മാരുതി കാറുകളെ ഒറ്റയ്ക്ക് തൂക്കിയ ടാറ്റയുടെ കുട്ടിക്കൊമ്പൻ, ഇപ്പോൾ 5.50 ലക്ഷമുണ്ടേൽ പഞ്ച് സ്വന്തമാക്കാം

ടാറ്റ മോട്ടോർസ് അടുത്തകാലത്ത് എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു പഞ്ച് എന്ന മൈക്രോ എസ്‌യുവി. സാക്ഷാൽ നെക്സോണിനെ വരെ മറികടന്ന് കമ്പനിയുടെ ബെസ്റ്റ് സെല്ലറായി ആശാൻ പലമാസങ്ങളിലും വിറ്റഴിഞ്ഞിരുന്നു. മാരുതി വാഗൺആറും മാരുതി സ്വിഫ്റ്റും പോലുള്ള ഫാമിലി കാറുകൾ വാങ്ങാനിരുന്ന പലരും എസ്‌യുവി മുതലാളിയായി മാറിയത് പഞ്ചിന്റെ വരവോടെയായിരുന്നു. ഒതുക്കമുള്ള രൂപവും താങ്ങാനാവുന്ന വിലയും 5-സ്റ്റാർ സേഫ്റ്റിയുമെല്ലാം ഒത്തുചേർന്നതോടെ വണ്ടി വാങ്ങാനും ആളുകൾ ഓടിയെത്തി. ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ഏറ്റവും സേഫ്റ്റി കൂടിയ വാഹനം എന്ന നിലയിലാണ് പഞ്ചിനെ മാർക്കറ്റ് ചെയ്‌തതും.

നിലവിൽ 6 ലക്ഷത്തിലധികം സന്തോഷവാൻമാരായ ഉപഭോക്താക്കളും പഞ്ചിനുണ്ട്. ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടർന്ന് ഇന്ത്യയിലെ മിക്ക വാഹന നിർമാതാക്കൾ അവരുടെ വാഹന നിരയുടെ വില കുറച്ചിട്ടുണ്ട്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ഉൾപ്പെടെയുള്ള മോഡലുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ടാറ്റ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറിയിരുന്നു. ജനപ്രിയ മൈക്രോ എസ്‌യുവിയുടെ പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ?

Tata Punch Micro SUV New Prices After GST Reduction

പറഞ്ഞറിയിറക്കാൻ പറ്റാത്തത്ര വേരിയന്റ് നിരയോടെ വരുന്ന ടാറ്റ പഞ്ചിന് പുതിയ ജിഎസ്‌ടി പ്രകാരം 58,000 രൂപ മുതൽ 1.08 ലക്ഷം രൂപ വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. മൈക്രോ എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് മുമ്പ് 6.20 ലക്ഷം മുതൽ 10.17 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. എന്നാൽ ജിഎസ്ടിയിൽ കുറവ് വരുത്തിയതോടെ വില 5.50 ലക്ഷം മുതൽ 9.30 ലക്ഷം വരെയായി മാറിയിട്ടുണ്ട്.

ഇനി ടാറ്റ പഞ്ച് ഓട്ടോമാറ്റിക് വേരിയന്റുകളാണ് നോക്കുന്നതെങ്കിലും ആശ്വാസം ലഭിക്കും. നേരത്തെ 7.77 ലക്ഷം മുതൽ 10.32 ലക്ഷം വരെയായിരുന്നു എക്സ്ഷോറൂം വിലയെങ്കിൽ ഇപ്പോൾ ക്ലച്ച്ലെസ് പതിപ്പുകളുടെ വില 7.11 ലക്ഷം മുതൽ 9.24 ലക്ഷം വരെയായി മാറിയിട്ടുണ്ട്. പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളോടെ 2021-ലാണ് ഇന്ത്യക്കാരുടെ ഇടയിലേക്ക് ഈ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം കടന്നുവരുന്നത്.

Tata Punch Micro SUV New Prices After GST Reduction

2024 കലണ്ടർ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായും മൈക്രോ എസ്‌യുവി ചരിത്രം കുറിച്ചിരുന്നു. മാരുതിയുടെ എല്ലാ കാറുകളേയും ഒറ്റയിക്ക് മലർത്തിയടിക്കാൻ മോഡലിനായി എന്നതാണ് സത്യം. 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതിനാൽ ആരേയും നിരാശപ്പെടുത്തില്ല.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. മൈലേജിലും മോശക്കാരനല്ല കക്ഷി. പെട്രോൾ മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും വാഹനത്തിൽ തെരഞ്ഞെടുക്കാനാവും. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പഞ്ചിന് 26.99 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകാനാവും.

Tata Punch Micro SUV New Prices After GST Reduction

ആൾട്രോസിന് ശേഷം ടാറ്റയുടെ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച രണ്ടാമത്തെ ടാറ്റ മോഡൽ കൂടിയായിരുന്നു പഞ്ച്. ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വണ്ടി ഫീച്ചറുകളുടെ കാര്യത്തിലും മോഡേൺ ആയിരുന്നു. 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് പോലുള്ള ആധുനിക സംവിധാനങ്ങളെല്ലാം പഞ്ചിന്റെ ഭാഗമാണ്.

ഹ്യുണ്ടായി എക്‌സ്റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എതിരാളികളുമായാണ് മൈക്രോ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ചിന്റെ പ്രധാന മത്സരം. അധികം വൈകാതെ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. ഡിസൈനിലെ മാറ്റങ്ങൾക്കൊപ്പം ഇന്റീരിയറിലും അത്യാധുനിക സൌകര്യങ്ങളായിരിക്കും ഇത്തവണ ഒരുങ്ങുക.

More from DriveSpark

Article Published On: Tuesday, October 7, 2025, 17:43 [IST]
English summary
Tata punch micro suv new prices after gst reduction details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X