ഫോർച്യൂണറിന് കിടക്കപ്പൊറുതിയുണ്ടാവില്ല, വരാനിരിക്കുന്ന 7 സീറ്ററുകൾ കണ്ടോ; മജസ്റ്റർ മുതൽ കൊഡിയാക് വരെ

ഇത്തവണത്തെ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ രാജ്യത്തെ ഒട്ടുമിക്ക വാഹന നിർമാതാക്കളും പങ്കെടുത്തിരുന്നു. ഓരോ ബ്രാൻഡുകളും പുത്തൻ മോഡലുകളെ അവതരിപ്പിക്കാൻ പ്രത്യേക താത്പര്യം കാണിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹനമേള ക7.89ളറാവുകയും ചെയ്‌തു. വിവിധ സെഗ്‌മെന്റുകളിലായി നിരവധി പുത്തൻ മോഡലുകൾ അണിനിരന്നപ്പോൾ വണ്ടിഭ്രാന്തൻമാർക്കും ആവേശമായിരുന്നു. ഇതിൽ ധാരാളം ഫാമിലി കാറുകളുമുണ്ടായിരുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച് ഈ വർഷം തന്നെ വിപണിയിലേക്ക് എത്താൻ പോവുന്ന ചില 7 സീറ്റർ മോഡലുകളെ ഒന്ന് പരിചയപ്പെട്ടാലോ?

സ്കോഡ കൊഡിയാക്: 2025 ഓട്ടോ എക്‌സ്‌പോയിൽ ഒക്ടാവിയ RS, എൽറോക്ക്, വിഷൻ 7S എന്നിവയ്‌ക്കൊപ്പം പുതിയ സ്‌കോഡ കൊഡിയാക്കും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുകയുണ്ടായി. ഏറെക്കാലമായി കാത്തിരിക്കുന്ന 7 സീറ്റർ പുത്തൻ രൂപത്തിലേക്കും ഭാവത്തിലേക്കും മാറിയിട്ടുണ്ട്. 13 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് ഡയൽ സജ്ജീകരണം തുടങ്ങിയ സവിശേഷതകൾക്കൊപ്പം സ്‌കോഡയുടെ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ്യമാണ് പുതിയ കൊഡിയാക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

2025 Skoda Kodiaq

39.99 ലക്ഷം രൂപ വിലയുള്ള നിലവിലെ കൊഡിയാക്കിനെ അപേക്ഷിച്ച് പുതുതലമുറയിലേക്ക് ചേക്കേറിയ സ്കോഡയുടെ 7-സീറ്റർ ഫുൾ-സൈസ് എസ്‌യുവിക്ക് അൽപ്പം വില കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. 190 bhp പവറിൽ പരമാവധി 370 Nm torque നൽകാവുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം വരെ വാഹനത്തിലുണ്ടാവുമെന്നാണ് വിവരം.

എംജി M9: ടൊയോട്ട വെൽഫെയറിനെയും കിയ കാർണിവലിനെയും വെല്ലുവിളിക്കാൻ പുതിയ M9 പ്രീമിയം എംപിവിയെ എംജി എക്സ്പോയിൽ പ്രദർശിപ്പിക്കുകയുണ്ടായി. അകത്ത് ഫുട്ബോൾ കളിക്കാൻ മാത്രം സ്ഥലവുമായാണ് ഈ ഇലക്ട്രിക് മൾട്ടി പർപ്പസ് വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2025 മാർച്ചോടെ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന എംജി M9 ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി മാർച്ചിലായിരിക്കും ആരംഭിക്കുക. അതേസമയം ഡെലിവറി ഏപ്രിലിലും നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Top 7-Seater SUV MPV Models Showcased At Auto Expo 2025

5.2 മീറ്ററിലധികം നീളമുള്ള M9 ആഡംബര എംപിവി 7, 8 സീറ്റ് ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. ട്വിൻ സൺറൂഫുകൾ, ഹെഡിംഗ്, മസാജ്, വെന്റിലേഷൻ ഫംഗ്ഷനുകൾ ഉള്ള പവർഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, റിയർ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ, ലെവൽ 2 ADAS തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമായ ഇലക്ട്രിക് എംപിവി 90kWh ലിഥിയം-അയൺ ബാറ്ററിയുമായാണ് വരുന്നത്.

എംജി മജസ്റ്റർ: എംജിയുടെ നിരയിൽ നിന്നും അധികം വൈകാതെ പുറത്തിറങ്ങാൻ പോവുന്ന ഇടിവെട്ട് എസ്‌യുവിയാണിത്. ഗ്ലോസ്റ്ററിന്റെ കൂടുതൽ ലക്ഷ്വറി പതിപ്പായിട്ടാവും മജസ്റ്റർ ഇടംപിടിക്കുകയെന്നാണ് വിവരം. എംജി മജസ്റ്ററിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം തന്നെ മോഡൽ നിരത്തിലേക്കിറങ്ങുമെന്നാണ് വിവരം. ഗ്ലോസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ 7-സീറ്റർ വേരിയന്റിൽ ധാരാളം മാറ്റങ്ങളുമുണ്ടാവും.

Top 7-Seater SUV MPV Models Showcased At Auto Expo 2025

തിരശ്ചീന സ്ലാറ്റുകളുള്ള വലിയ ബ്ലാക്ക്-ഔട്ട് ഗ്രിൽ, വലിയ എംജി ലോഗോ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, മുൻവശത്ത് സ്ലിം എൽഇഡി ഡിആർഎൽ, സ്ലിവർ ബാഷ് പ്ലേറ്റ്, നീളത്തിൽ ഓടുന്ന ബ്ലാക്ക് ക്ലാഡിംഗ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയുൾപ്പെടെ കൂടുതൽ കരുത്തുറ്റ ഡിസൈനാണ് എംജി മജസ്റ്ററിനെ വേറിട്ടുനിർത്തുക. ഗ്ലോസ്റ്ററിൽ കാണുന്ന അതേ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും ഫോർച്യൂണറിന്റെ എതിരാളിക്ക് തുടിപ്പേകാൻ എത്തുക.

ഹ്യുണ്ടായി അയോണിക് 9: ഈ വർഷം അവസാനത്തോടെ ഹ്യുണ്ടായി അയോണിക് 9 ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തുമെന്ന സൂചന നൽകിക്കൊണ്ട് എക്സ്പോയിൽ വാഹനത്തിന്റെ പ്രദർശനം നടന്നിരുന്നു. 6, 7 സീറ്റർ കോൺഫിഗറേഷനുകളിലും 110.3kWh ബാറ്ററി പായ്ക്കിലും വരുന്ന വാഹനം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായി രാജ്യത്ത് നിലകൊള്ളും. ഒറ്റ ചാർജിൽ 620 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഇവി കിയയുടെ EV9 എസ്‌യുവിക്കെതിരെയാവും മത്സരിക്കുക.

ലോംഗ് റേഞ്ച് (LR), പെർഫോമൻസ് വേരിയന്റുകളിലും അയോണിക് വാഗ്ദാനം ചെയ്തേക്കാം. പനോരമിക് സൺറൂഫ്, 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, 10 എയർബാഗുകൾ, ഒന്നിലധികം ക്യാമറകളും സെൻസറുകളുമുള്ള ADAS സ്യൂട്ട് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വരുന്നത്. കിയ EV9 ഒരുക്കിയിരിക്കുന്ന E-GMP മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് എസ്‌യുവി നിർമിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 22, 2025, 17:48 [IST]
English summary
Top 7 seater suv mpv models showcased at auto expo 2025 mg m9 to skoda kodiaq
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X