ഈയൊരു ഫീച്ചർ കാറിലുണ്ടെങ്കിൽ എസിയുടെ ഭാഗത്തേക്ക് നോക്കേണ്ട! 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലിലും കിട്ടും

പുത്തനൊരു കാർ വാങ്ങാൻ പോവുന്നവർ ഇപ്പോൾ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് ഫീച്ചറുകൾക്കും സേഫ്റ്റിക്കുമാണ്. പണ്ടൊക്കെ എസിയില്ലാതെയും കാറുകൾ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇന്നിറങ്ങുന്ന എല്ലാ മോഡലുകളിലും ഈയൊരു കാര്യം സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുണ്ട്. എസിയുടെ ഉപയോഗം അത്രയേറെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് സാരം. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാറിന്റെ ഉള്‍വശം തണുപ്പിക്കാനും ചൂടാക്കാനും എയര്‍ കണ്ടീഷനുകള്‍ക്ക് (AC) കഴിയുമെന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ മോഡലുകളും എസി കാറുകളായപ്പോൾ ഇതിൽ ഒരു പുതുമ കൊണ്ടുവന്ന സംവിധാനമായിരുന്നു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ.

അങ്ങനെ ഇന്നത്തെ ആധുനിക കാറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നായി ക്ലൈമറ്റ് കൺട്രോളുകൾ മാറിയിട്ടുണ്ട്. അതായത്, കാറിനുള്ളിലെ താപനില നിർണയിക്കുന്ന സംവിധാനമാണിത്. തുടക്കത്തിൽ കാറുകളിൽ മാനുവൽ കൺട്രോളുകളാണ് കൊടുത്തിരുന്നതെങ്കിൽ ഇന്ന് ഇതും ഓട്ടോമാറ്റിക്കായിട്ടുണ്ട്. മിക്ക കാറുകളുടേയും ടോപ്പ് വേരിയന്റുകളിൽ മാത്രമാണ് ഈയൊരു ഫീച്ചർ ലഭിക്കുകയുള്ളൂവെന്ന് മാത്രം.

Top Cars With Automatic Climate Control Feature Under 10 Lakh

കാറിന് പുറത്തുള്ള താപനില പരിശോധിച്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ ക്യാബിനിലെ താപനില ക്രമീകരിക്കുകയാണ് ചെയ്യാറ്. പുറത്തെ അന്തരീക്ഷ താപനിലയും ഈർപ്പവും അനുസരിച്ച് ഓൺബോർഡ് സെൻസറുകൾ ചൂടുള്ളതും തണുത്തതുമായ ക്യാബിൻ വായൂ നിയന്ത്രിക്കുന്നു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ (ACC), ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെ കാറുകളിൽ ഓട്ടോമാറ്റിക് എസി നിയന്ത്രണം രണ്ട് തരത്തിലാണ് നൽകിയിരിക്കുന്നത്.

ഇതിൽ, ഡ്യുവൽ-സോൺ സൗകര്യം അൽപ്പം വില കൂടിയ കാറുകളിൽ മാത്രമാണ് നൽകുന്നത്. ഡ്യുവൽ-സോൺ സംവിധാനമാണുള്ളതെങ്കിൽ ഡ്രൈവർക്ക് ഒരു താപനിലയിലും കാറിലെ ഫ്രണ്ട് സീറ്റ് യാത്രക്കാരന് വ്യത്യസ്ത താപനിലയിലും എസിക്ക് നൽകാൻ കഴിയും. 10 ലക്ഷം രൂപ വിലയിൽ ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുള്ള കാറുകൾ വാങ്ങാൻ കിട്ടും കേട്ടോ. അവ ഏതെല്ലാമെന്ന് നോക്കിയാലോ?

Top Cars With Automatic Climate Control Feature Under 10 Lakh

മഹീന്ദ്ര XUV 3XO: മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് XUV 3XO എന്നപേരിൽ വിപണിയിലെത്തിയിരിക്കുന്നത്. ടാറ്റ മോട്ടോർസിൽ ജോലി ചെയ്തിരുന്ന പ്രശസ്ത കാർ ഡിസൈനർ പ്രതാപ് ബോസ് മഹീന്ദ്രയിലേക്ക് മാറിയതിനുശേഷം ഡിസൈൻ ചെയ്ത ആദ്യ മോഡൽ കൂടിയായ ഇതിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 7.99 ലക്ഷം മുതലാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഹ്യുണ്ടായി വെന്യു: ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ ഉള്ള മോഡലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യു. 7.94 ലക്ഷം മുതലാണ് മോഡലിന്റെ വില ആരംഭിക്കുന്നത്. നിലവിൽ ഹ്യുണ്ടായി വെന്യുവിന്റെ രണ്ടാംതലമുറ മോഡലിന്റെ പണിപ്പുരയിലാണ് കമ്പനി. വരാനിരിക്കുന്ന വണ്ടിയിലും ഇത്തരം ഫീച്ചറുകളെല്ലാം ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.

Hyundai Exter

ഹ്യുണ്ടായി എക്‌സ്റ്റർ: ടാറ്റ പഞ്ചിനോട് മത്സരിക്കാനായി മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ഹ്യുണ്ടായി അവതരിപ്പിച്ച മോഡലാണ് എക്‌സ്റ്റർ. ഇതിന്റെ മിഡ്-വേരിയന്റ് SX മുതൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ലഭ്യമാണ്. എക്‌സ്റ്റർ SX മോഡൽ വാങ്ങാനിരിക്കുന്നവർ 9.70 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. നല്ലൊരു സിറ്റി കാർ എന്നതിലുപരിയായി നല്ല ഇന്ധനക്ഷമത ലഭിക്കുന്നത് കൂടിയായ വാഹനമാണിത്.

ഇവയ്ക്ക് പുറമേ, ടാറ്റ പഞ്ച്, റെനോ കൈഗർ തുടങ്ങിയ മോഡലുകളേയും ഈ പട്ടികയിൽ ഉൾപ്പെടുത്താം. എന്നിരുന്നാലും വലിപ്പത്തിൽ മുകളിൽ സൂചിപ്പിച്ച വണ്ടികൾ അത്യാവിശ്യം മിടുക്കൻമാരാണ്. ഒപ്പം ഫാമിലി ഉപയോഗത്തിന് മികച്ചതും ഇവയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. മതിയായ സ്പേസും മികച്ച ഓട്ടോമാറ്റിക് എസി സംവിധാനവുമുള്ള കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് XUV 3XO, വെന്യു, എക്സ്റ്റർ എന്നിവ അനുയോജ്യമായിരിക്കും.

More from DriveSpark

Article Published On: Tuesday, August 19, 2025, 16:57 [IST]
English summary
Top cars with automatic climate control feature under 10 lakh exter xuv 3xo and venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X