ഡൽഹിക്ക് വണ്ടി കയറുന്നതാ നല്ലത്, എല്ലാവർക്കും ഇഷ്‌ടമുള്ള 7-സീറ്റർ എസ്‌യുവിയുടെ വില കൂട്ടി ടൊയോട്ട

ഡൽഹിയിലെ ഡീസൽ കാർ നിരോധനം ഏറ്റവും കൂടുതൽ ആഘോഷമാക്കുന്നത് ആരെന്ന് ചോദിച്ചാൽ അത് മലയാളികളാവും അല്ലേ. കാരണം മറ്റൊന്നുമല്ല, ഇവിടുന്ന് ട്രെയിൻ കയറി നേരെ തലസ്ഥാനത്ത് എത്തി ചുളുവിലയിൽ ടൊയോട്ട ഇന്നോവയും (Toyota Innova) ഫോർച്യൂണറുമെല്ലാം (Toyota Fortuner) വാങ്ങിക്കൊണ്ട് വരാൻ ഇത്രയും ഉത്സാഹം കാണിക്കുന്ന വേറെ ആരെങ്കിലുമുണ്ടോയെന്ന് സംശയമാണ്. പുതിയ ഇന്നോവയും ഫോർച്യൂണറുമെല്ലാം വാങ്ങുന്നതിന്റെ പകുതിയുടെ പകുതി മാത്രമേ വില ഇത്തരത്തിൽ വാങ്ങുമ്പോൾ മുടക്കേണ്ടതായും വരുന്നുള്ളൂ. അങ്ങനെ മലയാളികൾ ആ സ്വപ്‌നം ചുളുവിൽ സാക്ഷാത്ക്കരിക്കുന്ന വഴിയാണ് ഡൽഹിയിലെ ഡീസൽ കാർ നിരോധനം.

ജാപ്പനീസ് ബ്രാൻഡിന്റെ ഫുൾ-സൈസ് എസ്‌യുവിക്ക് ഏറ്റവും ഡിമാന്റുള്ള നാടാണ് കേരളം. ഓൺ-റോഡ് വില 60 ലക്ഷത്തിന് അടുത്ത് മുടക്കേണ്ടി വന്നാലും വാങ്ങാൻ ആളുകൾ അങ്ങനെ മടികാണിക്കാറുമില്ല. പക്ഷേ ഇനി മുതൽ ഫോർച്യൂണർ വാങ്ങാൻ പോവുന്നവർ ചെറുതായൊന്ന് നിരാശപ്പെടേണ്ടി വന്നേക്കും കേട്ടോ. കാരണം പഴയ വിലയിൽ ഇനി എസ്‌യുവി വാങ്ങാൻ സാധിക്കില്ലെന്നത് തന്നെയാണ് കാരണം.

Toyota Fortuner Prices Increased Again New Price Details Inside

മൂന്ന് നിര എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ വില കൂട്ടിയിരിക്കുകയാണ്. കൃത്യമായ കാരണം കാണിക്കാതെയാണ് തങ്ങളുടെ ജനപ്രിയന്റെ വില കമ്പനി വർധിപ്പിച്ചിരിക്കുന്നത്. ഇനി പുതിയ വില പരിഷ്ക്കാരം എങ്ങനെയെന്ന് നോക്കിയാലോ? ടൊയോട്ട ഫോർച്യൂണർ 4x2 പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിന് 68,000 രൂപയുടെ വില വർധനവാണ് സംഭവിച്ചിരിക്കുന്നത്.

അതേസമയം ഫുൾ-സൈസ് എസ്‌യുവിയുടെ 4x2 ഡീസൽ മാനുവൽ, 4x2 ഡീസൽ ഓട്ടോമാറ്റിക്, 4x4 ഡീസൽ മാനുവൽ, GR-S, 4x4 ഡീസൽ മാനുവൽ ലെജൻഡർ, 4x4 ഡീസൽ ഓട്ടോമാറ്റിക് ലെജൻഡർ എന്നിവയുടെ വില ഓരോന്നിനും 40,000 രൂപ വർധിക്കുകയും ചെയ്‌തു. ഈ പരിഷ്ക്കാരത്തോടെ ടൊയോട്ട ഫോർച്യൂണർ ശ്രേണിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 36.05 ലക്ഷം രൂപ മുതൽ 52.34 ലക്ഷം രൂപ വരെയാണ് വരുന്നത്.

Toyota Fortuner Prices Increased Again New Price Details Inside

6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. 4x4 സിസ്റ്റവും ലെജൻഡർ ഡെറിവേറ്റീവും ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ഓർമിക്കണേ. ഡീസൽ ഒരു ടർബോചാർജ്ഡ് ഇന്റർകൂളർ യൂണിറ്റാണ്. ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോളിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും ഈ ഫുൾ-സൈസ് എസ്‌യുവി പൂർത്തിയാക്കിയിരുന്നു. 2009-ൽ വിപണിയിലെത്തിയ എസ്‌യുവിക്ക് എക്കാലവും വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനിയിട്ടുള്ളത്.

Toyota Fortuner Prices Increased Again New Price Details Inside

ഇതോടൊപ്പം നിയോ ഡ്രൈവ് 48V വേരിയന്റ് എന്നറിയപ്പെടുന്ന ടൊയോട്ട ഫോർച്യൂണർ നിയോ ഡ്രൈവ് 48V, ലെജൻഡർ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വകഭേദങ്ങളും പുതുതായി ഇന്ത്യയിൽ അവതതരിപ്പിച്ചിട്ടുണ്ട്. മൈൽഡ് ഹൈബ്രിഡ് ടെക്കുമായി വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഈ വേരിയന്റുകൾക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെർഫോമൻസ്, കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ വകഭേദങ്ങളിൽ നൂതമായ 48-വോൾട്ട് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ ഒന്നിലും ആശങ്കകളൊന്നും വേണ്ട. ഫോർച്യൂണർ, ലെജൻഡർ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂൺ 02 മുതൽ ആരംഭിച്ചിട്ടുണ്ടെന്നും അതേസമയം ഡെലിവറിയും ഈ മാസം തന്നെ നടക്കുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, June 9, 2025, 9:51 [IST]
English summary
Toyota fortuner prices increased again new price details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X