മാരുതിയോടൊപ്പം കൂട്ടുകൂടി ചീത്തയായില്ല! ക്രാഷ് ടെസ്റ്റിൽ 'ബലവാനായി' ഇന്നോവ ഹൈക്രോസ്; ഫുൾമാർക്ക്

യാത്രാസുഖത്തിന്റെ പേരിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രശസ്‌തിയാർജിച്ച വാഹനമാണ് ടൊയോട്ട ഇന്നോവ. ക്വാളിസിന്റെ പകരക്കാരനായി വന്നകാലം മുതൽ ഇന്ന് വരെ യാതൊരു ചീത്തപ്പേരും കേൾപ്പിക്കാതെ ജാപ്പനീസ് വാഹന നിർമാതാക്കളുടെ വിശ്വസ്‌തനായി ഇന്നോവ പേരെടുത്ത് കഴിഞ്ഞു. കുലുക്കമില്ലാതെ എത്ര ലക്ഷക്കണക്കിന് കിലോമീറ്ററുകളും ഇവനുണ്ടേൽ താണ്ടാം. വിമൾശകർക്ക് ആകെ ചോദിക്കാനുണ്ടായിരുന്ന ചോദ്യം വണ്ടിയുടെ സേഫ്റ്റിയെപറ്റിയായിരുന്നു. ഇപ്പോൾ അതിനും സൈലന്റായി ഉത്തരം നൽകിയിരിക്കുകയാണ് കമ്പനി. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ ഹൈക്രോസായി വിലസുന്ന ഇന്നോവയെ ഇടിപ്പരീക്ഷയ്ക്ക് വിധേയമാക്കിയിരിക്കുകയാണ് ടൊയോട്ട. യാത്രാസുഖവും മൈലേജും മാത്രമല്ല, സേഫ്റ്റിയുമുണ്ടെന്ന് ക്രാഷ് ടെസ്റ്റിൽ കരുത്ത് തെളിയിക്കാൻ ടൊയോട്ട ഇന്നോവ ഹൈക്രോസിനായി.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സേഫ്റ്റിയിലും കുട്ടികളുടെ സേഫ്റ്റിയിലും 5-സ്റ്റാർ റേറ്റിംഗാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇടിച്ചിട്ടത്. എംപിവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (SHEV) വേരിയന്റുകളായ 8-സീറ്റർ VX SHEV, ZX 7-സീറ്റർ SHEV എന്നിവയാണ് പരീക്ഷിക്കപ്പെട്ടത്. ഹൈബ്രിഡ് മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം മികച്ച ഇൻ-ക്ലാസ് സുരക്ഷ നൽകുന്നതിനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് വാഹനം പ്രകടമാക്കുന്നത്.

Toyota Innova Hycross Scores 5-Star Safety Rating In BNCAP Crash Test

ഭാരത് NCAP ഫാക്ട് ഷീറ്റ് പ്രകാരം മുതിർന്നവരുടെ സുരക്ഷയ്ക്കായി (AOP) ഇന്നോവ ഹൈക്രോസ് 32 ൽ 30.47 പോയിന്റുകൾ നേടി. അതേസമയം 24/24 ഡൈനാമിക് സ്കോർ ഉൾപ്പെടെ കുട്ടികളുടെ സുരക്ഷയ്ക്കായി (COP) ടൊയോട്ടയുടെ വാഹനം 49 ൽ 45 പോയിന്റുകൾ നേടി. 18 മാസവും 3 വയസ്സും പ്രായമുള്ള കുട്ടികളെ പ്രതിനിധീകരിക്കുന്ന ഡമ്മികളെയാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഇന്നോവ ഹൈക്രോസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും കണ്ടെത്തി. ഇതിൽ 16 പോയിന്റുകളിൽ 14.47 പോയിന്റുകൾ നേടിയാണ് എംപിവി കരുത്ത് തെളിയിച്ചത്. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ വാഹനം 16 ൽ 16 പോയിന്റുകൾ നേടിയിട്ടുണ്ട്. സൈഡ്-ഇംപാക്ട് സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരമാവധി സംരംക്ഷണം നൽകാനായതും എംപിവിയുടെ നേട്ടമാണ്.

Toyota Innova Hycross Scores 5-Star Safety Rating In BNCAP Crash Test

എല്ലാ സീറ്റുകൾക്കും സ്റ്റാൻഡേർഡായി 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, കർട്ടൻ എയർബാഗുകൾ ഉൾപ്പെടെ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ടെക്നോളജി, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ എംപിവിയിൽ ഒരുക്കിയിട്ടുണ്ട്.

എന്തായാലും ഇടിപ്പരീക്ഷയിൽ കരുത്ത് തെളിയിക്കാനായത് ഇന്നോവ ഹൈക്രോസിന് മൈലേജാവുമെന്നതിൽ സംശയമൊന്നുമില്ല. നിലവിൽ ഇന്ത്യയിൽ കാർ വാങ്ങുന്നവർ സേഫ്റ്റി ഒരു പ്രധാന ഘടകമായി കാണുന്നതിനാൽ കൃത്യമായ സമയത്താണ് എംപിവിക്ക് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവിടാൻ കഴിഞ്ഞത്. ശക്തമായ ഹൈബ്രിഡ് എഞ്ചൻ, വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവ കാരണം ഹൈക്രോസ് ഇതിനകം തന്നെ ജനപ്രിയ ഫാമിലി കാറായി മാറിയിട്ടുണ്ട്.

Toyota Innova Hycross Scores 5-Star Safety Rating In BNCAP Crash Test

GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വിപണത്തിന് എത്തുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന് 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ ഏറ്റവും പുതിയ എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് എംപിവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നതും.

ഹൈക്രോസിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp പവറിൽ പരമവധി 209 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്കാണ് നൽകുന്നത്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

More from DriveSpark

Article Published On: Monday, June 30, 2025, 14:13 [IST]
English summary
Toyota innova hycross scores 5 star safety rating in bncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X