മസ്ക്കിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി? ടെസ്‌ലയുടെ ആദ്യ ഇലക്‌ട്രിക് കാർ ഇതുവരെ ബുക്ക് ചെയ്‌തത് വെറും 600 പേർ

നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല (Tesla) അടുത്തിടെ തങ്ങളുടെ ആദ്യ മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുകയുണ്ടായി. മോഡൽ Y എസ്‌യുവിയാണ് ഇലോൺ മസ്ക്കിന്റെ കമ്പനി ആഭ്യന്തര വിപണിക്കായി ആദ്യം പുറത്തിറക്കിയിരിക്കുന്നത്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. എന്തായാലും തുടക്കം മോശമാക്കാതെ തന്നെ ബുക്കിംഗുകൾ വാരിക്കൂട്ടുകയാണ് ടെസ്‌ല.

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിപണിയിൽ ഇതുവരെ 600 ബുക്കിംഗുകളാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. പക്ഷേ ടെസ്‌ല ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള 2,500 യൂണിറ്റുകളിൽ ഇനിയും 1,800 മോഡൽ Y എസ്‌യുവികളോളം വിറ്റഴിക്കാതെ കിടക്കുകയാണെന്നാണ് യാഥാർഥ്യം. ഇത് മസ്ക്കിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായിരിക്കുമെന്ന കാര്യവും പലരും സൂചിപ്പിക്കുന്നുണ്ട്.

Tesla Model Y Electric Car Gets 600 Bookings Till Now

ബുക്കിംഗ് ആരംഭിച്ചയുടൻ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടെസ്‌ലയ്ക്ക് തുടക്കം അത്ര ശരിയായില്ലെന്ന് വേണം പറയാൻ. ഉയർന്ന വില തന്നെയായിരിക്കാം ഇതിന് പിന്നിലുള്ള പ്രധാന കാരണം. ഇറക്കുമതി തീരുവകളും മറ്റ് താരിഫുകളും ഉൾപ്പെടെ വിദേശത്ത് നിർമിച്ച ടെസ്‌ല മോഡൽ Y രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ബേസ് മോഡലിന് വരെ 59.89 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്നത്.

ടെസ്‌ല നിലവിൽ ഇന്ത്യയിലുടനീളം രണ്ട് ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആദ്യത്തേത് മഹാരാഷ്ട്രയിലെ മുംബൈയിലും (ജൂലൈ 2025) രണ്ടാമത്തേത് ഡൽഹിയിലും (ഓഗസ്റ്റ്) ഉദ്ഘാടനം ചെയ്തു. മുംബൈ, പൂനെ, ഡൽഹി, ഗുരുഗ്രാം തുടങ്ങിയ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടെസ്‌ല പ്രാരംഭ ഡെലിവറികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ലഭിച്ച 600 ബുക്കിംഗുകളിൽ എത്രയെണ്ണം പൂർണ പേയ്‌മെന്റുകളായി പരിവർത്തനം ചെയ്‌തിട്ടുണ്ടെന്ന് വ്യക്തതയില്ല.

Tesla Model Y Electric Car Gets 600 Bookings Till Now

ഇന്ത്യക്കായുള്ള ടെസ്‌ല മോഡൽ Y ഇവിയുടെ ആദ്യ ബാച്ച് ചൈനയിലെ ഷാങ്ഹായിൽ നിന്നും സെപ്റ്റംബറിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ 600 ബുക്കിംഗുകളിൽ വാഹനം വാങ്ങാനുള്ള പണമടച്ചവർക്ക് മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ വാഹനം ലഭിക്കുക. അതായത് ആദ്യഘട്ടത്തിൽ ഏകദേശം 350 മുതൽ 500 വരെ ടെസ്‌ല മോഡൽ Y കാറുകൾ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നാണ് മസ്ക്കിന്റെ കമ്പനി സൂചന നൽകിയിരിക്കുന്നത്.

മോഡൽ Y ഇലക്ട്രിക്കിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് സ്വന്തമാക്കാനാവും. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്.

Tesla Model Y Electric Car Gets 600 Bookings Till Now

ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് കൈവരിക്കാനായിട്ടുണ്ട്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ.

മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Wednesday, September 3, 2025, 11:08 [IST]
English summary
Tesla model y electric car gets only 600 bookings till now details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X