വില പോലും കൂട്ടിയില്ല! 23 കി.മീ. മൈലേജുള്ള 8-സീറ്റർ ഇന്നോവയിലേക്ക് പുതിയ സേഫ്റ്റി ഫീച്ചർ ചേർത്ത് ടൊയോട്ട

ഇന്നോവയെന്നാൽ ഇന്ത്യൻ ജനതയ്ക്ക് അതൊരു വികാരമാണ്. ഏവരും സ്വന്തമാക്കാൻ കൊതിക്കുന്ന നല്ല ഒന്നാന്തരം യാത്രാ സുഖമുള്ള മൾട്ടി പർപ്പസ് വാഹനമായി ഇന്നോവ അരങ്ങ് വാഴാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാവുകയും ചെയ്‌തു. ഇതിനിടയിൽ മൂന്ന് തലമുറ ആവർത്തനങ്ങളാണ് ടൊയോട്ടയുടെ എംപിവിയിലുണ്ടായിരിക്കുന്നത്. അതിൽ മൂവരും ഒന്നിനൊന്നിന് മെച്ചമാണെന്ന് പറയുന്നതാവും നല്ലത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും നല്ല ഡിമാന്റായതിനാൽ വാഹനത്തിന്റെ രണ്ടാംതലമുറ മോഡലായ ക്രിസ്റ്റയെ പോലും ഇതുവരെ നിന്നും പിൻവലിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ തയാറായിട്ടില്ല. വളരെ പെട്ടന്ന് ഇന്നോവയിലെ ഡീസൽ എഞ്ചിൻ പിഴുതെറിഞ്ഞാൽ സംഭവിക്കാൻ പോവുന്ന കോലാഹലങ്ങൾ ബ്രാൻഡിന് നന്നായി അറിയാം.

അതിനാലാണ് ഏറ്റവും പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയെ ഡീസൽ എഞ്ചിൻ ഓപ്ഷനോടെ കമ്പനി വിപണനത്തിന് വെച്ചിരിക്കുന്നത്. കാലത്തിനൊത്ത മാറ്റങ്ങളുമായാണ് ഹൈക്രോസ് അരങ്ങുവാഴുന്നത്. നല്ല സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ADAS ടെക് അങ്ങനെ ആധുനിക കാലത്തിനൊത്ത് മാറാൻ ഇന്നോവയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് സാരം. ഇപ്പോഴിതാ പ്രീമിയം എംപിവിയിലേക്ക് പുതിയൊരു ഫീച്ചറും കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.

Toyota Innova Hycross Launched With New AVAS Safety Feature

അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം അല്ലെങ്കിൽ AVAS എന്ന് വിളിക്കുന്ന സവിശേഷതയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ഹൈബ്രിഡ് പതിപ്പുകളിൽ മാത്രം ലഭ്യമാകുന്ന ഈ സവിശേഷത എന്താണെന്ന് പറഞ്ഞുതരാം. ഇന്നോവ ഹൈക്രോസിന്റെ VX, VX (O), ZX, ZX (O) എന്നീ വകഭേദങ്ങളിലാണ് AVAS ഫീച്ചർ ഇപ്പോൾ ലഭ്യമാകുന്നത്.

സാധാരണയായി ഇവികളിലും ഹൈബ്രിഡുകളിലും കാണപ്പെടുന്ന ഈ സവിശേഷത കാൽനട യാത്രക്കാർക്കോ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് ഉപയോക്താക്കൾക്കോ ​​വാഹനത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക വേഗത വരെ ഒരു അക്കോസ്റ്റിക് അലേർട്ട് ഉപയോഗിക്കുന്നതിനായാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വാഹനത്തിന് ചുറ്റുമുള്ള ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുക, അതുവഴി അപകട സാധ്യത കുറയ്ക്കുക എന്നിവയാണ് ഈ സവിശേഷതയുടെ ലക്ഷ്യം.

Toyota Innova Hycross Launched With New AVAS Safety Feature

പുതിയ സേഫ്റ്റി ഫീച്ചർ കൂട്ടിച്ചേർത്തുവെങ്കിലും ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഹൈക്രോസിന്റെ വില വർധിപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇതല്ലാതെ എംപിവിയിൽ മറ്റൊരു മാറ്റവും ടൊയോട്ട നടപ്പിലാക്കിയിട്ടില്ല. ജാപ്പനീസ് ബ്രാൻഡിന്റെ 8-സീറ്റർ മൾട്ടി പർപ്പസ് വാഹനത്തിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ ഏറ്റവും പുതിയ എക്സ്ഷോറൂം വില വരുന്നത്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നീ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളും പ്രീമിയം എംപിവിയിൽ ഒരുക്കിയിട്ടുണ്ട്.

Toyota Innova Hycross Launched With New AVAS Safety Feature

2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം. വാഹനത്തിലെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് നൽകും.

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ ഇന്നോവ ഹൈക്രോസ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും അടുത്തിടെ താണ്ടിയിരുന്നു. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുക.

Toyota Innova Hycross Launched With New AVAS Safety Feature

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 10, 2025, 15:33 [IST]
English summary
Toyota innova hycross launched with new avas safety feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X