വിക്ടോറിസും ക്രെറ്റയും ഇതോടെ തീരും, 90-കളിൽ വിസ്‌മയിപ്പിച്ച ടാറ്റയുടെ എസ്‌യുവി വീണ്ടും വരുന്നു; നവംബറിൽ

ഹ്യുണ്ടായിയേയും (Hyundai) മഹീന്ദ്രയേയും (Mahindra) അടിച്ചിട്ട് ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന പട്ടം തിരികെപ്പിടിച്ച് ഫോമിലേക്ക് ഉയർന്നിരിക്കുകയാണ് ടാറ്റ മോട്ടോർസ് (Tata Motors). ഒപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പട്ടം പോയമാസം നെക്സോൺ അടിച്ചെടുക്കുകയും ചെയ്‌തു. അങ്ങനെ മൊത്തത്തിൽ വീണ്ടും ശുക്രനുദിച്ചിരിക്കുകയാണ് കമ്പനിക്ക്. ഈയൊരു ഫോം നിലനിർത്തുന്നതിനായി പുത്തനൊരു എസ്‌യുവിയെ കൂടി വിപണിയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ഇതിഹാസ വാഹനമെന്ന പരിവേഷമുള്ള സിയറയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യംവഹിക്കാൻ പോവുന്നത്.

അടുത്തകാലത്തായി വാഹനത്തിന്റെ പരീക്ഷണയോട്ടം തകൃയായി നടന്നുവരികയാണ്. ഈ വർഷം ജൂലൈയിൽ നടന്ന ഡീലർ മീറ്റിലും എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ടാറ്റ സിയറ അടുത്ത മാസം അതായത് നവംബറിൽ പുറത്തിറങ്ങുമെന്ന വാർത്തയാണ് റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുന്നത്. ഇതിഹാസത്തിന്റെ മടങ്ങിവരവ് എന്തായാലും ആരാധകർ ഏറ്റെടുക്കുമെന്നതിൽ തർക്കമൊന്നുമില്ല.

Tata Sierra SUV To Launch In November 2025 What To Expect

പുതിയ മോഡൽ ഐക്കണിക് സിയറയുടെ സിഗ്നേച്ചർ സവിശേഷതകളായിരുന്ന ബോക്സി പ്രൊഫൈൽ, വിശാലമായ ബി പില്ലറുകൾ, ആൽപൈൻ വിൻഡോ ഡിസൈൻ എന്നിവ നിലനിർത്തിയാണ് പണിതിറക്കിയിരിക്കുന്നത്. എന്നിരുന്നാലും, പുതിയ സിയറ ഒരു പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അതോടൊപ്പം 5-ഡോർ ലേഔട്ടിലേക്ക് എസ്‌യുവി മാറിയിട്ടുമുണ്ട് എന്നതിനാൽ ആന്തരിക ഘടനകൾ മാറിയിട്ടുണ്ട്.

അതായത് മൊത്തത്തിൽ പ്രാക്‌ടിക്കൽ ഫാമിലി എസ്‌യുവിയായിരിക്കും വരാനിരിക്കുന്നതെന്ന് സാരം. ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ തത്ത്വചിന്തയുമായി പൊരുത്തപ്പെടുന്നതാണ് പുതിയ സിയറയുടെ മറ്റൊരു ഹൈലൈറ്റ്. ഹാരിയറിന്റെയും നെക്‌സോണിന്റെയും ഏറ്റവും പുതിയ പതിപ്പുകളിൽ കാണുന്നത് പോലെ വണ്ടി മൊത്തത്തിൽ യൂത്തനായിരിക്കുമെന്ന് പറയാം. ഇത് ചിലർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സിയറ എല്ലാവരേയും തൃപ്ത്തിപ്പെടുത്തും.

Tata Sierra SUV To Launch In November 2025 What To Expect

ഫുൾ-വിഡ്ത്ത് എൽഇഡി സ്ട്രിപ്പുള്ള ഷാർപ്പ് എൽഇഡി ഡിആർഎൽ, സിയറ ലെറ്ററിംഗ്, പരുക്കൻ ബമ്പർ ഡിസൈൻ എന്നിവയാണ് എസ്‌യുവിയിലെ പ്രധാന ഹൈലൈറ്റുകൾ. സ്‌പോർട്ടി അലോയ് വീലുകൾ, പ്രൊമിനന്റ് ഡോർ ട്രിമ്മുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്‌ക്വയേഡ് വീൽ ആർച്ചുകൾ, ഹെവി ബോഡി ക്ലാഡിംഗ് എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകളായി പറയാനാവുന്നത്.

പിൻഭാഗത്തേക്ക് നീങ്ങിയാൽ പുതിയ സിയറയിൽ കണക്റ്റഡ് ഫോർമാറ്റിലുള്ള എഡ്ജി ടെയിൽ ലാമ്പുകൾ, സിയറ ബാഡ്ജിംഗ്, ലെയേർഡ് ബമ്പർ ഡിസൈൻ എന്നിവയെല്ലാം കാണാം. പുതിയ സിയറയിൽ ആവേശകരമായ കളർ ഓപ്ഷനുകളും പ്രതീക്ഷിക്കാം. അടുത്തിടെ നടന്ന ഒരു ഡീലർ മീറ്റിൽ പ്രദർശിപ്പിച്ചത് കടും മഞ്ഞ നിറത്തിലുള്ള നിറമായിരുന്നു. ഫോട്ടോയിൽ അത്ര സുഖം തോന്നിയേക്കില്ലെങ്കിലും നേരിട്ട് കാണാൻ കിടുവായിരിക്കും.

Tata Sierra SUV To Launch In November 2025 What To Expect

ഹ്യുണ്ടായി ക്രെറ്റ പോലുള്ള ശക്തമായ എതിരാളികളുമായി മത്സരിക്കുമ്പോൾ ടാറ്റ സിയറ പ്രീമിയം സവിശേഷതകളുടെ സമഗ്രമായ ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മഹീന്ദ്ര XEV 9e ഇവിയോട് സാമ്യമുള്ള ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ടോടെയാണ് പരീക്ഷണ മോഡലുകളിൽ കാണപ്പെട്ടത്. പുതിയ സിയറയുടെ ടോപ്പ് വേരിയന്റുകൾക്കൊപ്പം ട്രിപ്പിൾ സ്‌ക്രീൻ വാഗ്ദാനം ചെയ്യാം. ടാറ്റ കാറിൽ ഇതാദ്യമായിട്ടായിരിക്കും അത്തരത്തിലൊരു ഫീച്ചർ കടന്നുവരുന്നത്.

ടാറ്റയുടെ പുത്തൻ ഇലുമിനേറ്റഡ് 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം സൗണ്ട് സിസ്റ്റം, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവയാണ് പുതിയ സിയറയിൽ പ്രതീക്ഷിക്കുന്ന മറ്റ് മോഡേൺ ഫീച്ചറുകൾ.

മറ്റ് ടാറ്റ എസ്‌യുവികളെപ്പോലെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുതിയ സിയറയ്ക്ക് 5-സ്റ്റാർ റേറ്റിംഗ് പ്രതീക്ഷിക്കാം. ലെവൽ-2 ADAS സവിശേഷതകളുടെ സമഗ്ര ശ്രേണി ലഭ്യമാകും. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, ഹിൽ ഹോൾഡ്/ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360 ഡിഗ്രി വ്യൂ ക്യാമറ സജ്ജീകരണം തുടങ്ങിയ സവിശേഷതകളും ഉൾപ്പെടും.

പുതിയ സിയറയ്ക്ക് പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭിക്കുമെന്ന കാര്യം ടാറ്റ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 170 bhp കരുത്തിൽ പരമാവധി 280 Nm torque ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഈ എസ്‌യുവിയിൽ ഉപയോഗിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാകും. സിയറ ഡീസൽ വകഭേദങ്ങളിൽ ഹാരിയറിന്റെ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിക്കാം. ഇത് 170 bhp പവറിൽ 350 Nm torque വരെ നൽകും.

More from DriveSpark

Article Published On: Saturday, October 11, 2025, 6:00 [IST]
English summary
Tata sierra suv to launch in november 2025 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X