ബേസ് മോഡലിൽ വരെ എമ്മാതിരി സെറ്റപ്പ്, ടാറ്റ സിയറയിലെ വേരിയൻ്റുകളും അതിലെ ഫീച്ചറുകളും കണ്ടോ
മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ഇടിമുഴക്കമാവാൻ പിറവിയുടെത്തിരിക്കുകയാണ് ടാറ്റ സിയറ. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന നിരയിലേക്ക് എത്തുമ്പോൾ വിജയം കണ്ടെത്താൻ ചെറിയ പരിശ്രമം ഒന്നും പോരെന്ന് ടാറ്റയ്ക്ക് നന്നായി അറിയാം. അതിനാൽ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസം പുനർജന്മമെടുത്തിരിക്കുന്നത്. 11.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുള്ള എസ്‌യുവി സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിങ്ങനെ 7 വകഭേദങ്ങളിലാണ് ലഭ്യമാവുക.
എല്ലാ വകഭേദങ്ങളുടെയും വില ടാറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വേരിയൻ്റ് ലൈനപ്പും ഫീച്ചറുകളും കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. 2025 ഡിസംബർ 16-ന് ബുക്കിംഗ് ആരംഭിക്കുന്ന ടാറ്റ സിയറയുടെ ഉപഭോക്തൃ ഡെലിവറികൾ 2026 ജനുവരി 15 മുതൽ ആരംഭിക്കും. ഇനി എസ്‌യുവിയിലെ ഓരോ വേരിയൻ്റുകളിലും എന്തെല്ലാം ഫീച്ചറുകൾ ലഭ്യമാവുമെന്ന കാര്യം വിശദമായി നോക്കിയാലോ? വാങ്ങാൻ പ്ലാനുണ്ടേൽ ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.

സ്മാർട്ട് പ്ലസ് ബേസ് വേരിയൻ്റ്: ലൈറ്റ് സാബർ എൽഇഡി ഡിആർഎല്ലുകൾ, ടെയിൽ ലാമ്പുകൾ, ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.16 CM ഡിജിറ്റൽ കോക്ക്പിറ്റ്, ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ഐഡൽ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ വിൻഡോ സൺഷെയ്ഡ്, 20 സവിശേഷതകളുള്ള ESP, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, സെൻട്രൽ ലോക്കിംഗ് പോലുള്ള ഫീച്ചറുകളാണ് ഇതിൽ ലഭിക്കുക.
ഇതുകൂടാതെ PEPS, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ടിൽറ്റ് & ടെലിസ്കോപ്പിക് സ്റ്റിയറിംഗ്, റിയർ എസി വെൻ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് സിയറയുടെ സ്മാർട്ട് പ്ലസ് ബേസ് വേരിയൻ്റിൽ ടാറ്റ മോട്ടോർസ് ഒരുക്കിവെച്ചിരിക്കുന്നത്.

സിയറ പ്യുവർ: 26 CM വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, TPMS, പാർക്ക് ഗൈഡുകളുള്ള റിയർ ക്യാമറ, ഓട്ടോ-ഫോൾഡ് ORVM-കൾ, പാഡിൽ ഷിഫ്റ്ററുകൾ, മോണോസ്റ്റബിൾ ഷിഫ്റ്റർ, 250+ വോയ്‌സ് കമാൻഡുകൾ, 6 ഭാഷകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ജിപിഎസുള്ള ഷാർക്ക്-ഫിൻ ആൻ്റിന എന്നിവയെല്ലാം ലഭിക്കും.
സിയറ പ്യുവർ പ്ലസ്: പ്യുവറിലെ ഫീച്ചറുകൾക്ക് പുറമെ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻഭാഗത്ത് 2×65W USB-C ചാർജറുകൾ, വൺ-ടച്ച് ഡ്രൈവർ വിൻഡോ, 17-ഇഞ്ച് അലോയ് വീലുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, വാഷറുള്ള ഹിഡൻ റിയർ വൈപ്പർ, റിയർ ഡീഫോഗർ തുടങ്ങിയ അധിക ഫീച്ചറുകളാണ് ടാറ്റ സിയറ പ്യുവർ പ്ലസ് വേരിയൻ്റ് വാങ്ങുന്നവർക്ക് ലഭിക്കുക.

സിയറ അഡ്വഞ്ചർ: മുകളിലുള്ള വേരയൻ്റുകളിലെ സവിശേഷതകൾക്ക് പുറമെ 360 ഡിഗ്രി HD സറൗണ്ട് വ്യൂ സിസ്റ്റം, 4സൈറ്റ് ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 17.78 CM വലിപ്പമുള്ള ഡിജിറ്റൽ കോക്ക്പിറ്റ്, കോർണറിംഗ് ഉള്ള എൽഇഡി ഫോഗ് ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, സ്മാർട്ട് സ്ലൈഡ് പാർസൽ ട്രേ, റൂഫ് റെയിലുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ലെതറൈറ്റ് ഗിയർ ഷിഫ്റ്റർ എന്നിവയാണ് സിയറ അഡ്വഞ്ചർ വാങ്ങുന്നവർക്ക് കിട്ടുന്ന ഫീച്ചറുകൾ.
അഡ്വഞ്ചർ പ്ലസ്: FDD സൂപ്പർ ഗ്ലൈഡ് സസ്പെൻഷൻ, 31.24 CM ടച്ച്‌സ്‌ക്രീൻ, 26 CM ഡിജിറ്റൽ കോക്ക്പിറ്റ്, 3-ടെറൈൻ മോഡുകൾ, മൂഡ് ലൈറ്റിംഗ്, കൂൾഡ് ഗ്ലൗബോക്‌സ്, തൈസ്-സപ്പോർട്ട് എക്സ്റ്റെൻഡറുകൾ, ബോസ് മോഡ്, റിയർ സീറ്റ് 2-സ്റ്റെപ്പ് റീക്ലൈനും 60:40 സ്പ്ലിറ്റും, കപ്പ്‌ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ്, 18-ഇഞ്ച് അലോയ് വീലുകൾ, 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകൾ, സ്മാർട്ട് ഫ്രണ്ട് സീറ്റ്ബാക്ക് പോക്കറ്റുകൾ, മുന്നിൽ 2×65W USB-C പോർട്ട് എന്നിവയാണ് ഇതിൽ സമ്മാനിച്ചിരിക്കുന്നത്.
അക്കംപ്ലിഷ്ഡ്: ലെവൽ 2 ADAS, ഹൈപ്പർ ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡോൾബി അറ്റ്മോസുള്ള ഡോൾബി 5.1, സോണിക്ഷാഫ്റ്റ് സൗണ്ട്ബാറുള്ള 12 JBL ബ്ലാക്ക്TM സ്പീക്കറുകൾ, സെൻട്രൽ സ്പീക്കറും സബ് വൂഫറും, ഹാർമൻ ഓഡിയോ വർക്ക്സ് ട്യൂണിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജർ, ലെതറെറ്റ് ഇന്റീരിയറുകൾ, സെന്റർ-കൺസോൾ ആംബിയന്റ് ലൈറ്റിംഗ്, 19-ഇഞ്ച് അലോയ്കൾ, പാഡിൽ ലാമ്പുകൾ, എക്സ്പ്രസ് കൂളിംഗ് ഫീച്ചറുകളാണ് അക്കംപ്ലിഷ്ഡ് വാങ്ങുന്നവർക്ക് ലഭിക്കുക.
അക്കംപ്ലിഷ്ഡ് പ്ലസ്: ലെവൽ 2+ ADAS, ഹൊറൈസൺ വ്യൂ ട്രിപ്പിൾ-സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് എക്സ്പീരിയൻസ്, ബൈ-എൽഇഡി ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, iRA കണക്റ്റഡ് കാർ സ്യൂട്ട്, ആർക്കേഡ് സ്യൂട്ട്, SOS (ഇ-കോൾ & ബി-കോൾ), ഇൻ-ബിൽറ്റ് നാവിഗേഷൻ, ആമസോൺ അലക്‌സ, മീസ്‌പേസ് ഡ്രൈവർ പ്രൊഫൈലുകൾ, റിയർ 65W USB-C പോർട്ടുകൾ, AQI ഡിസ്‌പ്ലേയുള്ള ബ്രീത്ത്ഐക്യു പ്യൂരിഫയർ, പ്രോഗ്രസീവ് സൈഡ് ഇൻഡിക്കേറ്ററുകൾ, ഡ്രൈവർ സീറ്റ് മെമ്മറി ഫീച്ചറുകളാണ് ഇതിലുണ്ടാവുക.


Click it and Unblock the Notifications








