ഇനി കറണ്ടിൽ ഓടിച്ച് നോക്കിയാലോ? 421 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 85,000 രൂപയുടെ ഓഫറുമായി ടാറ്റ

ഇലക്‌ട്രിക് കാറുകൾ (Electric Cars) സാധാരണക്കാരുടെ കൊക്കിലും ഒതുങ്ങുമെന്ന് കാണിച്ചു തന്നവരാണ് ടാറ്റ മോട്ടോർസ്. പെട്രോളിനും ഡീസലിനുമെല്ലാം വില കൂടിയപ്പോൾ ഒരു വിഭാഗം ആളുകളെല്ലാം ഇവിയിലേക്ക് ചേക്കേറാൻ താത്പര്യപ്പെട്ടിരുന്നു. പക്ഷേ അന്ന് സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ നല്ല മോഡലുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണം പറയാൻ. അവിടുന്ന് പണിയാരംഭിച്ച രത്തൻ ടാറ്റയുടെ കമ്പനി നെക്സോൺ ഇവി അവതരിപ്പിച്ച് വൈദ്യുത വാഹന വിപണി കൈപ്പിടിയിലാക്കി. പിന്നാലെ ടിഗോർ ഇവിയും ടിയാഗോ ഇവിയും കൂടി വിൽപ്പനയ്ക്കെത്തിയതോടെ ഇന്ത്യൻ നിരത്തുകളിലും നിശബ്‌ദ വിപ്ലവത്തിന് തുടക്കമായി.

പിന്നീട് പഞ്ച് ഇവി കൂടി യാഥാർഥ്യമായതോടെ ടാറ്റയ്ക്ക് ശുക്രനുദിക്കുകയും ചെയ്‌തു. എംജിയിൽ നിന്നും മത്സരം കടുത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നതിനാൽ വിൽപ്പന കൂട്ടാനുള്ള അവസാനയടവുകളെല്ലാം പുറത്തെടുക്കുകയാണ് ടാറ്റ മോട്ടോർസ്. പുതുവർഷത്തോട് അനുബന്ധിച്ച് ജനപ്രിയ ഇലക്ട്രിക് കാറുകളിൽ കിടിലൻ ന്യൂയർ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Tata Punch EV And Tiago EV Now Available With Rs 85 000 Discount Offer

ടിയാഗോ ഇവി, പഞ്ച് ഇവി തുടങ്ങിയ രണ്ട് മോഡലുകളും നല്ല വിലക്കുറവിൽ വാങ്ങി പോർച്ചിലിടാനുള്ള സുവർണാവസരമാണ് 2025 ജനുവരി മാസത്തിൽ കൈവന്നിരിക്കുന്നത്. രണ്ട് ഇലക്ട്രിക് വാഹനങ്ങളുടേയും 2024, 2025 മോഡലുകൾക്കും ഈ മാസം പരമാവധി 85,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. പക്ഷേ സ്ഥലം, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച് ഓഫറിൽ മാറ്റങ്ങളുമുണ്ടാവാം കേട്ടോ.

എംജി കോമറ്റ് പുറത്തിറങ്ങുന്നത് വരെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരുന്നു ടാറ്റ ടിയാഗോ. എങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ഇപ്പോഴും മുമ്പിട്ട് നിൽക്കുന്ന വാഹനം സ്വന്തമാക്കാൻ പറ്റിയ സുവർണാവസരമാണ് ജനുവരിയിൽ കൈവന്നിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ 2024 മോഡൽ ഇയർ പതിപ്പിന് 85,000 രൂപ വരെ ഡിസ്കൗണ്ടാണ് ടാറ്റ മോട്ടോസ് ഒരുക്കിയിരിക്കുന്നത്. അതേസമയം 2025 മോഡൽ മതിയെങ്കിൽ 40,000 രൂപ ഓഫർ ലഭിക്കും.

Tata Punch EV And Tiago EV Now Available With Rs 85 000 Discount Offer

2024 ടാറ്റ ടിയാഗോ ഇവിയുടെ 3.3 kW XE വേരിയൻ്റിന് 50,000 രൂപയുടെ വിലക്കുറവ് ലഭിക്കുമ്പോൾ 3.3kW XT MR ട്രിമ്മിന് 70,000 രൂപ പരമാവധി ഓഫർ ലഭിക്കും. ടിയാഗോ ഇവിയുടെ 3.3 KW XT LR വേരിയന്റാണ് നോക്കുന്നതെങ്കിൽ 85,000 രൂപയും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ 3.3kW XZ+, ടോപ്പ് എൻഡ് XZ+ ടെക് ലക്‌സ് വേരിയൻ്റുകൾക്ക് 60,000 രൂപയുടെ ആനുകൂല്യങ്ങളുമാണ് ഈ മാസം ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്.

ടാറ്റ പഞ്ച് ഇലക്‌ട്രിക് എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ 2024 മോഡലുകൾക്ക് 2025 ജനുവരിയിൽ 70,000 രൂപ വരെ ഓഫർ ലഭിക്കും. ഇതിനോടകം തന്നെ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇവിക്ക് ഡിസ്കൗണ്ടും കൂടി അവതരിപ്പിച്ചതോടെ ചൂട് പൊറോട്ട പോലെയായിരിക്കും ഇനി ആളുകൾ വാങ്ങാനെത്തുക. 3.3kW ബാറ്ററി പായ്ക്കുമായി വരുന്ന സ്മാർട്ട്, സ്മാർട്ട് പ്ലസ് വേരിയൻ്റുകൾക്ക് 40,000 രൂപയാണ് പരമാവധി ഓഫർ കിട്ടുക.

Tata Punch EV And Tiago EV Now Available With Rs 85 000 Discount Offer

അതേസമയം 3.3kW MR വേരിയൻ്റുകളുടെ മറ്റെല്ലാ പതിപ്പുകൾക്കും 50,000 രൂപ കിഴിവാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുള്ളത്. ടാറ്റ പഞ്ച് ഇവിയുടെ 3.3kW ലോംഗ് റേഞ്ച് ട്രിമ്മിന് 50,000 രൂപയും 7.2kW ഫാസ്റ്റ് ചാർജറുള്ള ലോംഗ് റേഞ്ച് മോഡലുകൾക്ക് 70,000 രൂപയും ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ പഞ്ച് ഇവിയുടെ 2025 മോഡലുകളാണ് നോക്കുന്നതെങ്കിൽ 40,000 രൂപയുടെ ഡിസ്കൗണ്ടായിരിക്കും ഉണ്ടാവുക.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഓഫറുകളൊന്നുമില്ലാതെ ടാറ്റ പഞ്ച് ഇവിക്ക് 9.99 ലക്ഷം രൂപ മുതൽ 14.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാറ്റയുടെ ഇലക്ട്രിക് നിരയിലെ താങ്ങാനാവുന്ന മോഡലായ ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതൽ 11.49 ലക്ഷം വരെയും എക്സ്ഷോറൂം വില നൽകേണ്ടതായി വരും. ഇതിൽ നിന്നും മുകളിൽ പറഞ്ഞ ഓഫറുകളിട്ടാൽ നല്ല വിലക്കുറവിൽ വണ്ടികൾ വീട്ടുമുറ്റത്തെത്തിക്കാനാവും.

More from DriveSpark

Article Published On: Wednesday, January 8, 2025, 9:51 [IST]
English summary
Tata punch ev and tiago ev now available with rs 85000 discount offer details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X