർഷങ്ങളായി കമ്പനിക്കായി സ്ഥിരമായി വിൽപ്പന നേടുന്ന മോഡലാണ് നെക്സോൺ. ശരിക്കും ടാറ്റയുടെ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നതും ഈ കോംപാക്‌ട് എസ്‌യുവി ആണെന്നതിൽ ബ്രാൻഡിന് അഭിമാനിക്കാം.

പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ എസ്‌യുവി വാങ്ങാനാവുമെന്നത് ഉപഭോക്താക്കളെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. രാജ്യത്ത് കിട്ടാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ഒരേയൊരു സ്പോർട് യൂട്ടിലിറ്റി വാഹനമാണ് നെക്സോൺ. സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വൈവിധ്യമാർന്ന വേരിയന്റുകളും മോഡലിലുണ്ട്.

Tata Nexon SUV Become India s Number One Car In October 2025 Sales

1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇതിൽ പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോ പെട്രോൾ യൂണിറ്റ് 118 bhp പവറിൽ പരമാവധി 170 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസലിലേക്ക് വന്നാൽ 116 bhp കരുത്തിൽ 260 Nm ടോർക്കാണ് നൽകുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ നെക്സോൺ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൺറൂഫ് പോലുള്ള എല്ലാത്തരം അടിസ്ഥാന ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.

Tata Nexon SUV Become India s Number One Car In October 2025 Sales

ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള ടാറ്റ നെക്സോണിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജിഎസ്ടി പുതുക്കി നിശ്ചയിച്ചിരിക്കുന്നതിനാൽ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 7.32 ലക്ഷം മുതൽ 12.35 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അടുത്തിടെ ADAS സംവിധാനം ചേർത്തുകൊണ്ട് ടാറ്റ നെക്സോണിനെ കമ്പനി പരിഷ്ക്കരിച്ചിരുന്നു. ഈ അപ്‌ഡേറ്റിലൂടെ ADAS ടെക് ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നായി മാറാനും നെക്സോണിനായി. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവിയുടെ ഫിയർലെസ് പ്ലസ് ഡിസിഎ വേരിന്റ് മുതലാണ് ADAS ലഭ്യമാവുക. സേഫ്റ്റി ടെക്ക് സജ്ജീകരിച്ച വകഭേദങ്ങൾക്ക് 13.53 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നതും. ടാറ്റ നെക്സോണിന്റെ ഫ്രണ്ട് ബമ്പറിലും വിൻഡ്‌ഷീൽഡ് ഏരിയയിലും ഘടിപ്പിച്ചിരിക്കുന്ന റഡാറും ക്യാമറ അധിഷ്ഠിത സെൻസറുകളുമാണ് കൊടുത്തിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ സംഭവ ബഹുലമാവാൻ മോഡലിനായിട്ടുണ്ട്.

More from DriveSpark

Article Published On: Monday, November 10, 2025, 13:01 [IST]
English summary
Tata nexon suv become indias number one car in october 2025 sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X