പെട്രോളിനോട് ഗുഡ്ബൈ പറാം, ഈ ഇലക്‌ട്രിക് കാറുകൾ 10 ലക്ഷം ബജറ്റിൽ വാങ്ങാമെന്ന് പലർക്കും അറിയില്ലാരുന്നു

നമ്മുടെ നിരത്തുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇലക്‌ട്രിക് കാറുകൾ. ശബ്‌ദമില്ലാതെ ഒരു മൂളിച്ച മാത്രമായി പായുന്ന ഇവർ റോഡിലെ രസമുള്ള കാഴ്ച്ചയാണെന്ന് തന്നെ പറയാം. പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ കൊണ്ടുനടക്കാമെന്നതാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. കുറഞ്ഞ മെയിന്റനൻസ്, മികച്ച റേഞ്ച് എന്നിങ്ങനെ അനവധി ഗുണങ്ങളുള്ള ഇവികൾ പെട്രോൾ, ഡീസൽ കാറുകളെക്കാൾ ലാഭകരമാണെന്നതിനു പുറമെ പരിസ്ഥിതി സൗഹൃദവുമാണ്. ടാറ്റ മോട്ടോർസാണ് ഇവികളെ ഇന്ത്യയിൽ ജനകീയരാക്കിയത്. പിന്നീട് എംജി പോലുള്ള വിദേശ കമ്പനികളും കളത്തിലെത്തിയതോടെ സംഭവം ഉഷാറായി.

പക്ഷേ പുത്തനൊരു ഇലക്ട്രിക് കാർ വാങ്ങണമെങ്കിൽ നല്ലൊരു തുക തന്നെ മുടക്കുമുതലായി വരുമല്ലോയെന്നത് പലരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ചെറിയ ബജറ്റിൽ ഇവികൾ സ്വപ്നം കണ്ടുതുടങ്ങാൻ ഇന്ത്യ തയാറായിട്ടില്ലെന്നാണ് പലരും കരുതിവെച്ചിരിക്കുന്നത്. എന്നാൽ ഇന്ന് 10 ലക്ഷം രൂപ ബജറ്റിൽ അടിപൊളി ഇലക്ട്രിക് കാറുകൾ കിട്ടുമെന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നോ?

Top Electric Cars To Buy Under Rs 10 Lakh Budget

എംജി കോമെറ്റ് ഇവി: കാറുകൾക്ക് വലിപ്പം വേണമെന്നുള്ള സങ്കൽപ്പം പൊളിച്ചെഴുതിയ കാറായിരുന്നു കോമെറ്റ്. ടാറ്റ നാനോയുടെ ഗതിയാവുമെന്ന് പലരും വിധിയെഴുതിയിരുന്നുവങ്കിലും പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് എംജിയുടെ ഇത്തിരിക്കുഞ്ഞൻ വിപ്ലവം രചിക്കുകയായിരുന്നു. ഇപ്പോൾ സിറ്റി യാത്രകൾക്ക് ഇത്രയും അനുയോദ്യമായ മറ്റൊരു കാർ ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.

6.24 ലക്ഷം മുതൽ 8.82 ലക്ഷം വരെയാണ് എംജി കോമെറ്റ് ഇവിക്കായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. 17.4 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാറിന് നൽകാനാവും. പെർഫോമൻസിലേക്ക് വന്നാൽ ചെറിയ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 42 bhp പവറിൽ 110 Nm torque ഉത്പാദിപ്പിക്കാനാവും.

Top Electric Cars To Buy Under Rs 10 Lakh Budget

1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നത്. 8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയും ലഭിക്കുന്നതിനാൽ വണ്ടി വിശ്വസിച്ച് വാങ്ങിക്കാം. എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയാണ് കാറിൽ ലഭിക്കുക.

ടിയാഗോ ഇവി: കോമെറ്റ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന ഇലക്ട്രിക് കാറാണിത്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് മോഡൽ വിപണനത്തിന് എത്തുന്നത്. 19.2 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ച് വരെ നൽകുമ്പോൾ 24 kWh ബാറ്ററിയുള്ള ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും. 8 ലക്ഷമാണ് കാറിന്റെ പ്രാരംഭ വില വരുന്നത്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഷാർക്ക്-ഫിൻ ആന്റിന, അപ്‌ഡേറ്റ് ചെയ്‌ത ഡ്രൈവർ ഡിസ്‌പ്ലേ, എച്ച്‌ഡി റിയർ പാർക്കിംഗ് ക്യാമറ, റോട്ടറി ഡയൽ, iTPMS, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ, കൂൾഡ് ഗ്ലൗബോക്‌സ്, ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്‌ലാമ്പുകളും, സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ, ക്രൂയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകളും ഇവിയിലുണ്ട്.

Top Electric Cars To Buy Under Rs 10 Lakh Budget

പഞ്ച് ഇവി: 10 ലക്ഷം ബജറ്റിൽ വാങ്ങാനാവുന്ന ടാറ്റയുടെ മികച്ച കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയാണ് പഞ്ച്. 9.99 ലക്ഷം മുതലാണ് മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് കേട്ടോ. 25kWh, 35kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി വിപണിയിലെത്തുന്നത്. ആദ്യത്തേത് 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമ്പോൾ രണ്ടാമത്തേത് ഫുൾ ചാർജിൽ 421 കിലോമീറ്റർ വരെ റേഞ്ചാണ് അവകാശപ്പെടുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, സൺറൂഫ്, ഓട്ടോ-ഫോൾഡ് ORVM-കൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ക്രൂയിസ് കൺട്രോൾ, 6 എയർബാഗുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് വാഹനത്തിൽ ലഭിക്കുക.

More from DriveSpark

Article Published On: Saturday, September 27, 2025, 9:00 [IST]
English summary
Top electric cars to buy under rs 10 lakh budget mg comet tata punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X