കെട്ടിക്കിടക്കുന്നതെല്ലാം വിറ്റഴിക്കണം, ടാറ്റയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിക്ക് 1.75 ലക്ഷം ഇയർ എൻഡ് ഓഫർ

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ എംജിയേക്കാളും മഹീന്ദ്രയേക്കാളും ഏറെ മുന്നിൽ ഓടുകയാണ് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, പഞ്ച്, നെക്‌സോൺ, കർവ്, ഹാരിയർ എന്നിവ ഉൾപ്പടെ മൊത്തം 6 ഇവികളാണ് ഇന്ത്യയിൽ ബ്രാൻഡ് വിപണം ചെയ്യുന്നത്. ഇനിയും എതിരാളികളെ ബഹുദൂരം പിന്നാലാക്കുവാനായി മുഴുവൻ വൈദ്യുത വാഹന നിരയിലും ഇയർ എൻഡ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിൽ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ പഞ്ച് ഇവിയിൽ മൊത്തം 1.75 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഡിസംബർ മാസത്തേക്കായി ടാറ്റ ഒരുക്കിവെച്ചിരിക്കുന്നത്.

ഇതിൽ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തം 19 വേരിയൻ്റുകളാണ് ടാറ്റ പഞ്ച് ഇവിയിൽ തെരഞ്ഞെടുക്കാനാവുന്നത്. ഇതിൽ എല്ലാ വകഭേദങ്ങളിലും ഈ ഓഫർ ലഭ്യമാണെന്നതാണ് രസകരമായ കാര്യം. നിലവിൽ 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ് പഞ്ചിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Tata Punch EV Attracts Rs 1 75 Lakh Year-End Offer In December 2025

ടാറ്റ മോട്ടോർസിൻ്റെ അഡ്വാൻസ്ഡ് കണക്റ്റഡ് ടെക് ഇൻ്റലിജൻ്റ് ഇലക്ട്രിക് വെഹിക്കിൾ ( Acti.EV) പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഇലക്‌ട്രിക് എസ്‌യുവി വിപണനത്തിന് എത്തുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 25kWh ബാറ്ററി കിട്ടുമ്പോൾ ലോംഗ് റേഞ്ചിന് 35kWh ബാറ്ററി പായ്ക്കാവും കമ്പനി ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയിലെ ചെറിയ 25kWh ബാറ്ററി ഓപ്ഷന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് വലിയ 35kWh ബാറ്ററി പായ്ക്ക് 122 bhp പവറിൽ 190 Nm ടോർക്കാണ് ഉത്പാദിപ്പിക്കുക. ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് വേരിയൻ്റിന് 265 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പുകൾക്ക് 365 കിലോമീറ്ററുമാണ് ടാറ്റ പഞ്ച് ഇവി അവകാശപ്പെടുന്ന റേഞ്ച് കണക്കുകൾ. 9.5 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം മണിക്കൂറിൽ 140 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

Tata Punch EV Attracts Rs 1 75 Lakh Year-End Offer In December 2025

ചാർജിംഗിലും ആള് മിടുക്കാനാണെന്നതിൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ടേവേണ്ട. 7.2 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ടാറ്റ പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പുകൾ പൂർണമായി ചാർജാവാൻ വെറും 5 മണിക്കൂർ സമയം മാത്രമാണ് വേണ്ടി വന്നിരുന്നത്. ACFC അല്ലാത്ത പതിപ്പുകൾക്ക് ഫുൾ ചാർജാവാൻ ഏകദേശം 13.5 മണിക്കൂർ എടുക്കുമെന്നാണ് കമ്പനി പറയുന്നത്.

നെക്സോൺ ഇവിയുടെ ചെറിയ പതിപ്പായി തോന്നുന്ന വിധത്തിലാണ് പഞ്ചിൻ്റെ ഇലക്‌ട്രിക് പതിപ്പും. കണക്റ്റ‌ഡ് എൽഇഡി ഡിആർഎല്ലുകൾ, ക്ലോസ്-ഓഫ് ഗ്രിൽ, മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയാണ് ഫ്രണ്ടിലെ ഹൈലൈറ്റുകൾ. പുതിയ എയ്‌റോഡെനാമിക് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പർ എന്നിവയും ഇവിയിലെ ഡിസൈൻ ഹൈലൈറ്റുകളാണ്.

Tata Punch EV Attracts Rs 1 75 Lakh Year-End Offer In December 2025

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ, 360-ഡിഗ്രി ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, സൺറൂഫ്, ഓട്ടോ-ഫോൾഡ് ORVM-കൾ, ESP, ക്രൂയിസ് കൺട്രോൾ, 6 എയർബാഗുകൾ എന്നീ ഫീച്ചറുകളാണ് ഇൻ്റീരിയറിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 9, 2025, 6:00 [IST]
English summary
Tata punch ev attracts rs 1 75 lakh year end offer in december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X