3 മാസമേ വാങ്ങാൻ കിട്ടൂ, ഹൈബ്രിഡ് ഇന്നോവയ്ക്ക് പുതിയ മോഡലുമായി ടൊയോട്ട, 23.24 KM മൈലേജുള്ള 8 സീറ്റർ കൊള്ളാം

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന നിരയിലെ രാജാവായി ടൊയോട്ട ഇന്നോവ അരങ്ങുവാഴാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടിനടുത്ത് എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന കാറായി കുതിക്കാൻ തുടങ്ങിയ മോഡൽ ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിലാണുള്ളത്. ഇന്നോവ ഹൈക്രോസ് എന്ന പേരിൽ രണ്ട് വർഷം മുമ്പ് പുറത്തിറങ്ങിയ ഏറ്റവും പുതിയ പതിപ്പും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഡീസൽ എഞ്ചിനും മാനുവൽ ഗിയർബോക്‌സ് സംവിധാനവുമെല്ലാം എടുത്ത് കളഞ്ഞിട്ടും ഹൈക്രോസ് വൻഹിറ്റാണ്. പേരിന് മുമ്പ് ഇന്നോവയെന്ന് ചേർത്താൽ ആളുകൾ വാങ്ങാൻ ഒഴുകിയെത്തുമെന്നതിനുള്ള തെളിവാണ് ഇതെല്ലാം.

ഇന്നോവ മൂന്നാം തലമുറയിലേക്ക് കടക്കുമ്പോൾ ഡീസൽ എഞ്ചിൻ ഉണ്ടാവില്ലെന്ന് പറഞ്ഞ് വിഷമിച്ചിരുന്നവർക്ക് മുന്നിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട എത്തിച്ചത് അതിനേക്കാൾ കഴിവുള്ള സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരുന്നു. ഇത്തരം വാഹനങ്ങൾ ഇന്ത്യക്കാർക്ക് പുതുമയുള്ളതാണെങ്കിലും അതിന്റെ പരിചയക്കുറവൊന്നും കാണിക്കാതെ ധൈര്യപൂർവും ഹൈബ്രിഡിനെ നെഞ്ചിലേറ്റുകയായിരുന്നു.

Toyota Innova Hycross Exclusive Edition Launched Price Features Specs In Details

വിപണിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളായെങ്കിലും അടിക്കടി ഹൈക്രോസിന് ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ കമ്പനി മടിയൊന്നും കാണിക്കാറില്ല കേട്ടോ. അത്തരത്തിൽ ഇപ്പോഴിതാ ടൊയോട്ട തങ്ങളുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിലേക്ക് ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. എക്സ്ക്ലൂസീവ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് 2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ വിപണനത്തിന് ഉണ്ടാവൂ.

ഇന്നോവ ഹൈക്രോസിറെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് എഡിഷന് 32.58 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ZX (O) വേരിയന്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡൽ സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഈ പ്രത്യേക പതിപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം അതിന്റെ ബ്ലാക്ക് ഡീറ്റെയിലുംഗിലും വ്യത്യസ്ത സൗന്ദര്യശാസ്ത്രത്തിലുമാണ്.

Toyota Innova Hycross Exclusive Edition Launched Price Features Specs In Details

ബ്ലാക്ക്-ഔട്ട് ഘടകങ്ങളാൽ സമ്പന്നമാണ് ഹൈക്രോസിന്റെ സ്പെഷ്യൽ എഡിഷൻ. റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഫ്രണ്ട് സ്കിഡ് പ്ലേറ്റും ഗ്രിൽ ഗാർണിഷും ചേർത്ത് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടുനിൽക്കാനും ശ്രമമുണ്ടായിട്ടുണ്ടെന്ന് വേണം പറയാൻ. വശങ്ങളിൽ വീൽ ആർച്ച് മോൾഡിംഗും ഔട്ട്സൈഡ് റിയർവ്യൂ മിററിനായി ഗാർണിഷുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇന്നോവ ഹൈക്രോസിറെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് എഡിഷന്റെ പിന്നിലേക്ക് വന്നാൽ ഒരു സ്കിഡ് പ്ലേറ്റും ടെയിൽഗേറ്റിനായി ഗാർണിഷുമാണ് കൊടുത്തിരിക്കുന്നത്. ടൊയോട്ട സ്പെഷ്യൽ എഡിഷനിൽ ഒരു എക്സ്ക്ലൂസീവ് റിയർ ബാഡ്ജും ചേർത്തിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണേ. എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. ഇൻസ്ട്രുമെന്റ് പാനൽ, ഡോർ ഫാബ്രിക്, സീറ്റ് മെറ്റീരിയൽ, സെന്റർ കൺസോൾ ലിഡ് എന്നിവ ഡ്യുവൽ-ടോൺ തീമിലാണ് ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്.

Toyota Innova Hycross Exclusive Edition Launched Price Features Specs In Details

എയർ പ്യൂരിഫയർ, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷന് സമ്മാനിച്ചിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതിനാൽ രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഹൈബ്രിഡ് എംപിവിയിൽ നിലനിർത്തിയിട്ടുണ്ട്.

ഇത്തരം പരിഷ്ക്കാരങ്ങൾ കൊണ്ട് വാഹനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതായത് മെക്കാനിക്കലായി ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമാണ് പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പുമെന്ന് സാരം. ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈക്രോസിന് 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് മെയ് മുതൽ ജൂലൈ വരെ മാത്രം ലഭ്യമാവുന്ന വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

Toyota Innova Hycross Exclusive Edition Launched Price Features Specs In Details

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡ്രൈവിന്റെ 60 ശതമാനം വരെ ഇവി മോഡിൽ പ്രവർത്തിക്കാനുള്ള സിസ്റ്റത്തിന്റെ കഴിവാണ് വേറിട്ടുനിൽക്കുന്നത്. ഇത് ക്ലാസ്-ലീഡിംഗ് ഇന്ധനക്ഷമതയും നൽകുന്നുണ്ട്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

More from DriveSpark

Article Published On: Friday, May 2, 2025, 15:03 [IST]
English summary
Toyota innova hycross exclusive edition launched price features specs in details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X