30.61 കിലോമീറ്റർ മൈലേജുള്ള ടൊയോട്ട കാറിന് 1.27 ലക്ഷം രൂപയുടെ ഓഫർ! മാരുതി പോലും ഇങ്ങനെ കൊടുക്കൂല്ല

ടൊയോട്ടയെന്ന ബ്രാൻഡിനോട് വണ്ടിഭ്രാന്തൻമാർക്കെല്ലാം വല്ലാത്തൊരു അടുപ്പമാണ്. ഫോർച്യൂണറും ഇന്നോവയും പോലുള്ള വമ്പൻ മോഡലുകളിലൂടെയാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യക്കാരുടെ മനസിൽ കയറിപ്പറ്റിയെങ്കിലും സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തത് എത്തിയോസ് ലിവ, എത്തിയോസ് സെഡാൻ എന്നിവയിലൂടെയായിരുന്നു. ഒപ്പം സാമ്രാജ്യം കെട്ടിപ്പടുക്കാൻ ക്വാളിസ് എംപിവിയും വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ എത്തിയോസ് നിർത്തലാക്കിയതോടെ കുറഞ്ഞ വിലയിൽ കാറുകൾ പുറത്തിറക്കാൻ മാരുതി സുസുക്കിയുടെ കാറുകൾ റീബാഡ്‌ജ് ചെയ്‌ത ടൊയോട്ടയുടെ തന്ത്രം തുടക്കത്തിൽ ആളുകൾക്ക് അത്ര സുഖിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇത് വലിയ വിജയം തന്നെ കൊയ്‌തുവെന്ന് പറയുന്നതാണ് ശരി.

ബലോനോ ഗ്ലാൻസയായപ്പോഴും വിറ്റാര ബ്രെസ അർബൻ ക്രൂയിസറായപ്പോഴും എർട്ടിഗ റൂമിയോണായപ്പോഴുമെവല്ലാം ടൊയോട്ട അതിലൂടെ പണമുണ്ടാക്കി. സാധാരണക്കാരെ ചേർത്തുനിർത്താൻ കാണിച്ച മനസ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 2025 ഒക്ടോബറിൽ ടൊയോട്ട ഇന്ത്യ 40,257 വാഹനങ്ങൾ വിറ്റഴിച്ചതും മാരുതി കാറുകളുടെ പിൻബലത്തിലായിരുന്നു.

Toyota Glanza Hatchback Gets Up to Rs 1 27 Lakh Offer In November 2025

കഴിഞ്ഞ വർഷം ഒക്‌ടോബറിലെ 28,138 യൂണിറ്റുകളെ അപേക്ഷിച്ച് 43 ശതമാനത്തിന്റെ വർധനവായിരുന്നു ഇത്തവണ നേടാനായത്. ഇപ്പോഴിതാ വിൽപ്പനയുടെ വേഗം നിലനിർത്തുന്നതിനായി ഇന്നോവ ഹൈക്രോസ് ഒഴികെയുള്ള മുഴുവൻ മോഡലുകളിലും ടൊയോട്ട ആകർഷകമായ ഡിസ്‌കൌണ്ട് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഗ്ലാൻസ എന്ന പ്രീമിയം ഹാച്ച്ബാക്കിന് 1.27 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ അവതരിപ്പിച്ചതാണ് ഏവരും ഉറ്റുനോക്കുന്നത്.

E, S, G, V ട്രിമ്മുകളിൽ വിൽക്കുന്ന ഗ്ലാൻസ വാങ്ങിയാലോ എന്ന് ആലോചിച്ചിരിക്കുന്നവർക്ക് നേരെ ഷോറൂമിലേക്ക് വെച്ചുപിടിക്കാൻ ഇതൊരു ഊർജമാവും. എന്നാൽ ഡിസ്‌കൗണ്ടുകൾ സ്ഥലം, സ്റ്റോക്ക് എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടുമെന്നത് പ്രത്യേകം എടുത്ത് പറഞ്ഞേക്കാം കേട്ടോ. കൃത്യമായ വേരിയന്റ് തിരിച്ചുള്ള കണക്കുകൾക്കായി നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ് കേട്ടോ.

Toyota Glanza Hatchback Gets Up to Rs 1 27 Lakh Offer In November 2025

നിലവിൽ ഗ്ലാൻസയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത് 6.39 ലക്ഷം മുതൽ 9.15 ലക്ഷം രൂപ വരെയാണ്. 90 bhp കരുത്തിൽ 113 Nm ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബലേനോയുടെ റീബാഡ്ജ് പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കിൽ എഎംടി ഗിയര്‍ബോക്‌സുമായാണ് വാഹനം വിപണിയിൽ എത്തുന്നതും.

പെട്രോളിന് പുറമെ, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനിലും ടൊയോട്ട ഗ്ലാൻസ വാങ്ങാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന്റെ പവര്‍ കുറയുമെങ്കിലും അന്യായ മൈലേജാണ് ലഭിക്കുക. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 77.5 bhp പവറാണ് നൽകാനാവുക. ഗ്ലാന്‍സ സിഎന്‍ജിക്ക് കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്.

Toyota Glanza Hatchback Gets Up to Rs 1 27 Lakh Offer In November 2025

പെട്രോളിലേക്ക് വന്നാൽ ഗ്ലാന്‍സ ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ് മൈലേജ് നൽകുക. ഐഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫീച്ചറും ഗ്ലാൻസയിലുണ്ട്. പ്രീമിയം സവിശേഷതകളുള്ള ഒരു വിശ്വസനീയമായ ഹാച്ച്ബാക്ക് തേടുന്നവര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ ഒരു മികച്ച ഓപ്ഷനാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് ഇന്റീരിയർ.

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാന്‍സയ്ക്ക് ലഭിക്കുന്നതിനാൽ ഡ്രൈവിംഗ് സുഖകരമായിരിക്കും. 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‌ജ് മോഡലായ ടൊയോട്ട ഗ്ലാൻസയ്ക്ക് ലഭിക്കുന്നുണ്ട്. അതിനാൽ മിഡിൽ ക്ലാസിന് പറ്റിയ ഫാമിലി കാറായി ഇത് മാറുന്നു.

More from DriveSpark

Article Published On: Wednesday, November 12, 2025, 15:54 [IST]
English summary
Toyota glanza hatchback gets up to rs 1 27 lakh offer in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X