ഫുൾ ഫാമിലിയുമായി കറങ്ങാം, സ്കോർപിയോയെ വെല്ലാൻ ടാറ്റയുടെ പുത്തൻ 7-സീറ്റർ എസ്‌യുവി വിപണിയിൽ

മാരുതി കഴിഞ്ഞാൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയവരായിരുന്നു ടാറ്റ മോട്ടോർസ് (Tata Motors). ടായാഗോയും നെക്സോണും പഞ്ചുമെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന കാലത്ത് ഹ്യുണ്ടായി വരെ പത്തിമടക്കിയിട്ടുണ്ട്. സേഫ്റ്റിയും മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തിയ ടാറ്റ കാറുകൾ നിരത്തുകൾക്കും ഒരു വിസ്‌മയമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ പ്രതാപം ചെറുതായൊന്ന് മങ്ങിനിൽക്കുകയാണ്. പിന്നിൽ നിന്ന മഹീന്ദ്ര വരെ വിൽപ്പനയുടെ കാര്യത്തിൽ ഓവർടേക്ക് ചെയ്‌ത് പോയപ്പോൾ സങ്കടത്തോടെ നോക്കി നിൽക്കാൻ മാത്രമേ കമ്പനിക്കായുള്ളൂ.

എന്നാൽ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ തയാറല്ലാത്ത ടാറ്റ മോട്ടോർസ് സ്പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ വീണ്ടും തലപ്പത്തേക്ക് ഉയരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അതിന്റെ ഭാഗമായിതാ സഫാരിയുടെ നിരയിലേക്ക് പുത്തനൊരു വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഏതാണന്നല്ലേ, അഡ്വഞ്ചർ X പ്ലസ് എന്നൊരു പുതുമോഡലിനെയാണ് എസ്‌യുവി നിരയിലേക്ക് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

Tata Safari Adventure X Plus Launched In India Price Features Specs In Detail

മുമ്പ് നൽകിയിരുന്ന അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അഡ്വഞ്ചർ പ്ലസ് A വേരിയന്റുകൾക്ക് പകരമായിട്ടാണ് പുതിയ അഡ്വഞ്ചർ X പ്ലസ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇതോടെ ടാറ്റ സഫാരി നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 19.99 ലക്ഷം രൂപ മുതൽ വിലയുള്ള ഈ പുതിയ ടോപ്പ് എൻഡ് വേരിയന്റിന് പഴയതിനേക്കാൾ വില കുറവാണെന്നതും ഷോറൂമിലേക്ക് ഇടിച്ചുകയറാനുള്ള കാരണങ്ങളിൽ ഒന്നാണ്.

കൂടാതെ ഏതാണ്ട് അതേ ഫീച്ചറുകളും സേഫ്റ്റി സന്നാഹങ്ങളും തന്നെയാണ് അഡ്വഞ്ചർ X പ്ലസിനും ലഭിക്കുന്നത്. സഫാരിയുടെ ബാക്കി വേരിയന്റ് ലൈനപ്പിലും ചെറിയ പരിഷ്ക്കാരങ്ങൾ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട്, പ്യുവർ X, അഡ്വഞ്ചർ X പ്ലസ്, അക്കംപ്ലിഷ്ഡ് X, അക്കംപ്ലിഷ്ഡ് X പ്ലസ് 7-സീറ്റർ, അക്കംപ്ലിഷ്ഡ് X പ്ലസ് 6-സീറ്റർ എന്നിങ്ങനെ ആറോളം വേരിയന്റുകളിൽ എത്തുന്ന സഫാരിക്ക് ഇപ്പോൾ 15.50 ലക്ഷം മുതൽ 25.19 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Tata Safari Adventure X Plus Launched In India Price Features Specs In Detail

സൂപ്പർനോവ കോപ്പർ എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് സഫാരി അഡ്വഞ്ചർ X പ്ലസ് വാങ്ങാനാവുക. അഡ്വഞ്ചർ ഓക്ക് എന്ന് വിളിക്കുന്ന എക്സ്ക്ലൂസീവ് ബ്രൗൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ടാറ്റ മോട്ടോർസ് എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ അഡ്വഞ്ചർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീച്ചറുകളുടെ എണ്ണവും സേഫ്റ്റിയും വരെ വർധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനും എസ്‌യുവിയിലുണ്ട്.

മുമ്പ് ലഭ്യമായിരുന്ന 18 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയ്ക്ക് പുറമേ പുതിയ ടാറ്റ സഫാരി അഡ്വഞ്ചർ X വേരിയന്റിന് 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ലെവൽ 2 ADAS സ്യൂട്ട് എന്നീ ഫീച്ചറുകളും ഇപ്പോൾ ലഭിക്കുന്നുണ്ട്.

Tata Safari Adventure X Plus Launched In India Price Features Specs In Detail

പുതിയ അഡ്വഞ്ചർ X വേരിയന്റിന് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇന്ത്യയിലെ 7-സീറ്റർ എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര സ്കോർപിയോ N, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ എന്നിവയുമായാണ് ടാറ്റ സഫാരി മാറ്റുരയ്ക്കുന്നത്.

ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ് സഫാരി. പഴയ പ്രതാപിയുടെ കാലമൊന്നും വണ്ടിഭ്രാന്തൻമാർക്ക് അത്രവേഗമൊന്നും മറക്കാനാവില്ലെന്നതാണ് സത്യം. ഈ പേര് തിരികെ കൊണ്ടുവന്ന് ടാറ്റ മോട്ടോർസ് മാസ് കാണിക്കുവാൻ ശ്രമിച്ചുവെങ്കിലും സംഭവം കാര്യമായി ക്ലിക്കായില്ലന്നതാണ് സത്യം. 7-സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചുവെങ്കിലും ഓഫ്-റോഡ് കഴിവുകളൊന്നുമില്ലാത്ത ഫാമിലി മാനായ വണ്ടിയെ അങ്ങനെയാരും നെഞ്ചിലേറ്റിയില്ല. എന്നാൽ പുതിയ വകഭേദങ്ങളിലൂടെ വിപണി തിരികെ പിടിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.

More from DriveSpark

Article Published On: Tuesday, August 5, 2025, 16:21 [IST]
English summary
Tata safari adventure x plus launched in india price features specs in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X