ടാറ്റയുടെ സിംഹക്കുട്ടിയുടെ വില നാളെ അറിയാം, നെഞ്ചിടിപ്പോടെ ക്രെറ്റയും വിക്ടോറിസും

ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റയുടെ OG സിയറ (Tata Sierra). മോഡൺ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോട് മുട്ടുവാനായി പുതുരൂപം ആവാഹിച്ചാണ് കക്ഷിയുടെ വരവ്. നല്ല നിർമാണ നിലവാരവും സേഫ്റ്റിയുമുള്ള വാഹനങ്ങൾ കുറഞ്ഞ വിലയിൽ സാധാരണക്കാരിലേക്ക് എത്തിച്ച കമ്പനിയാണ് ടാറ്റ മോട്ടോർസ്. അതിനാൽ തന്നെ പുത്തൻ സിയറയുടെ വരവ് വമ്പൻ ഹൈപ്പാണ് സൃഷ്‌ടിച്ചിരിക്കുന്നത്. നെക്സോണും പഞ്ചും പോലെ വമ്പൻ ഹിറ്റായാൽ ഹ്യുണ്ടായിയും മഹീന്ദ്രയുമൊന്നും ഇനി വിൽപ്പനയുടെ കാര്യത്തിലെ രണ്ടാം സ്ഥാനം മോഹിക്കേണ്ടതില്ല.

ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് സിയറയുടെ വരവ്. ഇതിനോടകം വാഹനത്തിൻ്റെ ഡിസൈനും ഫീച്ചറുകളുമെല്ലാം വെളിപ്പെടുത്തിയ ടാറ്റ മോട്ടോർസ് നവംബർ 25-ന് അതായത് നാളെ പുത്തൻ സിയറയുടെ വില പ്രഖ്യാപനവും ഔദ്യോഗിക അവതരണവും പൂർത്തിയാക്കും. വില 10 ലക്ഷത്തിൽ തുടങ്ങിയാൽ ക്രെറ്റയുടെ പരിപ്പ് ഇളകുമെന്നാണ് ആദ്യ വിലയിരുത്തലുകൾ. എന്തായാലും ഇതിഹാസത്തിൻ്റെ തിരിച്ചുവരവ് വലിയ ഓളമാണ് ഉണ്ടാക്കാൻ പോവുന്നത് എന്നതിൽ സംശയമൊന്നും വേണ്ട.

Tata Sierra SUV To Launch Tomorrow In India

ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവിയുടെ സ്ഥാനം. പുതിയ സിയറ ബുക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ നാളെ വില വെളിപ്പെടുത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട്. അത് എന്തെല്ലാമെന്ന് കൃത്യമായി പറഞ്ഞുതരാം. വില കൂടി സെറ്റായാൽ മറ്റൊന്നും ആലോചിക്കാതെ ന്യൂജെൻ സിയറ ബുക്ക് ചെയ്യാല്ലോ...

സ്റ്റൈലിഷ് ഡിസൈൻ: പഴയ ഐക്കണിക് സിയറയെ പോലെ പുറത്ത് നോക്കുമ്പോൾ ന്യൂജെൻ മോഡലും തികച്ചും സ്റ്റൈലിഷായാണ് ഒരുങ്ങിയിരിക്കുന്നത്. പഴയ മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള മോഡേൺ ഡിസൈൻ ആരേയും മോഹിപ്പിക്കുന്നതാണ്. മുന്നിൽ സ്ലിം ആയിട്ടുള്ള കണക്റ്റഡ് ലൈറ്റുകൾ, ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, കോൺട്രാസ്റ്റിനായി സിൽവർ സ്കിഡ് പ്ലേറ്റ്, കട്ടിയുള്ള ബമ്പർ എന്നിവയെല്ലാമാണ് കാണാനാവുക. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ആൽപൈൻ സ്റ്റൈലിംഗ് വിൻഡോകൾ OG സിയറയുടെ പ്രഭാവലയം തിരികെ കൊണ്ടുവരുന്നത് കാണാം.

Tata Sierra SUV To Launch Tomorrow In India

ആധുനിക ആകർഷണത്തിനായി ഫ്ലഷ് ഡോർ ഹാൻഡിലുകളും എസ്‌യുവിയുടെ വലിപ്പത്തിന് നന്നായി യോജിക്കുന്ന സ്‌പോർട്ടി ലുക്കുള്ള 19 ഇഞ്ച് അലോയ് വീലുകളുമാണ് ടാറ്റ മോട്ടോർസ് ഒരുക്കിവെച്ചിരിക്കുന്നത്. പലർക്കും ഇഷ്‌ട്ടപ്പെടാതെ പോയൊരു വശമാണ് സിയറയുടെ പിൻഭാഗത്തെ ഡിസൈൻ. കണക്റ്റഡ് എൽഡി ടെയിൽലൈറ്റുകളുള്ള ടെയിൽഗേറ്റും സ്‌കിഡ് പ്ലേറ്റുള്ള ഒരു പരുക്കൻ ബമ്പറും ഗ്ലോസി ബ്ലാക്ക് ഫിനിഷുകളും തരക്കേടില്ലാതെ പൂർത്തിയാക്കാൻ കമ്പനിക്കായിട്ടുണ്ട്.

ലോകോത്തരമായ ഇൻ്റീരിയർ: ടാറ്റ കാറുകളിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇൻ്റീരിയർ ആണ് പുത്തൻ സിയറയിൽ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. പുതിയ ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട്, ഹാരിയറിലും സഫാരിയിലും കാണുന്നത് പോലെ ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വലിയ വിൻഡോകൾ, വലിയ പനോരമിക് സൺറൂഫ്, ഡാഷ്‌ബോർഡിലുളള സൗണ്ട്ബാർ എന്നിവയെല്ലാം അകത്തളത്തിന് മൊഞ്ചേകുന്ന കാര്യങ്ങളാണ്. പിൻ സീറ്റിൽ മൂന്ന് പേർക്ക് ഇരിക്കാൻ പാകത്തിന് വീതിയുള്ളതാണ്. ഒപ്പം നല്ല ലെഗ്റൂമും കമ്പനി കൊടുത്തിട്ടുണ്ട്.

Tata Sierra SUV To Launch Tomorrow In India

ട്രിപ്പിൾ സ്‌ക്രീനുകളും വലിയ പനോരമിക് സൺറൂഫും സിയറയെ സെഗ്മെൻ്റിൽ വേറിട്ടു നിർത്തും. ഈ ഡിസ്‌പ്ലേകളിൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കോ-ഡ്രൈവർക്കുള്ള എന്റർടൈൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് ഉൾപ്പെടുന്നത്. ഒപ്പം 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പവർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മാനുവൽ ബോസ് മോഡ്, വയർലെസ് ഫോൺ ചാർജർ, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ്, കൂൾഡ് ഗ്ലൗബോക്സ് എന്നീ ഫീച്ചറുകളും മോഡലിലുണ്ടാവും.

സേഫ്റ്റിയുടെ അങ്ങേയറ്റം: ഇക്കാര്യത്തിൽ ടാറ്റയുടെ കാറുകളെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലെന്ന് എല്ലാവർക്കും അറിയാം. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിസേഷതകളെല്ലാം സിയറയിലുണ്ടാവും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും സിയറയ്ക്ക് ലഭിക്കും. പിന്നെ ഗ്ലോബൽ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിഗും ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും പുതിയ സിയറ മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവും.

എഞ്ചിൻ: 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ബ്രാൻഡിന്റെ പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ (ഡയറക്ട് ഇഞ്ചക്ഷൻ) എഞ്ചിൻ പെട്രോൾ എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ 1.5 ലിറ്റർ TGDI എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായിരിക്കും സിയറയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് തുടിപ്പേകാൻ എത്തുക. കർവ് കൂപ്പെ എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ സിയറയിൽ ഒരുക്കിയേക്കാം.

More from DriveSpark

Article Published On: Monday, November 24, 2025, 13:49 [IST]
English summary
Tata sierra suv to launch tomorrow in india expected price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X