സിയറ കറണ്ടിലും ഓടും, പക്ഷേ അടുത്ത വർഷം വരെ കാത്തിരിക്കാൻ ക്ഷമ കാണിക്കണമെന്ന് ടാറ്റ

ന്യൂജെൻ എസ്‌യുവികളോട് കൊമ്പുകോർക്കാൻ പുനർജന്മമെടുത്തിരിക്കുകയാണ് ടാറ്റയുടെ ഐക്കണിക് എസ്‌യുവിയായ സിയറ. പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിൻ്റെ വില നിർണയം കണ്ട് കിളിപോയിട്ടിരിക്കുകയായിരിക്കും മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ കൊലകൊമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റയും മാരുതി സുസുക്കി വിക്ടോറിസുമെല്ലാം. 11.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയിരിക്കുന്ന സിയറയ്ക്കായുള്ള ബുക്കിംഗ് ഡിസംബറിലാണ് ആരംഭിക്കുക. പെട്രോളിനും ഡീസലിനും പുറമെ ഇലക്‌ട്രിക് അവതാരത്തിലും ഐക്കണിക് എസ്‌യുവി എത്തും. എന്നാൽ ഇതിൻ്റെ അവതരണം അടുത്ത വർഷമായിരിക്കും നടക്കുകയെന്ന് മാത്രം. വിപണിയിലെത്തുമ്പോൾ ചില പ്രത്യേകതകളും ഇതിലുണ്ടാവും.

അതായത് സിയറ ഇവി ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രൂപങ്ങളിൽ ലഭ്യമാവുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന സിയറ പെട്രോൾ, ഡീസൽ എന്നിവയ്ക്കും ഓൾവീൽ ഡ്രൈവ് സംവിധാനം ലഭിക്കും. എന്നാൽ ഇതിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. ടാറ്റ മോട്ടോർസിൻ്റെ ആക്‌ടി ഡോട്ട് ഇവി പ്ലസ് പ്ലാറ്റ്‌ഫോമിലാവും സിയറ ഇവി നിർമിക്കുക.

Tata Sierra EV To Launch Next Year With RWD and AWD Option

ഓൾ-വീൽ ഡ്രൈവിന് പുറമെ ഫാസ്റ്റ് ചാർജിംഗ്, അഡ്വാസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്നിവ പ്രാപ്തമാക്കുന്ന മൾട്ടി-ലെയർ സ്കേറ്റ്ബോർഡ് ഡിസൈൻ സിയറ ഇവിയിൽ ഉൾപ്പെടുന്നുവെന്നാണ് ടാറ്റ പറയുന്നത്. റിയർ-വീൽ-ഡ്രൈവ് (RWD), ഓൾ-വീൽ-ഡ്രൈവ് (AWD) സജ്ജീകരണങ്ങളുള്ള ഈ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ ടാറ്റ മോഡലാണ് ഹാരിയർ ഇവി. ഇത് വലിയ തരംഗമാണ് ഇന്ത്യയിലുണ്ടാക്കിയെടുത്തത്.

സിയറയ്ക്കും സമാനമായ വിജയം കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. നെക്‌സോൺ, കർവ്വ് എന്നിവയുടെ കാര്യത്തിലെന്നപോലെ, സിയറ ICE പതിപ്പിനൊപ്പം ടാറ്റ മോട്ടോർസിൻ്റെ സനന്ദ് പ്രൊഡക്ഷൻ പ്ലാൻ്റിൽ നിന്നാണ് സിയറ ഇവിയും നിർമിക്കുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2023 ജനുവരിയിൽ ഫോർഡ് ഇന്ത്യയിൽ നിന്ന് ടാറ്റ സനന്ദ് പ്ലാൻ്റ് ഏറ്റെടുത്തിരുന്നു. നിലവിൽ ഈ നിർമാണ കേന്ദ്രത്തിൻ്റെ വാർഷിക ഉത്പാദന ശേഷി 3 ലക്ഷം യൂണിറ്റാണ്.

Tata Sierra EV To Launch Next Year With RWD and AWD Option

സിയറ ഇവിയുടെ ബാറ്ററി പായ്ക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടാറ്റ മോട്ടോർസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കർവ് ഇവിയുടെ ടോപ്പ്-സ്‌പെക്കിലുള്ള 55 kWh ബാറ്ററി പായ്ക്കും ഹാരിയർ ഇവിയുടെ ലോവർ വേരിയൻ്റുകളിലുള്ള 65 kWh ബാറ്ററി പായ്ക്കും കടമെടുക്കുമെന്ന് പ്രതീക്ഷിക്കാം. 55 kWh ബാറ്ററി 167 bhp കരുത്ത് നൽകുന്ന ഫ്രണ്ട്-ആക്‌സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അതേസമയം ഹാരിയർ ഇവിയുടെ 65 kWh യൂണിറ്റ് 238 bhp പവർ നിർമിക്കുന്ന റിയർ-ആക്‌സിൽ-മൗണ്ടഡ് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് കണക്കുകൾ ഏകദേശം 500 കിലോമീറ്ററിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിപണിയിലെത്തുമ്പോൾ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര എന്നീ വമ്പൻമാരുമായാവും സിയറ ഇവി മത്സരിക്കുക.

Tata Sierra EV To Launch Next Year With RWD and AWD Option

നിലവിൽ സിയറ ICE പതിപ്പിൻ്റെ പ്രാരംഭ വില മാത്രമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് വേരിയൻ്റുകളുടെ വില വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അറിയാൻ കഴിയുന്നത്. ടാറ്റ സിയറ എസ്‌യുവിയുടെ ബുക്കിംഗ് 2025 ഡിസംബർ 16-ാം തീയതി ആരംഭിക്കും. തുടർന്ന് മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി 15-ന് തുടങ്ങുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്ന സിയറയ്ക്ക് വിജയം കൊയ്യാനാവുമോയെന്നത് വരും ദിവസങ്ങളിൽ അറിയാം.

More from DriveSpark

Article Published On: Friday, November 28, 2025, 9:04 [IST]
English summary
Tata sierra ev to launch next year with rwd and awd option details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X