പവറിലും മൈലേജിലും നോ കോംപ്രമൈസ്! ഏറ്റവും ഇന്ധനക്ഷമതയുള്ള ടർബോ പെട്രോൾ എസ്‌യുവിയാകാൻ സിയറ

എസ്‌യുവി വിപണിക്ക് പുതിയ മാനങ്ങൾ സമ്മാനിച്ചുകൊണ്ട് ഇതിഹാസ മോഡലായ ടാറ്റ സിയറ പുനർജന്മമെടുത്തത് ഈയടുത്തായിരുന്നു. വിലയിൽ ഉൾപ്പടെ ഞെട്ടിച്ചുകൊണ്ട് എത്തിയ വാഹനം ഡിസൈനിലും ഫീച്ചറുകളിലും വരെ വിസ്‌മയിപ്പിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ് അങ്ങനെ നീളുന്ന വലിയ കൊമ്പൻമാരുമായി മത്സരിക്കാൻ സിയറയെ മിഡ്-സൈസ് എസ്‌യുവി നിരയിലാണ് ടാറ്റ മോട്ടോർസ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ മോഡുലാർ ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി 11.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ വാങ്ങാമെന്നത് ആരേയും ഷോറൂമിലേക്ക് എത്തിക്കുന്ന കാര്യമാണ്.

സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ എന്നിങ്ങനെ പല വേരിയൻ്റുകളിലാണ് വിപണിയിൽ എത്തുന്നതെങ്കിലും സിയറയുടെ ബേസ് മോഡലിൻ്റെ മാത്രം വിലയാണ് കമ്പനിയിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസത്തിൽ ടാറ്റ മോട്ടോർസ് പൂർണമായ വില നിർണയം ആളുകളിലേക്ക് എത്തിക്കും. ടാറ്റ സിയറ എസ്‌യുവിയുടെ ബുക്കിംഗ് 2025 ഡിസംബർ 16-ാം തീയതി ആരംഭിക്കും. തുടർന്ന് മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി 15-ന് തുടങ്ങുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.

Tata Sierra Will Be The Most Fuel-Efficient Turbo Petrol SUV In Class

ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ഭാവിയിൽ സിയറയുടെ 7-സീറ്റർ പതിപ്പും വ്യത്യസ്‌ത ഫ്യുവൽ ഓപ്ഷനുകളും വരെ വിപണിയിൽ എത്താനുള്ള സാധ്യതയുണ്ട്. സിയറയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സെവൻ സീറ്റർ പതിപ്പും സിഎൻജി പതിപ്പും ഇതിന് പിന്നാലെയെത്തുമെന്ന സൂചനയാണ് കമ്പനി വൃത്തങ്ങൾ നൽകിയിരിക്കുന്നത്.

ഒറിജിനൽ സിയറയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് പുതിയ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് സംവിധാനവും എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിയറയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിൻ്റെ ഡിസൈൻ തന്നെയായിരിക്കും. എന്നാൽ മറ്റൊരു ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ടാറ്റ സിയറ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ടർബോ പെട്രോൾ എസ്‌യുവിയായിരിക്കുമെന്നതാണ്. 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിലെ ഒരു ഓപ്ഷൻ.

Tata Sierra Will Be The Most Fuel-Efficient Turbo Petrol SUV In Class

ഇതിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് മാത്രമേ ഇതിൽ വാഗ്‌ദാനം ചെയ്യൂവെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. മിഡ്-സൈസ് എസ്‌യുവി ക്ലാസിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആയിരിക്കാൻ ഇതിലും വലിയ യോഗ്യത വേണ്ടല്ലോ. ഔദ്യോഗിക മൈലേജ് കണക്കുകൾ പുറത്തുവിടുമ്പോൾ ഇക്കാര്യത്തിന് വ്യക്തത വരും.

പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളിന് പുറമെ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ മറ്റ് എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.

Tata Sierra Will Be The Most Fuel-Efficient Turbo Petrol SUV In Class

116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കുതിക്കാനാവും. പുതിയ സിയറ ഇതിനകം തന്നെ 2025 റെഡ് ഡോട്ട് ഡിസൈൻ അവാർഡ് നേടിയിട്ടുണ്ടെന്നതും പ്രത്യേക പരാമർശം അർഹിക്കുന്ന കാര്യമാണ്.

ടാറ്റ മോട്ടോർസിൻ്റെ മറ്റ് എസ്‌യുവികളെ പോലെ തന്നെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുതിയ സിയറയും 5-സ്റ്റാർ റേറ്റിംഗ് നേടുമെന്നാണ് അനുമാനം. അതിന് വേണ്ടുന്ന എല്ലാത്തരം സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. 6 എയർബാഗുകൾ, ISOFIX സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇബഡി ഉള്ള എബിഎസ്, ഹിൽ-ഹോൾഡ്, 22 ഫീച്ചറുകളുള്ള ലെവൽ 2+ ADAS സ്യൂട്ട് എന്നിവയാണ് സുരക്ഷക്കായി കൊടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, December 4, 2025, 6:00 [IST]
English summary
Tata sierra will be the most fuel efficient turbo petrol suv in class details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X