ഫീച്ചറില്ലെങ്കിലും ആളുകൾ വാങ്ങിക്കാൻ ഈ പേര് മാത്രം മതി! പുതുചരിത്രം കുറിച്ച് ടൊയോട്ടയുടെ വലിയ 7-സീറ്റർ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). ഇന്നോവയെന്ന (Innova) അതികായകനുള്ള ആരാധകരേക്കാൾ വലിയ ഫാൻബേസുള്ള എസ്‌യുവി (SUV) സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിഭ്രാന്തന്റേയും വലിയ സ്വപ്നമായിരിക്കും. ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയ ഇൻഫ്യുവൻസർമാരുടെ ഇടയിലും ഫോർച്യൂണർ ഒരു സംസാരവിഷയമാണ്. ഫോർച്യൂണർ വാങ്ങിക്കാൻ കുടുംബപ്രശ്‌നങ്ങൾ വ്ലോഗിലൂടെ പങ്കുവെച്ച് വ്യുസുണ്ടാക്കുന്നതെല്ലാം ട്രോളായി മാറുന്ന സമയമാണിത്. അതൊക്കെ തൽക്കാലെ ഇവിടെ നിർത്തിയിട്ട് ടൊയോട്ട എസ്‌യുവിയുടെ (Toyota Fortuner SUV) കാര്യത്തിലേക്ക് നമുക്ക് വരാം.

സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റും റീസെയിൽ വാല്യുവുമുള്ള ഫോർച്യൂണർ ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, 2009-ൽ വിപണിയിലെത്തിയ ടൊയോട്ട എസ്‌യുവി 3 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരിക്കുകയാണ്. ഡി-സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ ടൊയോട്ട ഫോർച്യൂണർ എതിരാളികളില്ലാതെ കുതിക്കുകയാണെന്ന് പറയാം.

Toyota Fortuner SUV Reached 3 Lakh Sales Milestone In India

ടൊയോട്ടയുടെ പ്രശസ്തമായ QRD (ഗുണനിലവാരം, ഈട്, വിശ്വാസ്യത) തത്ത്വചിന്തയുടെ ഉറച്ച അടിത്തറയിൽ നിർമിച്ച ഫോർച്യൂണർ കമ്പനിയുടെ എഞ്ചിനീയറിംഗ്, നിർമാണ മികവിനെ നിർവചിക്കുന്നുവെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് വരീന്ദർ വാധ്വ അഭിപ്രായപ്പെടുകയും ചെയ്‌തു. കുറഞ്ഞ മെയിന്റനെൻസും ടൊയോട്ടയുടെ വിശ്വാസവും നല്ല മൈലേജുള്ള ഡീസൽ എഞ്ചിനും ഓഫ്-റോഡ് കഴിവുകളുമെല്ലാമാണ് ഫോർച്യൂണറിന് ഇവിടെ ഇതിഹാസ പദവി നേടികൊടുത്തത്.

നിലവിൽ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണറിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഫുൾ-സൈസ് എസ്‌യുവിയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡീസൽ 2.8 ലിറ്റർ ടർബോചാർജ്ഡ് ഇന്റർകൂളർ യൂണിറ്റാണ്. ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Toyota Fortuner SUV Reached 3 Lakh Sales Milestone In India

ഡീസൽ ഫോർച്യൂണറിനുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഉൾപ്പെടുന്നതും. ഇത് 2WD, 4WD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണെന്നതും ആളുകളെ മോഹിപ്പിക്കുന്ന കാര്യമാണ്. ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്.

5-സ്പീഡ് മാനുവൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഫോർച്യൂണർ പെട്രോളിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഇത്രയും ലക്ഷങ്ങൾ മുടക്കുന്ന വാഹനത്തിൽ അന്യായ സവിശേഷതകളൊന്നുമില്ലെന്നതാണ് സത്യം.

Toyota Fortuner SUV Reached 3 Lakh Sales Milestone In India

അതായത് ഡി-സെഗ്മെന്റിലെ എതിരാളികളിലുള്ള ഫാൻസി ഫീച്ചറുകൾ ഒന്നും തന്നെ ഫോർച്യൂണറിൽ ലഭ്യമല്ല. എങ്കിലും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, പെട്രോൾ പതിപ്പുകളിൽ 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ഡീസൽ പതിപ്പുകളിൽ ജെബിഎല്ലിന്റെ 11 സ്പീക്കർ സജ്ജീകരണം, വയർലെസ് ചാർജിംഗ്, കൂൾഡ് അപ്പർ ഗ്ലൗബോക്സ് തുടങ്ങിയ ചില പ്രായോഗികമായ സവിശേഷതകളാൽ എസ്‌യുവി സമ്പന്നമാണ്.

കൂടാതെ ഫോർച്യൂണറിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ജിയോ-ഫെൻസിംഗ്, ലൈവ് വെഹിക്കൾ ട്രാക്കിംഗ്, ബുക്കിംഗ് സർവീസ് അപ്പോയിന്റ്മെന്റുകൾ, ഡയഗ്നോസ്റ്റിക് റിപ്പോർട്ട് ജെനറേറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും ഉടമകൾക്ക് ആക്‌സസ് ചെയ്യാനാവും. 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ടൊയോട്ട ഫോർച്യൂണറിന്റെ ഭാഗമാണ്.

More from DriveSpark

Article Published On: Monday, May 26, 2025, 14:21 [IST]
English summary
Toyota fortuner suv reached 3 lakh sales milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X