കച്ചോടത്തിലും സ്വിഫ്റ്റിനെ പൊട്ടിച്ച് ടാറ്റയുടെ കുട്ടിക്കൊമ്പൻ, പോയമാസം വാങ്ങിയത് 16,810 പേർ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ്. കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ പതിറ്റാണ്ടുകളായി തകർത്ത് വാരുന്ന മോഡലിന് നിലവിൽ ടാറ്റയുടെ മൊക്രോ എസ്‌യുവി വലിയ ഭീഷണിയായിട്ടുണ്ട്. സ്വിഫ്റ്റ് വാങ്ങാനിരുന്നവരിൽ പലരും മനസ് മാറി പഞ്ച് എന്ന മിടുക്കനെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും അതേ ട്രെൻഡ് തുടരുകയാണെന്ന് വിളിച്ച് പറയുകയാണ് ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ. സ്വിഫ്റ്റിനെ പൊട്ടിച്ച് പഞ്ചിന്റെ വിൽപ്പന കുതിക്കുകയാണ്. അധികം വൈകാതെ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിക്കാൻ ഇരുന്നിട്ട് പോലും പോയമാസം മൈക്രോ എസ്‌യുവി വാങ്ങിയത് 16,810 പേരാണ്.

കഴിഞ്ഞ വർഷം ഇതേമാസത്തിൽ, അതായത് 2024 ഒക്ടോബറിൽ പഞ്ചിന്റെ 15,740 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് നിരത്തിലെത്തിച്ചിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിഷ 7 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ മൈക്രോ എസ്‌യുവിക്ക് സാധിച്ചുവെന്ന് സാരം. ഒരേ വില നിലവാരത്തിൽ മാരുതി സുസുക്കിയുടെ നിരവധി ഹാച്ച്ബാക്കുകളും ഇതേ സെഗ്മെന്റിൽ ഹ്യുണ്ടായി എക്സ്റ്റർ എന്ന എതിരാളിയും ഉണ്ടായിട്ടും ഇത്രയധികം വിൽപ്പന നേടാനായത് പഞ്ചിന്റെ വിജയമാണ് എടുത്ത് കാണിക്കുന്നത്.

Tata Punch SUV Sales Increased In October 2025 Sold 16 810 Units Last Month

നിലവിൽ 6 ലക്ഷത്തിലധികം പഞ്ച് എസ്‌യുവികൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നുണ്ട്. 35 ഓളം വ്യത്യസ്‌തമാർന്ന വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് ഇപ്പോൾ 5.50 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ ഹൃദയം. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. പെട്രോൾ മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ടാറ്റ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പഞ്ചിന് 26.99 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകാനാവും.

Tata Punch SUV Sales Increased In October 2025 Sold 16 810 Units Last Month

ഒപ്പം ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനാൽ ബൂട്ട് സ്പേസിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. അടുത്തിടെ പഞ്ചിന്റെ വേരിയന്റ് നിരയിൽ വലിയ വെട്ടിനിരത്തൽ ടാറ്റ മോട്ടോർസ് നടത്തിയിരുന്നു. ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമായ ഈ മൈക്രോ എസ്‌യുവി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് പ്രൈമറി ട്രിമ്മുകളിലാണ് വിപണനത്തിന് എത്തുന്നത്.

വേരിയന്റ് നിരയിലെ പരിഷ്ക്കാരങ്ങളുടെ ഭാഗമായി പഞ്ച് അഡ്വഞ്ചർ, പഞ്ച് അഡ്വഞ്ചർ S മോഡലുകളാണ് ടാറ്റ നിർത്തലാക്കിയിരിക്കുന്നത്. 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, 4 സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് പഞ്ച് അഡ്വഞ്ചർ എത്തിയിരുന്നത്. ഇതുകൂടാതെ എല്ലാ ഡോറിലും പവർ വിൻഡോകൾ, ആന്റി-ഗ്ലെയർ IRVM, റിയർ എസി വെന്റുകൾ, യുഎസ്‌ബി ചാർജിംഗ് പോർട്ട്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയും ഇതിലുണ്ടായിരുന്നു.

Tata Punch SUV Sales Increased In October 2025 Sold 16 810 Units Last Month

ഷാർക്ക്-ഫിൻ ആന്റിന, സിംഗിൾ-പെയിൻ സൺറൂഫ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ് തുടങ്ങിയ അധിക ഫീച്ചറുകളാണ് പഞ്ച് അഡ്വഞ്ചർ S വേരിയന്റിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്. പഞ്ച് അഡ്വഞ്ചർ വേരിയന്റ് നിരയിൽ പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, സിഎൻജി എഞ്ചിൻ ഓപ്ഷനുകളും ലഭ്യമായിരുന്നു. എങ്കിലും അധികം ആളുകളൊന്നും ഇത് വാങ്ങാനായി തയാറായിരുന്നില്ല.

ഇതുതന്നെയാവും വേരിയന്റ് നിർത്തലാക്കാനും കാരണമായിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്. ഇതിൽ ഡിസൈനിൽ അല്ലറ ചില്ലറ പരിഷ്ക്കാരങ്ങളും ഇന്റീരിയറിൽ കാര്യമായ നവീകരണങ്ങളും പ്രതീക്ഷിക്കാം. നല്ല സേഫ്റ്റിയുണ്ടെങ്കിലും ഹാച്ച്ബാക്കുകളുടെ വിലയിൽ ലഭ്യമായതാണ് പഞ്ച് ഇത്രയും വലിയ ഹിറ്റടിക്കാൻ കാരണമായിരിക്കുന്നത്.

More from DriveSpark

Article Published On: Friday, November 14, 2025, 10:16 [IST]
English summary
Tata punch suv sales increased in october 2025 sold 16810 units last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X