സിയറയുടെ ബുക്കിംഗ് തുടങ്ങി ടാറ്റ! ഇപ്പോൾ ചെയ്‌താൽ ആദ്യ ഉടമയാവാൻ ഭാഗ്യം കിട്ടിയേക്കും

വികാരങ്ങൾ ടാറ്റ മോട്ടോർസിന് എന്നുമൊരു വീക്ക്‌നെസ് ആണ്. ഇതിഹാസ എസ്‌യുവിയായ സഫാരിയെ തിരികെ കൊണ്ടുവന്ന കമ്പനി സിയറയെയും (Tata Sierra SUV) പുനർജനിപ്പിച്ചിരിക്കുകയാണ്. കിടിലൻ ഫീച്ചറുകളും സേഫ്റ്റിയുമെല്ലാം കുത്തിനിറച്ചെത്തിയ ന്യൂജെൻ മോഡലിന് കിടിലൻ പ്രൈസിംഗും കൊടുത്ത് ടാറ്റ ഞെട്ടിച്ചിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ് അങ്ങനെ നീളുന്ന വലിയ കൊമ്പൻമാരുമായി മത്സരിക്കാൻ സിയറ മിഡ്-സൈസ് എസ്‌യുവി നിരയിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്ന് മുതൽ (2025 ഡിസംബർ 16) മോഡലിനായുള്ള ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.

പുത്തൻ ടാറ്റ സിയറ വാങ്ങാൻ താത്പര്യമുള്ളവർക്ക് ടാറ്റ മോട്ടോർസിൻ്റെ അംഗീകൃത ഡീലർഷിപ്പ് വഴിയോ അല്ലെങ്കിൽ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം. ഡെലിവറികൾ 2026 ജനുവരി 15-നാണ് ആരംഭിക്കുക. സിയറ ആദ്യം വാങ്ങി നിരത്തിലിറക്കാൻ താത്പര്യപ്പെടുന്നവർ ഈ അവസരം ഇപ്പോൾ തന്നെ വിനിയോഗിച്ചോളൂ... ഡെലിവറി തുടങ്ങുന്നത് ഏതെങ്കിലും വേരിയൻ്റിനെ അനുസരിച്ചാവുമോയെന്നത് ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tata Sierra SUV Official Bookings Started

സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളില്‍ അണിനിരത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവും.

ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. 116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്.

Tata Sierra SUV Official Bookings Started

ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പവർഫുൾ യൂണിറ്റ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഒറിജിനൽ സിയറയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് പുതിയ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് സംവിധാനവും എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കുതിക്കാനാവും. ഡിസൈനിലേക്ക് വന്നാലും ആരേയും ആകർഷിക്കുന്ന മോഡേൺ രൂപകൽപ്പനയിൽ സിയറയെ വാർത്തെടുക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. ഫീച്ചറുകൾ തിങ്ങിനിറഞ്ഞുള്ള ഇൻ്റീറിയറാണ് ടാറ്റ മോട്ടോർസ് സിയറയിൽ ഒരുക്കിയിരിക്കുന്നത്.

Tata Sierra SUV Official Bookings Started

തിയേറ്റർപ്രോ ട്രിപ്പിൾ-സ്ക്രീൻ ലേഔട്ടാണ് അകത്തളത്തെ കൂടുതൽ പ്രീമിയമാക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് ട്രിപ്പിൾ സ്ക്രീനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ് എന്നീ കിടിലൻ സംവിധാനങ്ങളും കൂടിയാവുമ്പോൾ സിയറ വാല്യു ഫോർ മണി ഉൽപ്പന്നമായി മാറുന്നു.

കഴിഞ്ഞില്ല, ഇതുകൂടാതെ വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ, റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ പോലുള്ള ഫീച്ചറുകളും ടാറ്റ സിയറയിലുണ്ട്. ഇങ്ങനെ വാങ്ങാൻ നിരധി കാരണങ്ങളാണ് സിയറ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Tuesday, December 16, 2025, 11:51 [IST]
English summary
Tata sierra suv official bookings started deliveries to commence from january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X