EMI 5,999 രൂപ മതി, പഞ്ച് വാങ്ങാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല! കിടിലൻ ഓഫറുമായി ടാറ്റ

ഇന്ത്യയിൽ മഹീന്ദ്രയോടും ഹ്യുണ്ടായിയോടും കടുത്ത മത്സരത്തിലാണ് ടാറ്റ മോട്ടോർസ്. ചില്ലറക്കണക്കിന് രണ്ടാം സ്ഥാനം നഷ്‌ടപ്പെടുമ്പോൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് കമ്പനിയിപ്പോൾ. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കുന്നതിനുമായി ടാറ്റ മോട്ടോർസ് ഇപ്പോഴിതാ പെട്രോൾ, ഇലക്ട്രിക് വാഹന നിരയിലുടനീളം പ്രത്യേക ഇഎംഐ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഡിസംബർ മാസത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ ടിയാഗോ, പഞ്ച് തുടങ്ങിയ ചെറുകാറുകളിൽ പോലും ലഭ്യമാണെന്നതാണ് ശ്രദ്ധേയം. തിരഞ്ഞെടുത്ത മോഡലും ഫിനാൻസിംഗ് ഓപ്ഷനും അനുസരിച്ച് 4,999 രൂപ മുതലുള്ള ഇഎംഐയിൽ കാറുകൾ സ്വന്തമാക്കാം.

ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, ഇവികൾ എന്നിവ ഓഫറുകളിൽ ഉൾപ്പെടുന്നത് ആളുകളെ ഷോറൂമിലെത്തിക്കുമെന്ന് ഉറപ്പാണ്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായുള്ള ഈ പദ്ധതി വലിയ വിജയം തന്നെയാവുമെന്നാണ് അനുമാനം. ഈ ലേഖനത്തിൽ ടാറ്റയുടെ എൻട്രി ലെവൽ മൈക്രോ എസ്‌യുവിയായ പഞ്ചിൻ്റെ ഇഎംഐ ഓഫറുകളെ കുറിച്ച് വിശദമായി നോക്കാം.

tata punch emi

പഞ്ച് മൈക്രോ എസ്‌യുവി പ്രതിമാസം 5,999 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐകളിലാണ് വാങ്ങാനാവുക. മാസത്തവണ കണക്കുകൾ ഒരു പ്രത്യേക ലോൺ തുകയെയും ബലൂൺ സ്കീം ഓപ്ഷനുകളെയും 84 മാസത്തെ തിരിച്ചടവ് കാലയളവിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും പത്രക്കുറിപ്പിലൂടെ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ലോൺ തുകയും മൊത്തം ഓൺ-റോഡ് വിലയും അനുസരിച്ച് ഇഎംഐ തുകകൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.

ഒപ്പം നിയമങ്ങളും വ്യവസ്ഥകളും ബാധകമാണെന്നതും മറക്കേണ്ട. എസ്‌യുവി പോലുള്ള നിലപാട്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ശക്തമായ സുരക്ഷാ റേറ്റിംഗ് എന്നിവയ്ക്ക് പേരുകേട്ട പഞ്ച് കരുത്തുറ്റതും എന്നാൽ ഒതുക്കമുള്ളതുമായ ഒരു കാർ തിരയുന്നവർക്ക് തികച്ചും അനുയോജ്യമാണ്. ഒരു ചെറിയ ഫാമിലിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ കഴിയുന്ന പഞ്ച് ടാറ്റ മോട്ടോർസിൻ്റെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്ന് കൂടിയാണ്.

tata punch emi

35 ഓളം വ്യത്യസ്‌തമാർന്ന വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് ഇപ്പോൾ 5.50 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇക്കൂടെ കുറഞ്ഞ ഇഎംഐ ഓപ്ഷൻ കൂടി ലഭിച്ചാൽ പരിമിതമായ ബജറ്റിൽ ഉള്ളവർക്ക് വാങ്ങാൻ കൂടുതൽ എളുപ്പമാവുകയും ചെയ്യും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകാൻ എത്തുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഈ മൈക്രോ എസ്‌യുവി. തരക്കേടില്ലാത്ത ഇന്ധനക്ഷമതയുള്ളതാനിൽ പോക്കറ്റ് കീറാതെ കൊണ്ടുനടക്കാനുമാവും. പെട്രോൾ മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ടാറ്റ പഞ്ചിൽ തെരഞ്ഞെടുക്കാനാവും.

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ പെർഫോമൻസ് കുറവാണെങ്കിലും പഞ്ച് സിഎൻജിക്ക് 26.99 കിലോമീറ്റർ വരെ മൈലേജ് നൽകാനാവും. ഒപ്പം ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനാൽ ബൂട്ട് സ്പേസിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. 2021-ലാണ് ഇന്ത്യക്കാരുടെ ഇടയിലേക്ക് ഈ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം കടന്നുവരുന്നത്. പഞ്ചിൻ്റെ വിൽപ്പന വേഗം കണ്ട് 2024-ൽ പഞ്ച് ഇവിയും ടാറ്റ പുറത്തിറക്കി വെന്നിക്കൊടി പാറിക്കുകയുണ്ടായി.

2022 ഓഗസ്റ്റിൽ പഞ്ചിന്റെ ആദ്യ ഒരു ലക്ഷം യൂണിറ്റുകൾ നിർമിക്കപ്പെട്ടുവെന്നാണ് ടാറ്റ പറയുന്നത്. അടുത്ത 1 ലക്ഷം യൂണിറ്റുകൾ 2023 മെയ് മാസത്തോടെ നിർമിക്കപ്പെട്ടപ്പോൾ 2023 ഡിസംബറോടെ പഞ്ച് 3 ലക്ഷമെന്ന മാന്ത്രിക സംഖ്യയും മറികടന്നു. നിലവിൽ 6 ലക്ഷത്തിലധികം സന്തോഷവാൻമാരായ ഉടകളാണ് ഇപ്പോൾ പഞ്ചിനുള്ളത്. 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് പോലുള്ള ആധുനിക സംവിധാനങ്ങളെല്ലാം പഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, December 19, 2025, 15:15 [IST]
English summary
Tata punch micro suv can buy now at rs 5 999 emi per month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X