രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് കാറിന്റെ ഡെലിവറി തുടങ്ങി, ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാം

ഇലോൺ മസ്ക്കിന്റെ ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ എത്തിയത് അടുത്തിടെയായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിലാണ് അമേരിക്കൻ ഇവി നിർമാതാക്കൾ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. മോഡൽ Y എസ്‌യുവിയാണ് ആഭ്യന്തര വിപണിക്കായി ടെസ്‌ല ആദ്യം പുറത്തിറക്കിയത്. ഇപ്പോഴിതാ കാറിന്റെ ഔദ്യോഗിക ഡെലിവറിയും ആരംഭിച്ച് ടെസ്‌ല കുതിക്കാൻ ഒരുങ്ങുകയാണ്. പ്രാരംഭ ബാച്ചിൽ വിതരണം ചെയ്ത ടെസ്‌ല മോഡൽ Y യൂണിറ്റുകൾ ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിർമിച്ചതാണ് എന്നതും വലിയ പ്രത്യേകതയാണ്. ടെസ്‌ലയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഗ്രേസ് ടാവോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവിൽ മോഡൽ Y പ്രധാനമായും നാല് സ്ഥലങ്ങളിലാണ് ടെസ്‌ല നിർമിക്കുന്നത്. പ്രതിവർഷം ഏകദേശം 6 ലക്ഷം യൂണിറ്റ് നിർമ്മിക്കാനുള്ള ശേഷി ഷാങ്ഹായ് ഗിഗാഫാക്ടറിക്കുണ്ടെന്നാണ് വിവരം. ഒരൊറ്റ സ്ഥലത്ത് മോഡൽ Y നിർമിക്കാനുള്ള കമ്പനിയുടെ ഏറ്റവും വലിയ ശേഷിയാണിത്. കുറഞ്ഞ തൊഴിൽ ചെലവും പ്രാദേശികമായി പാർട്‌സുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതും കാരണം ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ വാഹനം നിർമിക്കാനാണ് ബ്രാൻഡിന് ഏറ്റവും കൂടുതൽ ചെലവ് കുറവ്.

Tesla Model Y Electric Car Deliveries Started In India

ആയതിനാൽ ചൈനയിലെ ആഭ്യന്തര ആവശ്യവും കയറ്റുമതി വിപണികൾക്കായും ഈ ഫാക്ടറിയിൽ നിന്നാണ് മോഡൽ Y ഇവികൾ നിർമിക്കുന്നത്. ഇതേ ഇലക്ട്രിക് വാഹനം നിർമിക്കുന്ന മറ്റൊരു വിദേശ സ്ഥലം ജർമനിയിലെ ഗിഗാഫാക്ടറി ബെർലിൻ-ബ്രാൻഡൻബർഗ് ആണ്. പ്രതിവർഷം ഏകദേശം 3.75 ലക്ഷം യൂണിറ്റ് മോഡൽ Y നിർമ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടെന്നാണ് കണക്കുകൾ.

യൂറോപ്പിലെ ടെസ്‌ല കാറുകൾക്കായുള്ള ആവശ്യകതയാണ് ഗിഗാഫാക്ടറി ബെർലിൻ പ്രധാനമായും നിറവേറ്റുന്നത്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ഇലക്‌ട്രിക് കാറിന് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ല.

Tesla Model Y Electric Car Deliveries Started In India

എന്നാൽ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്. ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്.

ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ. ഇന്റീരിയറും ഇന്ത്യക്കാർക്ക് പുതുമയുള്ളതായിരിക്കും. 15.4 ഇഞ്ച് ഫ്രണ്ട് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8 ഇഞ്ച് റിയർ ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് കോളം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാമാണ് എടുത്ത് പറയേണ്ട കാര്യങ്ങൾ.

Tesla Model Y Electric Car Deliveries Started In India

ഇതോടൊപ്പം 19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നീ ഫീച്ചറുകളും ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്.

60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നും കമ്പനി പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.

More from DriveSpark

Article Published On: Tuesday, September 30, 2025, 13:24 [IST]
English summary
Tesla model y electric car deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X