25.49 KM മൈലേജുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാന് പുത്തൻ മോഡൽ, യാത്രാസുഖത്തിൽ ഇന്നോവയെ വെല്ലും

ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടൊയോട്ട. അങ്ങ് ജാപ്പനിൽ നിന്നും വന്ന് ആളുകളുടെ മനസ് കീഴടക്കാൻ ഒരുപാട് മോഡലുകളൊന്നും ബ്രാൻഡിന് ആവശ്യമായിരുന്നില്ല. ക്വാളിസ്, ഇന്നോവ, ഫോർച്യൂണർ, എത്തിയോസ് ലിവ, എത്തിയോസ് സെഡാൻ എന്നിങ്ങനെ ജനകീയരായ മോഡലുകൾ ടൊയോട്ടയുടെ നിരയിൽ ഏറെയുണ്ട്. അക്കൂട്ടത്തിലെ മറ്റൊരു പ്രധാനിയാണ് കാമ്രി. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള കാർ തരക്കേടില്ലാത്ത രീതിയിൽ പണമുണ്ടാക്കുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ ഇടംപിടിക്കുന്നതിനാൽ തന്നെ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലക്ഷ്വറി ബ്രാൻഡുകളുടെ എൻട്രി ലെവൽ മോഡലുകളോടാണ് കാമ്രിയുടെ മത്സരം.

ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് നല്ല വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയില്ലെന്ന് മാത്രം. അടുത്തിടെ കാമ്രിയുടെ പുതുമോഡലിനെയും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സെഡാന്റെ പുതിയ സ്‌പോർട്ടിയർ വേരിയന്റും വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി.

Toyota Camry Hybrid Electric Sprint Edition Launched In India

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) തങ്ങളുടെ പ്രീമിയം ഹൈബ്രിഡ് സെഡാനായ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് സ്പ്രിന്റ് എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. 48.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. പുതുക്കിയ സ്റ്റൈലിംഗും പെർഫോമൻസ് നവീകരണങ്ങളുമുള്ള കാമ്രിയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് എഡിഷൻ നിർമിച്ചിരിക്കുന്നത്.

ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക് ആക്‌സന്റുകളുള്ള ഡ്യുവൽ-ടോൺ എക്സ്റ്റീരിയറാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പുതിയ മാറ്റ് ബ്ലാക്ക് അലോയ് വീലുകളും പ്രീമിയം സെഡാന്റെ ആകർഷണീയത വർധിപ്പിക്കുന്നുണ്ട്. ഫ്രണ്ട്, റിയർ ബോഡി കിറ്റുകളും റിയർ സ്‌പോയിലറും അടങ്ങുന്ന ഒരു എക്‌സ്‌ക്ലൂസീവ് സ്‌പോർട്‌സ് കിറ്റും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസയ്ക്ക് വാഹനം വസൂലാണ്. ബാക്കിയുള്ള ഡിസൈനെല്ലാം അതേപടി തുടരുകയാണ് ചെയ്യുന്നത്.

Toyota Camry Hybrid Electric Sprint Edition Launched In India

ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോവുന്ന വലിപ്പവും ഇതിന്റെ പ്രത്യേകതയാണ്. മുൻവശത്ത് വലിയ ട്രപസോയ്‌ഡൽ ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം യു ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് ഹെഡ്‌ലാമ്പുകളും കൂടിയാവുമ്പോൾ ടൊയോട്ട കാമ്രി ഹൈബ്രിഡ് കാർ നിരത്തുകൾക്കൊരു വർണ്ണക്കാഴ്ച്ചയാണ്. എൽഇഡി ടെയിൽലൈറ്റുകളിൽ സി ആകൃതിയിലുള്ള സ്റ്റൈലിംഗും ഇടംപിടിച്ചിട്ടുണ്ട്.

അകത്തളത്തിലേക്ക് കയറിയാലും നവീകരണങ്ങൾ കാണാനാവും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മെമ്മറിയുള്ള 10-വേ പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയിലൂടെ കാമ്രിയുടെ ആഡംബര നിലവാരം സ്പ്രിന്റ് എഡിഷൻ മുന്നോട്ട് കൊണ്ടുപോകുന്നു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും പുതുമയുള്ളതാണ്.

Toyota Camry Hybrid Electric Sprint Edition Launched In India

9 സ്പീക്കർ JBL ഓഡിയോ സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 ADAS സ്യൂട്ട് എന്നിവയാണ് കാമ്രിയുടെ ഇന്റീരിയറിലെ മറ്റ് സവിശേഷതകൾ. പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും സെഡാന്റെ ഭാഗമാണ്.

പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകളാണ് ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്നറിയപ്പെടുന്ന ADAS ടെക്കിൽ ഉൾപ്പെടുന്നത്. സെഡാനിൽ 9 എയർബാഗുകൾ, വിഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി പനോരമിക് വ്യൂ മോണിറ്റർ എന്നിവയുമുണ്ട്.

ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയുടെ പിന്തുണയോടെയുള്ള 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിയുടെ ഹൃദയം. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 230 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ, നോർമൽ, സ്‌പോർട് എന്നീ ഡ്രൈവ് മോഡുകളും കാറിലുണ്ട്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ളതിനാൽ ലിറ്ററിന് 25.49 കിലോമീറ്റർ മൈലേജാണ് സെഡാനിൽ അവകാശപ്പെടുന്നത്.

ഇമോഷണൽ റെഡ്, മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മാറ്റ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെ അഞ്ച് സ്‌പോർട്ടി ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ടൊയോട്ട കാമ്രിയുടെ പുതുപുത്തൻ സ്പ്രിന്റ് എഡിഷൻ ലഭ്യമാണ്. ഹൈബ്രിഡ് ബാറ്ററിക്ക് ടൊയോട്ട 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നതിനാൽ കണ്ണുംപൂട്ടി വാങ്ങിക്കോ ഈ മുതലിനെ.

More from DriveSpark

Article Published On: Monday, August 18, 2025, 17:33 [IST]
English summary
Toyota camry hybrid electric sprint edition launched in india priced at rs 48 50 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X