ഇനിയെന്ത് വേണം അല്ലേ, ഇന്നോവ ഇലക്‌ട്രിക്കുമായി ടൊയോട്ടയുടെ മാസ് എൻട്രി! വില വേഗമിട്ടോ വാങ്ങാൻ ഇവിടെ ആള് റെഡി

ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ ഏറിയതോടെ കാത്തിരിക്കാതെ ഇവി രംഗത്തേക്ക് ഇറങ്ങുകയാണ് നമ്മുടെ സ്വന്തം ടൊയോട്ട. ആഗോള വിപണികളിൽ ഇതിനോടകം തന്നെ വൈദ്യുത വാഹനങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ടെങ്കിലും ഇന്ത്യയെ ഇതുവരെ കാര്യമായി പരിഗണിക്കാതെ വിട്ടേക്കുകയായിരുന്നു. എന്നാൽ മാരുതി സുസുക്കിയുമായുള്ള പങ്കാത്തത്തിന്റെ ഭാഗമായി അർബൻ ക്രൂയിസർ ഇവിയെ ഇക്കൊല്ലം ബ്രാൻഡ് പുറത്തിറക്കും. ഇതിനിടയിൽ ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ഇന്നോവ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് ടൊയോട്ട വാർത്തകളിൽ ഇടംനേടുകയാണ്. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ് വൈദ്യുതീകരിച്ച എംപിവിയെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴും കൺസെപ്റ്റ് രൂപത്തിൽ തന്നെയാണുള്ളതെങ്കിലും മുൻപതിപ്പിനെ അപേക്ഷിച്ച് ഇത്തവണ ഇലക്ട്രിക് പവർട്രെയിൻ ഘടിപ്പിച്ചാണ് ഇന്നോവ ഇവിയെ ടൊയോട്ട ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ വിൽക്കുന്ന കിയാങ് ഇന്നോവ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. അതായത് നമ്മുടെ നാട്ടിലെ ക്രിസ്റ്റയോട് സാമ്യമുള്ള മോഡലാണെന്ന് സാരം.

Toyota Innova EV Concept Showcased At Indonesia International Motor Show

എന്തായാലും യാഥാർഥ്യമാവുമ്പോൾ ഉടൻ തന്നെ ഇന്ത്യയിലേക്കും ഇന്നേവ ഇലക്ട്രിക്കിനെ കൊണ്ടുവരണേയെന്നാണ് ഇവിടുത്തെ ആളുകൾക്ക് ടൊയോട്ടയോട് പറയാനുള്ളത്. പക്ഷേ നിരാശപ്പെടുത്തുന്ന വാർത്ത എന്താണെന്നാൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇവി കൺസെപ്റ്റ് ഉടൻ ഉൽപ്പാദനത്തിനോ വിൽപ്പനയ്‌ക്കോ എത്തില്ലെന്നതാണ്. പകരം ഇന്നോവ ഇവി കൺസെപ്റ്റ് ഉപയോഗിച്ച് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് കമ്പനിയുടെ ലക്ഷ്യം.

എന്തായാലും ടൊയോട്ട ഇന്നോവ ഇലക്ട്രിക് എംപിവിയുടെ കൺസെപ്റ്റ് പതിപ്പ് 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്. ഇത് എസി, ഡിസി ചാർജിംഗ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഇന്നോവ ഇവിക്ക് ഫുൾ ചാർജിൽ എത്രത്തോളം റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പെർഫോമൻസ് കണക്കുകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്.

Toyota Innova EV Concept Showcased At Indonesia International Motor Show

ഏകദേശം 180 bhp പവറിൽ പരമാവധി 700 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധമാണ് ഇന്നോവ ഇലക്ട്രിക്കിനെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. വാഹനത്തിന്റെ പിൻവശത്താണ് ചാർജറും ഇൻവെർട്ടറും സ്ഥാപിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ നിലവിൽ വിൽക്കുന്ന ഇന്നോവ ക്രിസ്റ്റ എംപിവിയുടെ പുതുക്കിയ പതിപ്പിനെ പോലെയാണ് ഇന്നോവ ഇവിയുടെ മൊത്തത്തിലുള്ള രൂപം വരുന്നത്.

സ്‌പോർട്ടിയർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഒരു എൽഇഡി സ്ട്രിപ്പ്, ക്ലോസ്ഡ്-ഓഫ് ഗ്രിൽ, പുതുക്കിയ ബമ്പർ സെക്ഷൻ എന്നിങ്ങനെ ചില വ്യതിരിക്ത സവിശേഷതകളാൽ മുൻവശം ഡീസൽ ഇന്നോവയിൽ നിന്നും അൽപം പരിഷ്ക്കരിച്ചിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ഗാർണിഷ്, ബോഡി ക്ലാഡിംഗുകൾ, അതുപോലെ തന്നെ ബ്ലാക്ക്-ഔട്ട് റൂഫ് എന്നിവ കൂടിയാവുമ്പോൾ വണ്ടി മൊത്തത്തിൽ അടിപൊളിയായിട്ടുണ്ടെന്ന് പറയാം.

Toyota Innova EV Concept Showcased At Indonesia International Motor Show

പിന്നിൽ ഇന്നോവ ഇവിക്ക് എൽഇഡി ടെയിൽലൈറ്റുകളും കണക്റ്റഡ് എൽഇഡി ലൈറ്റ് സ്ട്രിപ്പുമാണ് ലഭിക്കുന്നത്. പുറംകാഴ്ച്ച പോലെ തന്നെ അകത്തളവും ഗംഭീരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നാന്തരം യാത്രാ സുഖം തരുന്ന ടൊയോട്ട ഇന്നോവയെന്ന മൾട്ടി പർപ്പസ് വാഹനം ഇവിയിലേക്ക് ചേക്കേറിയപ്പോഴും ഇക്കാര്യത്തിലൊന്നും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ലെന്ന് തന്നെ പറയാം.

മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ, വയർലെസ് ചാർജിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, MID ഉള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് പോലുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ടൊയോട്ട ഇന്നോവ ഇലക്ട്രിക്കിനെ പണികഴിപ്പിച്ചിരിക്കുന്നത്. അങ്ങനെ മൊത്തിൽ ജാപ്പനീസ് ബ്രാൻഡിന്റെ ഇലക്ട്രിക് എംപിവി കളറായിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, February 18, 2025, 13:08 [IST]
English summary
Toyota innova ev concept showcased at indonesia international motor show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X