സീറോ ഡൗൺ പേയ്‌മെന്റ്, 6 മാസം ഫ്രീ ചാർജിംഗ്; ഇലക്‌ട്രിക് കാറുകൾക്ക് 1.71 ലക്ഷം രൂപ ഡിസ്‌കൗണ്ട് ഓഫറുമായി ടാറ്റ

സാധാരണക്കാരന്റെ ഇലക്‌ട്രിക് കാർ (Electric Car) എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ച് നൽകിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ ഇവിയിലൂടെ (Nexon EV) തുടങ്ങിയ വൈദ്യുതി വിപ്ലവം പിന്നീട് ടിയാഗോ ഇവിയായും പഞ്ച് ഇവിയായും വന്ന് നിൽക്കുകയാണ്. ഇതെല്ലാം ചെറിയ വിലയ്ക്ക് സാധ്യമാക്കിയത് മറ്റുള്ള കമ്പനികൾക്കും പ്രചോദനമാവുകയും ചെയ്‌തു. നിലവിൽ ഈ വിഭാഗത്തിൽ എംജി മോട്ടോർസുമായി കടുത്ത മത്സരം നടക്കുന്നതിനാൽ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം നൽകി ആളുകളെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. എല്ലാ മാസവും കൊട്ടക്കണക്കിന് ഓഫറുകളാണ് പ്രഖ്യാപിക്കുന്നതും.

2025 മെയ് മാസത്തേക്കായുള്ള തകർപ്പൻ ഓഫറുകളിൽ 1.86 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 2 ലക്ഷം ഇലക്ട്രിക് കാറുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷമായാണ് ഈ പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നതെന്നും ടാറ്റ മോട്ടോർസ് പ്രത്യേകം പറയുന്നു. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി തുടങ്ങിയ മോഡലുകളിലെല്ലാം കിടിലൻ ആനുകൂല്യങ്ങൾ ലഭ്യമാവും.

Tata Tiago EV Punch EV Nexon EV Get Attractive Discount Offers Up To Rs 1 71 Lakh

ഈ ഓഫറിന് കീഴിൽ ടാറ്റ മോട്ടോർസ് 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഇൻസ്റ്റാളേഷനോടുകൂടിയ സൗജന്യ ഹോം ചാർജറും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 6 മാസത്തെ സൗജന്യ ചാർജിംഗും ആസ്വദിക്കാം. കർവ് ഇവി നെക്സോൺ ഇവി എന്നിവ വാങ്ങുന്നവർക്ക് ടാറ്റ പവർ ചാർജറുകളിൽ മാത്രമേ സൗജന്യ ചാർജിംഗ് ലഭ്യമാകൂ. ഇതിനുപുറമെ സീറോ ഡൗൺ പേയ്‌മെന്റും 100 ശതമാനം ഓൺ-റോഡ് ഫിനാൻസിംഗ് സൗകര്യവും ഇക്കൂടെ ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ ടാറ്റയുടെ ഇലക്ട്രിക് കാർ ഉടമകൾ, ടാറ്റ പാസഞ്ചർ കാർ ഉടമകൾ, ടാറ്റ ഗ്രൂപ്പ് ജീവനക്കാർ എന്നിവർക്ക് പ്രത്യേക അപ്‌ഗ്രേഡ് ആനുകൂല്യങ്ങളും ലഭ്യമാണ്. GeM, CSD, KPKB പ്ലാറ്റ്‌ഫോമുകൾ വഴിയും ഓഫർ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഇനി മോഡൽ തിരിച്ചുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ? കൂടാതെ സ്ഥലം സംസ്ഥാനം സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ.

Tata Tiago EV Punch EV Nexon EV Get Attractive Discount Offers Up To Rs 1 71 Lakh

ടാറ്റയുടെ എൻട്രി ലെവൽ ഇലക്‌ട്രിക് കാറായ ടിയാഗോ ഇവിയുടെ ഓഫറുകളിലേക്ക് വന്നാൽ 1.30 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങളാണ് കമ്പനി ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഒരുക്കിവെച്ചിരിക്കുന്നത്. അടുത്തിടെ 2025 മോഡൽ ഇയറിലേക്ക് പുതുക്കി പണിത ടാറ്റ ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതൽ 11.14 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 19.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 315 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയും.

അതേസമയം ടാറ്റ പഞ്ച് ഇവിക്ക് 1.20 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങളാണ് ഈ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോ ഇലക്ട്രിക് എസ്‌യുവിയായി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് നിലവിൽ 9.99 ലക്ഷം മുതൽ 14.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 25 kWh, 35 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്ന പഞ്ച് ഇവിക്ക് ഒറ്റ ചാർജിൽ 365 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുകയും ചെയ്യും.

Tata Tiago EV Punch EV Nexon EV Get Attractive Discount Offers Up To Rs 1 71 Lakh

നെക്‌സോൺ ഇവിക്ക് 1.41 ലക്ഷം വരെ ആനുകൂല്യങ്ങൾ ഒരുക്കിവെച്ചാണ് ടാറ്റ മോട്ടോർസ് കാത്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ മോഡലിന് 45 kWh, 30 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ലഭ്യമാണ്. ഇതിൽ ഉയർന്ന ശേഷിയുള്ള വേരിയന്റുകൾ ഫുൾ ചാർജിൽ 489 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. കൂടാതെ, 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ വാഹനം 10-80% ചാർജ് ചെയ്യാനുമാവും.

അതേസമയം നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലിൽ 30 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ലഭിക്കുന്നതിനാൽ വാഹനത്തിന് പൂർണ ചാർജിൽ 275 കിലോമീറ്റർ വരെ റേഞ്ച് നൽകാനും സാധിക്കും. 56 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജാവാനുള്ള കഴിവും ഇലക്ട്രിക് എസ്‌യുവിയുടെ ഈ മോഡലിനുണ്ട്. നെക്‌സോൺ ഇവിക്ക് നിലവിൽ 12.49 ലക്ഷം മുതൽ 17.19 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Tata Tiago EV Punch EV Nexon EV Get Attractive Discount Offers Up To Rs 1 71 Lakh

ടാറ്റ കർവ് ഇവിക്ക് 1.71 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിൽ അവതരിപ്പിച്ച് കൂപ്പെ ഇലക്ട്രിക് എസ്‌യുവിക്ക് 17.49 ലക്ഷം മുതൽ 22.24 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വരുന്ന മോഡലിൽ ആദ്യത്തേത് 502 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ രണ്ടാമത്തേത് ഒറ്റ ചാർജിൽ 585 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്.

മുകളിൽ സൂചിപ്പിച്ചതു പോലെ ഓഫറുകൾ ഡീലർഷിപ്പ്, സ്ഥലം, നഗരം, സംസ്ഥാനം, സ്റ്റോക്ക് എന്നിവയെ ആശ്രയിച്ച് മാറാനുള്ള സാധ്യതയുണ്ടെന്നതിനാൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറുകളെ കുറിച്ച് പരിശോധിക്കുന്നതാവും ഏറ്റവും ഉചിതം. നിലവിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കാനുള്ള തിരക്കിലാണ് കമ്പനി.

പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് വേരിയന്റുകളിലാവും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുക. ഡ്യൂൺ ഗ്ലോ, എംബർ ഗ്ലോ, പ്യുർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളും കൂടെയാവുമ്പോൾ സംഗതി കളറാവും. 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, iRA കണക്റ്റഡ് വെഹിക്കിൾ ടെക്, എയർ പ്യൂരിഫയർ, വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് കാർ കടന്നുവരിക.

1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകാനെത്തുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ടാറ്റ മോട്ടോർസ് അവതരിപ്പിക്കുക. വിലയായാലും സാധാരണക്കാരന് കൊക്കിന് ഒതുങ്ങുന്ന വിലയിൽ തന്നെ കിട്ടുകയും ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 15, 2025, 12:30 [IST]
English summary
Tata tiago ev punch ev nexon ev get attractive discount offers up to rs 1 71 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X