5,999 രൂപ ഇഎംഐയിൽ ഇലക്‌ട്രിക് കാർ വാങ്ങിയാലോ? ഓഫർ തീരുന്നതിന് മുമ്പ് ഷോറൂമിലേക്ക് വിട്ടോ

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ സാധാരണക്കാർക്കിടയിൽ പോലും ജനകീയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. എംജിയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം പോരിന് ഇറങ്ങിയെങ്കിലും വൈവിധ്യമാർന്ന മോഡലുകളിലൂടെ ഇവി നിരയിലെ ഒന്നാം സ്ഥാനം ഇന്നും തങ്ങളുടെ കൈയിൽ ഭദ്രമാക്കിവെക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് ഓരോ മാസവും അതത് മോഡലുകളിൽ നൽകുന്ന ഓഫറുകൾ കൂടിയാണ്. ഇപ്പോഴിതാ ഇയർ എൻഡ് ഓഫറുകളുടെ പെരുമഴയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇതിൽ മോഡൽ നിരയിൽ കുറഞ്ഞ ഇഎംഐ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാസം കാർ വാങ്ങാൻ എത്തുന്നവർക്ക് ചെറിയ പ്രതിമാസ ഇഎംഐയിൽ ഇവി വാങ്ങി വീട്ടിൽ കൊണ്ടുപോവാം.

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാറുകളിൽ ഒന്നായ ടിയാഗോ ഇവി വാങ്ങാൻ താത്പര്യമുള്ളവർക്കും ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. പ്രതിമാസം വെറും 5,999 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ സ്‌കീമിലാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് ടാറ്റ മോട്ടോർസ് വിറ്റഴിക്കുന്നത്. നിർദ്ദിഷ്ട വായ്പാ തുകകളുടെയും ഘടനാപരമായ തിരിച്ചടവ് പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് ഈ ഇഎംഐ കണക്കാക്കുന്നത്.

Tata Tiago EV Available With EMIs Starting At Rs 5 999 Per Month

ഇലക്ട്രിക് വാഹനങ്ങൾക്ക് 10 വർഷത്തെ ദീർഘകാല തിരിച്ചടവ് കാലാവധിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത വേരിയൻ്റ്, ഓൺ-റോഡ് വില, ഫിനാൻസിംഗ് അപ്രൂവൽ എന്നിവയെ ആശ്രയിച്ച് ഇഎംഐ തുക വ്യത്യാസപ്പെടാം എന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ് കേട്ടോ. ഡിസംബർ 31 വരെ മാത്രമേ പ്രത്യേക ഇഎംഐ സ്കീമുകൾ ഉപയോഗപ്പെടുത്താനാവൂ എന്നതും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇവി വാങ്ങാൻ താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇയർ എൻഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിന് അവരുടെ അടുത്തുള്ള ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ഷോറൂം സന്ദർശിക്കുകയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിശദാംശങ്ങൾ പരിശോധിക്കുകയോ ചെയ്യാം. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി ഹാച്ച്ബാക്ക് വിപണത്തിന് എത്തുന്നത്.

Tata Tiago EV Available With EMIs Starting At Rs 5 999 Per Month

19.2 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ചും 24 kWh ബാറ്ററി പായ്ക്കുമായി മോഡലുകൾക്ക് 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുമെന്ന ടാറ്റ മോട്ടോർസ് പറയുന്നു.

പെർഫോമൻസിലേക്ക് നോക്കിയാൽ ഇവിയുടെ മീഡിയം റേഞ്ച് വേരിയൻ്റുകൾക്ക് 60 bhp പവറിൽ 110 Nm ടോർക്ക് വരെ നൽകാനാവും. അതേസമയം ലോംഗ് റേഞ്ച് പതിപ്പുകൾ 73 bhp കരുത്തിൽ 114 Nm torque ആണ് നൽകുന്നത്. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ടിയാഗോ ഇവി വിപണിയിൽ എത്തുന്നത്. കാറിന്റെ ബാറ്ററി പായ്ക്കും മോട്ടോർ വാറണ്ടിയും 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ ആണെന്നാണ് ടാറ്റ മോട്ടോർസ് ഉറപ്പുനൽകിയിരിക്കുന്നത്.

Tata Tiago EV Available With EMIs Starting At Rs 5 999 Per Month

അതേസമയം വാഹനത്തിൽ തന്നെ 3 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഒരുക്കിയിട്ടുണ്ട്. അതിനാൽ വാങ്ങേണ്ടവർക്ക് ആശങ്കകളൊന്നും കൂടാതെ ടിയാഗോ ഇവി കണ്ണുംപൂട്ടി വാങ്ങിക്കാം കേട്ടോ. 2025 ടിയാഗോ ഇവിയുടെ ഇൻ്റീരിയർ ഡ്യുവൽ-ടോൺ കളർ തീമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്രീസ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും കാറിൽ ലഭ്യമാണ്.

ഇതുകൂടാതെ ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും കളറാക്കാനായി എത്തി. ഇതിനുപുറമെ ടാറ്റ മോട്ടോർസിന്റെ കുറഞ്ഞ വിലയുള്ള ഇവിയിലേക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഷാർക്ക്-ഫിൻ ആൻ്റിന, അപ്‌ഡേറ്റ് ചെയ്‌ത ഡ്രൈവർ ഡിസ്‌പ്ലേ, എച്ച്‌ഡി റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ടാറ്റയുടെ കുഞ്ഞൻ ഇലക്‌ട്രിക് കാറിൽ കമ്പനി ഒരുക്കിവെച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 20, 2025, 15:34 [IST]
English summary
Tata tiago ev available with emis starting at rs 5999 per month details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X