കർവ് അല്ല! ടാറ്റയുടെ ഏറ്റവും കുറവ് വിൽപ്പനയുള്ള കാർ ഇതാണ്, നവംബറിലെ വിൽപ്പനയും വലിയ നഷ്‌ടത്തിൽ

ഉത്സവ സീസൺ അവസാനിച്ചുവെങ്കിലും ഇന്ത്യയിലെ വാഹന വിപണിയിൽ തകർപ്പൻ ഫോമിലാണ് ടാറ്റ മോട്ടോർസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അരലക്ഷത്തിലധികം കാറുകൾ എല്ലാമാസവും വിറ്റഴിച്ച് മഹീന്ദ്രയോടും ഹ്യുണ്ടായിയോടും മത്സരിക്കുകയാണ് ബ്രാൻഡ്. കഴിഞ്ഞ മാസം ചെറിയ നമ്പറുകൾക്ക് രണ്ടാം സ്ഥാനം നഷ്‌ടപ്പെട്ടുവെങ്കിലും പുത്തൻ സിയറ പുറത്തിറക്കി വീണ്ടും മുന്നിൽ ഓടിക്കയറാനുള്ള ശ്രമമാണ് ടാറ്റയുടെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. നെക്സോണും പഞ്ചുമാണ് നിലവിൽ ബ്രാൻഡിൻ്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ. എന്നാൽ ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ?

ചിലർ കർവ് എസ്‌യുവി എന്നൊക്കെ പറയുമെങ്കിലും അതല്ല ശരിയായ ഉത്തരം. പലരും മറന്നുപോയ ടിയാഗോയുടെ സെഡാൻ പതിപ്പായ ടിഗോറാണ് ടാറ്റയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള വാഹനം. 2025 നവംബർ മാസത്തിലും തകർന്നടിഞ്ഞ വിൽപ്പയാണ് കോംപാക്‌ട് സെഡാന് നേരിടേണ്ടി വന്നത്. ഒരുവശത്ത് ഹോണ്ട അമേസും മാരുതി ഡിസയറും തകർത്ത് വിൽക്കുമ്പോഴാണ് ടിഗോറിന് ഈ അവസ്ഥ വന്നിരിക്കുന്നത്.

Tata Tigor Compact Sedan Sales Face 48 Per Cent Down In November 2025

നല്ല സേഫ്റ്റിയും കിടിലൻ ഫീച്ചറുകളുമെല്ലാം ഉണ്ടായിരുന്നിട്ടും ടാറ്റയുടെ സെഡാൻ സ്വന്തമാക്കാൻ പോയമാസം എത്തിയത് വെറും 488 പേരാണ്. 2024 നവംബർ മാസത്തെ 859 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ കച്ചോടം 43 ശതമാനം നഷ്‌ടത്തിലാണ് മുമ്പോട്ട് പോവുന്നത്. ടാറ്റ മോട്ടോർസിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാർ എന്ന പേരുദദോഷം കേൾപ്പിച്ചുവെങ്കിലും ഡിസൈൻ നോക്കിയാലും ഫീച്ചറുകൾ നോക്കിയാലും സേഫ്റ്റി നോക്കിയാലും തരക്കേടില്ലാത്ത വണ്ടിയാണ് ടിഗോർ.

XT, XZ പ്ലസ് ലക്‌സ്, XM, XZ, XZ പ്ലസ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിൽ എത്തുന്ന ടിഗോർ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനിലും വാങ്ങാനാവും. സാധാരണയൊരു മിഡിൽ ക്ലാസ് ഫാമിലിയുടെ ആവശ്യങ്ങൾ നല്ലതുപോലെ നിറവേറ്റാനും ഈ വാഹനത്തിന് സാധിക്കുന്നതാണ്. 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കോംപാര്‌ട് സെഡാൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 86 bhp പവറിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കാനുമാവും.

Tata Tigor Compact Sedan Sales Face 48 Per Cent Down In November 2025

ഈ കാറിൽ സിഎൻജി ഓപ്ഷനും ഉണ്ടെന്നത് മൈലേജ് ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ്. പെട്രോൾ ഓട്ടോമാറ്റിക് ലിറ്ററിന് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുമെന്നും ടാറ്റ മോട്ടോർസ് പറയുന്നു. അതേസമയം ടിഗോറിൻ്റെ മാനുവൽ മോഡലുകൾ ലിറ്ററിന് 20.3 കിലോമീറ്ററും, സിഎൻജി മാനുവൽ ലിറ്ററിന് 26.49 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 28.06 കിലോമീറ്റർ ഇന്ധക്ഷമതയും നൽകുന്നുണ്ട്.

നിലവിൽ 5.99 ലക്ഷം മുതൽ 9.50 ലക്ഷം വരെയാണ് ടിഗോറിന് വരുന്ന എക്സ്ഷോറൂം വില. എസ്‌യുവികളുടെ ട്രെൻഡ് വേറെ തലത്തിലേക്ക് നീങ്ങുന്നതിനാലാണ് ടിഗോറിന്റെ കച്ചോടം ഇത്രയും കുറയാൻ കാരണമായിരിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള ഈ മോഡൽ എസ്‌യുവികളേക്കാൾ മികച്ച യാത്രാസുഖവും ലഗേജ് സ്പേസുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതെല്ലാം പരിഗണിക്കുന്നവർക്ക് യാതൊരു സംശയവും കൂടാതെ വാങ്ങിക്കാം ടിഗോറിനെ.

Tata Tigor Compact Sedan Sales Face 48 Per Cent Down In November 2025

ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും മിടുക്കനാണ് ഈ ബജറ്റ് സെഡാൻ. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ പാർക്കിംഗ് ക്യാമറ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ശക്തമായ ബോഡി ഘടന, ഒതുക്കമുള്ള ഡിസൈൻ, ഏകദേശം 419 ലിറ്ററിന്റെ വലിയ ബൂട്ട് കപ്പാസിറ്റി എന്നിവയാണ് ടിഗോറിൽ ഒരുക്കിവെച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 12, 2025, 11:12 [IST]
English summary
Tata tigor compact sedan sales face 48 per cent down in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X