കല്യാണത്തിനുള്ള ആളുകൊള്ളും, നല്ല മൈലേജും! ടാറ്റയുടെ പുതിയ 7-സീറ്റർ ഡീസൽ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ പഴയ പ്രതാപം ചെറുതായൊന്ന് മങ്ങിനിൽക്കുന്ന വേളയാണിത്. പിന്നിൽ നിന്ന മഹീന്ദ്ര വരെ വിൽപ്പനയുടെ കാര്യത്തിൽ അടിച്ചുമുന്നേറി കയറിയപ്പോൾ ഒന്നും ചെയ്യാനാവാതെ വിഷമിച്ച് നിൽക്കുകയാണ് ബ്രാൻഡ്. സ്പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ വീണ്ടും തലപ്പത്തേക്ക് ഉയരാനുള്ള തന്ത്രങ്ങളും ആവിഷ്ക്കരിച്ച് മുന്നേറുകയാണ് ടാറ്റയിപ്പോൾ. അതിന്റെ ഭാഗമായി അടുത്തിടെ സഫാരി എസ്‌യുവിയുടെ സ്റ്റെൽത്ത് എഡിഷൻ മോഡലും കമ്പനി പുറത്തിറക്കുകയുണ്ടായി. വെറും 2,700 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേരിയന്റിന് 25.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പുറത്തിറക്കി അധികം നാൾ കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ മോഡലിന്റെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനി. ശരിക്കും പറഞ്ഞാൽ സഫാരിയുടെ ബ്ലാക്ക് എഡിഷനാണ് ഇതെന്ന് തോന്നുമെങ്കിലും ചില കോസ്മെറ്റിക് മാറ്റങ്ങളടെയാണ് വാഹനം വരുന്നതെന്ന് വേണം പറയാൻ. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയർ, R19 ബ്ലാക്ക് അലോയ് വീലുകൾ, യുണീക്കായ സ്റ്റെൽത്ത് മാസ്കോട്ട് എന്നിവ കോർത്തിക്കി സഫാരി സ്റ്റെൽത്ത് എഡിഷനെ വേറിട്ടുനിർത്താൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്.

Tata Safari Stealth Edition Deliveries Started In India

കഴിഞ്ഞില്ല, ഡാർക്ക് തീം ബാഡ്ജിംഗും കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ലും എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പറയാം. കാർബൺ-നോയർ തീമിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഫ്രണ്ട്, റിയർ സീറ്റുകളാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്നത്. ഇതിനൊപ്പം വെന്റിലേറ്റഡ് ഫങ്ഷനും കൊടുത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

Take a Poll

ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളും കറുത്ത ലെതറെറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രീമിയം ഫീൽ വർധിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഇനി ഫീച്ചറുകളുടെ കാര്യമെടുത്താൽ 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എന്റർടെയ്ൻമെന്റ് ഓപ്ഷനുകൾക്കായുള്ള ആർക്കേഡ് ആപ്പ് സ്റ്റോർ, അലക്‌സ ഹോം-ടു-കാർ ഇന്റഗ്രേഷൻ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളോടെയാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷൻ വരുന്നത്.

Tata Safari Stealth Edition Deliveries Started In India

ബിൽറ്റ്-ഇൻ മാപ്പ് മൈ ഇന്ത്യ നാവിഗേഷൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹർമൻ ഓഡിയോവർഎക്‌സ് മെച്ചപ്പെടുത്തിയ 10 സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ് ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ എന്നിവയും ടാറ്റയുടെ പുതിയ ഫാമിലി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ടാറ്റ കാറുകളുടെ നിർമാണ നിലവാരം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. ഇടിപ്പരീക്ഷയിൽ പോലും ഫുൾ മാർക്ക് വാങ്ങിക്കുന്ന സഫാരിയുടെ സ്റ്റെൽത്ത് എഡിഷനും ഇക്കാര്യത്തിൽ പുലിയാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ 21 പ്രവർത്തനങ്ങളുള്ള ലെവൽ 2+ ADAS ഈ മോഡലിന്റെ സുരക്ഷാ സവിശേഷതകളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Tata Safari Stealth Edition Deliveries Started In India

ഇതോടൊപ്പം 7 എയർബാഗുകൾ, 17 സുരക്ഷാ പ്രവർത്തനങ്ങളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), 360-ഡിഗ്രി ക്യാമറ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ടാറ്റ സഫാരിയുടെ സ്റ്റെൽത്ത് എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട് കമ്പനി. 2700 പേർക്ക് മാത്രം വാങ്ങിക്കാനാവുന്ന 7-സീറ്റർ എസ്‌യുവിയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിക്കുന്നുമില്ല.

ഫിയെറ്റിൽ നിന്നുള്ള ക്രിയോടെക് 2.0 ലിറ്റർ BS6 ഫേസ് 2 ടർബോചാർജ്ഡ് എഞ്ചിനാണ് ടാറ്റ സഫാരിയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് എഡിഷന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 168 bhp പവറിൽ 350 Nm ടോർക്ക് വരെ നിർമിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 16.3 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്.

Tata Safari Stealth Edition Deliveries Started In India

6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലും സഫാരി എസ്‌യുവിയുടെ സ്റ്റെൽത്ത് എഡിഷൻ മോഡൽ സ്വന്തമാക്കാനാവും കേട്ടോ. സഫാരിയുടെ 27 വർഷത്തെ സ്മരണയ്ക്കായിട്ടാണ് ഈ പ്രത്യേക പതിപ്പുകളെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. സഫാരിക്ക് പുറമെ 5 സീറ്റർ എസ്‌യുവിയായ ഹാരിയറിന്റെ സ്റ്റെൽത്ത് എഡിഷനും ടാറ്റ മോട്ടോർസ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് 25 ലക്ഷം രൂപയോളം വരും എക്സ്ഷോറൂം വില.

FAQs
കഴിഞ്ഞ മാസം ടാറ്റയിൽ നിന്നും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ

15,349 യൂണിറ്റ് വിൽപ്പനയുമായി നെക്സോൺ എസ്‌യുവിയാണ് ഒന്നാമതെത്തിയത്.

ഫെബ്രുവരി മാസത്തെ ടാറ്റയുടെ വിൽപ്പന കണക്കുകൾ എങ്ങനെയാണ്

46,437 യൂണിറ്റ് വിൽപ്പനയാണ് ടാറ്റയ്ക്ക് നേടാനായത്.

DriveSpark Automotive

More from DriveSpark

Article Published On: Friday, March 14, 2025, 18:34 [IST]
English summary
Tata safari stealth edition deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X