കൊണ്ടുനടന്നാൽ എല്ലാവരും നോക്കും! കുതിച്ചുയർന്ന് ടൊയോട്ടയുടെ പിക്കപ്പ് ട്രക്കിന്റെ കച്ചോടം

ഇന്ത്യയിൽ ഏത് കാർ പുറത്തിറക്കിയാലും വാങ്ങാനായി ആളുകളെ ഷോറൂമിലെത്തിക്കാൻ കൃത്യമായി അറിയാവുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. കുറഞ്ഞ മെയിന്റനെൻസ്, പരാതിയും പരിഭവവുമില്ലാത്ത സർവീസിംഗ് അങ്ങനെ എല്ലാംകൊണ്ടും ടൊയോട്ടയ്ക്ക് പകരം നിൽക്കാൻ മറ്റൊരു ബ്രാൻഡിനുമാവില്ലെന്നതാണ് സത്യം. രാജ്യത്ത് അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിൽ വരെ പരീക്ഷണത്തിനിറങ്ങാൻ ഇവർക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ലായിരുന്നു. ഹൈലക്‌സ് എന്ന ആഗോള മോഡൽ രാജ്യത്ത് എത്തുമ്പോൾ ടൊയോട്ടയ്ക്ക് പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാൽ വലിയ വിജയം ആയില്ലെങ്കിലും പലരുടേയും ഡ്രീം കാറായി മാറാൻ ഹൈലക്‌സിന് അധികം സമയമൊന്നും വേണ്ടി വന്നില്ല.

ലോകവിപണി കീഴടക്കിയ ഹൈലക്‌സ് ഇന്ത്യയിലെത്തിയപ്പോൾ ചെറുതായൊന്ന് പതറിയെന്ന് വേണം പറയാൻ. എന്നിരുന്നാലും 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന് ആശ്വസിക്കാൻ വകയുണ്ട് കേട്ടോ. പോയമാസം മോഡലിന്റെ 219 യൂണിറ്റുകൾ ഇന്ത്യയിൽ മൊത്തം വിറ്റഴിക്കാൻ ബ്രാൻഡിനായിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 186 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 17.74 ശതമാനത്തിന്റെ പുരോഗതിയാണുണ്ടായിരിക്കുന്നത്.

Toyota Hilux Colcked 219 Unit Sales In September 2025

എന്നാൽ 2025 ഓഗസ്റ്റ് മാസത്തെ 260 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ ടൊയോട്ട ഹൈലക്‌സിന് 15.77 ശതമാനത്തിന്റെ നഷ്ടം നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും വാർഷിക അടിസ്ഥാനത്തിൽ ലാഭമുണ്ടാക്കാനായത് ജാപ്പനീസ് ബ്രാൻഡിന് വലിയ ആശ്വാസം നൽകും. ഫോർച്യൂണറിനെ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് ആയതിനാൽ തന്നെ ഈ സെഗ്‌മെൻ്റിൽ ഹൈലക്‌സ് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

ശരിക്കും ജനപ്രിയമല്ലാത്തൊരു വിഭാഗത്തിൽ ഇത്രയും യൂണിറ്റുകൾ വിറ്റഴിക്കാനാവുന്നത് മാജിക് തന്നെയാണ്. മൊത്തത്തിൽ 5325 mm നീളവും 1855 mm വീതിയും 1865 mm ഉയരവും 3085 mm വീൽബേസുമുള്ള പിക്കപ്പിന് 279 mm ഗ്രൗണ്ട് ക്ലിയറൻസുമുള്ളതിനാൽ ഏത് സാഹചര്യത്തേയും അനായാസം മറികടക്കാനാവും. ഏതു കുന്നും മലയും താണ്ടാൻ കഴിവുള്ള ഫോർച്യൂണർ എസ്‌യുവിയുടെ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന്റെ ഹൃദയം.

Toyota Hilux Colcked 219 Unit Sales In September 2025

മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 204 bhp പവറിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm torque വരെ നൽകും. ഫോർച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈലക്‌സിന് 4×4 ശേഷിയുണ്ട്. ഹൈ-ലോ ട്രാൻസ്ഫർ കേസും ടൊയോട്ടയുടെ A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഹൈലക്‌സിനെ വേറെ ലെവലിൽ എത്തിക്കുന്നുണ്ട്. ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഓഫ്റോഡിംഗ് ശേഷി വർധിപ്പിക്കുന്നുമുണ്ട്.

നിരവധി ഫീച്ചറുകളാൽ നിറഞ്ഞ പുതിയ ടൊയോട്ട ഹിലക്‌സ് ഒരു ആഡംബര ഡ്രൈവിംഗ് അനുഭവം തന്നെയാണ് പ്രദാനം ചെയ്യുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് ഹൈലക്സ് ബ്ലാക്ക് എഡിഷനിലെ ചില ശ്രദ്ധേയമായ ഫീച്ചറുകൾ. മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ഉള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്.

Toyota Hilux Colcked 219 Unit Sales In September 2025

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മോശമാക്കാതെ പിക്കപ്പ് ട്രക്കിനെ ഒരുക്കാൻ ബ്രാൻഡിനായിട്ടുണ്ട്. 7 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ് ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷനിൽ ലഭ്യമാവുന്നത്. അങ്ങനെ നോക്കുമ്പോൾ കൊടുക്കുന്ന കാശ് വസൂലാണ്. നിലവിൽ 28.02 ലക്ഷം മുതൽ 35.85 ലക്ഷം വരെയാണ് ഹൈലക്സിന് വരുന്ന എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 29, 2025, 6:00 [IST]
English summary
Toyota hilux colcked 219 unit sales in september 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X