ബലേനോ, സിറോസ് അങ്ങനെ കുറേയുണ്ട്! 10 ലക്ഷത്തിന് വാങ്ങാൻ കിട്ടുന്ന ഇന്ത്യയിലെ ഏറ്റവും സേഫ്റ്റിയുള്ള കാറുകൾ

പണ്ട് മൈലേജുള്ള കാറുകളോടായിരുന്നു ഇന്ത്യക്കാർക്ക് പ്രിയമെങ്കിൽ ഇപ്പോൾ സേഫ്റ്റിയുള്ള കാറുകളോടാണ് നമുക്കെല്ലാം അടുപ്പം. പുത്തനൊരു വണ്ടി വാങ്ങുമ്പോൾ സുരക്ഷ നോക്കിയാണ് ഇപ്പോൾ കൂടുതൽ ആളുകളും വാങ്ങിക്കാറുള്ളത് അല്ലേ. ഭാരത് NCAP, ഗ്ലോബൽ NCAP പോലുള്ള ക്രാഷ്-ടെസ്റ്റ് പ്രോഗ്രാമുകൾ സജീവമായതോടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് സാധാരണ ജനങ്ങളും അറിവുള്ളവരായി തീർന്നത്. കോം‌പാക്‌ട് ഹാച്ച്ബാക്കുകളും ചെറിയ എസ്‌യുവികളും പോലും ഇപ്പോൾ വിശ്വസനീയമായ സുരക്ഷാ യോഗ്യതകളോടെയാണ് വരുന്നത്. ആയതിനാൽ 10 ലക്ഷം രൂപ ബജറ്റിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സേഫ്റ്റിയുള്ള കാറുകൾ ഏതൊക്കെയാണെന്ന് പറഞ്ഞുതരാം.

ടാറ്റ പഞ്ച് ഇവി: വലിപ്പത്തിൽ ചെറുതും ഡിസൈനിൽ ലളിതവുമാണെങ്കിലും ക്രാഷ് ടെസ്റ്റിൽ ടാറ്റ പഞ്ച് വേറെ ലെവലാണ്. ഇക്കൂട്ടത്തിൽ ഇലക്‌ട്രിക് പതിപ്പ് വാങ്ങുകയാണെങ്കിൽ പിന്നെ വേറെയൊന്നും തിരിഞ്ഞുനോക്കേണ്ടതുമില്ല. ഭാരത് NCAP ഇടിപ്പരീക്ഷയിൽ, മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് വാഹനം 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. അതേസമയം കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ 49 ൽ 40.89 പോയിന്റും ഇവി കരസ്ഥമാക്കിയിട്ടുണ്ട്.

Top Safest Cars You Can Buy Under Rs 10 Lakh Budget

പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലം കാണിക്കുന്നത് യാത്രക്കാരുടെ സെൽ സ്ഥിരതയുള്ളതാണെന്നും, ഫുട്‌വെൽ ഇൻട്രൂഷൻ കുറവാണെന്നും, ബോഡി സോണുകളിലുടനീളം സോളിഡ് പ്രൊട്ടക്ഷൻ ഉണ്ടെന്നുമാണ്. പരീക്ഷിച്ച പതിപ്പിൽ സൈഡ് എയർബാഗുകൾ ഘടിപ്പിച്ചിട്ടില്ലെങ്കിലും ബേസിക് സ്ട്രക്ച്ചർ റെഗുലേറ്ററി സൈഡ് ഇംപാക്ട് ടെസ്റ്റുകളിൽ ഇവി വിജയിച്ചു. സുരക്ഷയുടെ കാര്യത്തിൽ പഞ്ച് ഇവിയിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ISOFIX ആങ്കറുകൾ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, സ്ട്രോംഗ് ക്രാഷ്-യോഗ്യമായ ഘടന എന്നിവ ഉൾപ്പെടുന്നു.

കിയ സിറോസ്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നിരയിൽ 5-സ്റ്റാർ സേഫ്റ്റിയുള്ള കുഞ്ഞൻ എസ്‌യുവിയാണ് സിറോസ്. മുതിർന്നവരുടെ സുരക്ഷയിലും (30.21/32) കുട്ടികളുടെ സുരക്ഷയിലും (44.42/49) സിറോസ് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ഫ്രണ്ടൽ, സൈഡ് ഇംപാക്റ്റുകളിൽ വാഹനം മികച്ച സംരക്ഷണമാണ് നൽകുന്നത്.

Top Safest Cars You Can Buy Under Rs 10 Lakh Budget

കുട്ടികൾക്ക്, ISOFIX സിസ്റ്റം, റെസ്ട്രെയിൻറ്റ് പെർഫോമൻസ്, മിനിമൽ ഹെഡ് എക്‌സ്‌കർഷൻ, സ്റ്റേബിൾ ഇൻസ്റ്റാളേഷൻ എന്നിവയെല്ലാം സിറോസ് നൽകുന്നുണ്ട്. എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ 6 എയർബാഗുകൾ, ESC, VSM (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്), ടയർ പ്രഷർ മോണിറ്ററിംഗ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ചൈൽഡ് സീറ്റുകൾക്കുള്ള ടോപ്പ് ടെതറുകൾ, പ്രീമിയം ട്രിമ്മുകളിൽ ADAS എന്നിവയും കിയ സിറോസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ടാറ്റ ആൾട്രോസ്: ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്കാണിത്. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ സ്വന്തമാക്കിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാർ റേറ്റിംഗാണ് ആൾട്രോസിന് നേടാനായിരിക്കുന്നത്. ശക്തമായ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന കാറിൽ 6 എയർബാഗുകൾ, ഇബിഡി, എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളും ലഭിക്കും.

Top Safest Cars You Can Buy Under Rs 10 Lakh Budget

ടാറ്റ നെക്സോൺ: കോംപാക്‌ട് എസ്‌യുവിയുടെ പല വകഭേദങ്ങളിലും 10 ലക്ഷത്തിലധികം വിലയുണ്ടെങ്കിലും ക്രാഷ് ക്രെഡൻഷ്യലുകൾ കാരണം നെക്‌സോൺ പലപ്പോഴും സേഫ്റ്റി പരിശോധനകളിൽ മിന്നിയിട്ടുണ്ട്. ഭാരത് NCAP ഇടിപ്പരീക്ഷയിൽ മുതിർന്നവരുടെ സംരക്ഷണത്തിന് നെക്‌സോൺ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 3 സ്റ്റാറുമാണ് നേടിയിട്ടുള്ളത്. ക്രാഷ് ടെസ്റ്റുകളിൽ ഇതിന്റെ പാസഞ്ചർ സെൽ ശക്തമായിരന്നു.

നെക്സോണിന്റെ സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ശക്തമായ ഫ്രെയിം ഘടന, ISOFIX ചൈൽഡ് ആങ്കറുകൾ എന്നിവയെല്ലാമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുള്ളത്. അതിനാൽ സേഫ്റ്റി നോക്കി കാർ വാങ്ങുന്നവരുടെ ജനപ്രിയ തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഈ കോംപാക്‌ട് എസ്‌യുവി.

മാരുതി ബലേനോ: ഈ ലിസ്റ്റിൽ ബലേനോയുടെ പേര് കേൾക്കുമ്പോൾ പലരും നെറ്റിചുളുക്കിയേക്കുമെങ്കിലും BNCAP പ്രകാരം അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റിൽ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കിന് മുതിർന്നവരുടെ സുരക്ഷയിൽ 4 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാർ റേറ്റിംഗും ലഭിച്ചിരുന്നു. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ ബലേനോയ്ക്ക് 6 എയർബാഗുകൾ, ESC, ഇബിഡി സഹിതമുള്ള എബിസ്, ISOFIX മൗണ്ടുകൾ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം കിട്ടുന്നുണ്ട്.

More from DriveSpark

Article Published On: Friday, October 3, 2025, 9:00 [IST]
English summary
Top safest cars you can buy under rs 10 lakh budget punch ev syros baleno
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X