എല്ലാത്തിനും കൃത്യമായ പ്ലാനിംഗ് ഉണ്ട്! 11.49 ലക്ഷത്തിൻ്റെ സിയറ കൈയിൽ കിട്ടാൻ എത്ര ദിവസം വേണമെന്ന് അറിയേണ്ടേ

എസ്‌യുവി വിപണിക്ക് പുതിയ മാനം സമ്മാനിക്കുവാനായി പുനർജന്മമെടുത്തിരിക്കുകയാണ് ടാറ്റയുടെ ഇതിഹാസ നായകൻ സിയറ (Tata Sierra SUV). ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വിപണിയിലെത്തിയിരിക്കുന്ന മോഡലിന് കിടിലൻ പ്രൈസിംഗും കൂടി നൽകിയിരിക്കുന്നതിനാൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ സിയറ ഒരു കലക്ക് കലക്കുമെന്ന് ഉറപ്പാണ്. 11.49 ലക്ഷത്തിൻ്റെ എക്സ്ഷോറൂം വിലയിലെത്തുന്ന മോഡൽ 4 പ്രധാന വേരിയൻ്റുകളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും 6 കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ എന്നിവയാണ് സിയറയിലെ വേരിയൻ്റുകൾ.

കൂർഗ് ക്ലൗഡ്‌സ്, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ, ബംഗാൾ റൂഷ്, മൂന്നാർ മിസ്റ്റ്, ആൻഡമാൻ അഡ്വഞ്ചർ എന്നിങ്ങനെ വൈവിധ്യമാർന്നതും രസകരവുമായ കളർ ഓപ്ഷനുകളാണ് ടാറ്റ സിയറയിൽ തെരഞ്ഞെടുക്കാനാവുന്നത്. എസ്‌യുവിയുടെ പ്രാരംഭ വില മാത്രമാണ് ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത് എങ്കിലും വരും ദിവസങ്ങളിൽ വേരിയൻ്റ് തിരിച്ചുള്ള വില പ്രഖ്യാപനം കമ്പനി നടത്തും.

Tata Sierra Deliveries To Start From 2026 January 15 Details Inside

സാങ്കേതികവിദ്യയും സവിശേഷതകളും കൊണ്ട് സമ്പന്നമായിരിക്കുന്ന ടാറ്റ സിയറ എസ്‌യുവിയുടെ ബുക്കിംഗ് 2025 ഡിസംബർ 16-ാം തീയതി ആരംഭിക്കും. തുടർന്ന് മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി 15-ന് തുടങ്ങുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് വന്നാലും ആരേയും ആകർഷിക്കുന്ന മോഡേൺ രൂപകൽപ്പനയിൽ സിയറയെ വാർത്തെടുക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. മുൻവശത്ത് ഗ്ലോസ്-ബ്ലാക്ക് പാനൽ ഹൗസിംഗിൽ കണക്റ്റഡ് എൽഇഡി ഡിആർഎൽ കൊടുത്തിരിക്കുന്നത് അടിപൊളിയാണ്.

ഇതോടൊപ്പം പ്രൊജക്ടർ ലാമ്പുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോ, 17 mm ബൈ-എൽഇഡി മൊഡ്യൂളുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ പ്രൊഡക്ഷൻ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് സിയറയുടെ ലുക്കിന് മാറ്റേകുന്നത്. പിൻഭാഗത്ത് എൻഡ്-ടു-എൻഡ് എൽഇഡി ലൈറ്റ് ബാറും ക്ലാംഷെൽ ടെയിൽഗേറ്റും ഉണ്ട്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഹൈഡൻ വെയ്സ്റ്റ് സീലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവ കൂടിയാവുമ്പോൾ ആഡംബര എസ്‌യുവികൾ തോറ്റ് പോവുന്ന ഫീലാണ് സിയറ നൽകുന്നത്.

Tata Sierra Deliveries To Start From 2026 January 15 Details Inside

പുതിയ സിയറ ഇതിനകം തന്നെ 2025 റെഡ് ഡോട്ട് ഡിസൈൻ അവാർഡ് നേടിയിട്ടുണ്ട്. ഓൾ-ടെറൈൻ റെഡി, ഓമ്‌നി-എനർജി ആൻഡ് ജോമെട്രിക് സ്കേലബിൾ (ARGOS) ആർക്കിടെക്ച്ചറിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത് സിഎൻജി, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം ബോഡി സ്റ്റൈലുകളുമായും എഞ്ചിൻ ഓപ്ഷനുകളുമായും പൊരുത്തപ്പെടുന്നതാണ്. ഇനി അകത്തളത്തിലേക്ക് കയറിയാൽ സംഗതി കൂടുതൽ കളറാവും.

12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്ന തിയേറ്റർപ്രോ ട്രിപ്പിൾ-സ്ക്രീൻ ലേഔട്ടാണ് സിയറയുടെ ഇൻ്റീരിയറിലെ പ്രധാന ആകർഷണം. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ് എന്നിവയാൽ അകത്തളം ലക്ഷ്വറി ഫീലാണ് സമ്മാനിക്കുന്നത്. വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.

Tata Sierra Deliveries To Start From 2026 January 15 Details Inside

ബോസ് മോഡ് സഹിതമുള്ള രണ്ട്-സ്റ്റേജ് റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ പോലുള്ള ഫീച്ചറുകളും ടാറ്റ സിയറയുടെ അകത്തളത്തിൽ കുത്തിനിറച്ചിട്ടുണ്ട്. രണ്ട് പെട്രോൾ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് ടാറ്റ മോട്ടോർസിൻ്റെ മിഡ്-സൈസ് എസ്‌യുവി വിപണനത്തിന് എത്തുക.

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. ഒരു ഓൾ-വീൽ-ഡ്രൈവ് വേരിയൻ്റ് വരെ സിയറയിലേക്ക് ഭാവിയിൽ എത്തുമെന്നാണ് ടാറ്റ പറയുന്നത്. 26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കുതിക്കാനാവും.

More from DriveSpark

Article Published On: Tuesday, November 25, 2025, 16:56 [IST]
English summary
Tata sierra deliveries to start from 2026 january 15 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X