വരുമെടാ വരും, ലാൻഡ് ക്രൂയിസർ FJ ഇന്ത്യയിൽ പുറത്തിറക്കാൻ സമയം കുറിച്ച് ടൊയോട്ട! ഇനി കളി മാറും

നിലവിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗായി നിൽക്കുന്ന വാഹനമാണ് ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ FJ (Toyota Land Cruiser FJ). ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച മോഡലിന് പിന്നാലെ ഏറ്റവും കൂടുതൽ പായുന്നത് ഇന്ത്യക്കാരാണ്. എന്നിവിടെ കൊണ്ടുവരുമെന്ന് കമ്പനിയോട് നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നപ്പോൾ എസ്‌യുവി എന്തായാലും ഇന്ത്യയിൽ പുറത്തിറക്കുമെന്ന് തറപ്പിച്ചുപറഞ്ഞിരിക്കുകയാണ് ടൊയോട്ട. എന്നാൽ അൽപമൊന്ന് കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം കേട്ടോ. ദിവസങ്ങളോ മാസങ്ങളോ അല്ല ജാപ്പനീസ് വാഹന നിർമാതാക്കൾ ചോദിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസർ FJ ഇന്ത്യയിലെത്തിക്കാൻ രണ്ട് വർഷത്തോളം സമയമാണ് ബ്രാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാത്തിരിക്കാൻ തയാറാണെങ്കിൽ 2028-ൽ ടൊയോ ലാൻഡ് ക്രൂയിസർ FJ പുറത്തിറക്കും. അല്ലെങ്കിലും നല്ലത് സംഭവിക്കാൻ സമയമെടുക്കും എന്നല്ലേ ചൊല്ല്. 2028 അവസാനത്തോടെയാവും എസ്‌യുവി ഇന്ത്യയിലെത്തുമെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ടൊയോട്ടയുടെ പുതിയ ഛത്രപതി സംഭാജിനഗർ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡൽ കൂടിയായിരിക്കും ഇതെന്നും വാർത്തകളുണ്ട്.

Toyota Land Cruiser FJ SUV To Launch In India By 2028

ടൊയോട്ടയുടെ പ്രശസ്തമായ ലാൻഡ് ക്രൂയിസർ എസ്‌യുവി നിരയിലേക്കുള്ള എൻട്രി ലെവൽ മോഡലാണ് കുഞ്ഞൻ ടൊയോ ലാൻഡ് ക്രൂയിസർ FJ. ബോഡി-ഓൺ-ഫ്രെയിമിൽ നിർമിക്കുന്ന മോഡൽ പണികഴിപ്പിക്കുന്നത് ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് എന്നിവയ്ക്ക് അടിവരയിടുന്ന കരുത്തുറ്റ ഐ‌എം‌വി പ്ലാറ്റ്‌ഫോമിലായിരിക്കും. എന്നാൽ ഡീസൽ എഞ്ചിൻ ഓപ്ഷനായിരിക്കില്ല മിനി ലാൻഡ് ക്രൂയിസറിന് തുടിപ്പേകാൻ എത്തുക.

ഇന്ത്യയ്ക്കായി 163 bhp കരുത്തിൽ 246 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.7 ലിറ്റർ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പദ്ധതി. 2025 ജാപ്പനീസ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച ലാൻഡ് ക്രൂയിസർ FJ.എസ്‌യുവിക്ക് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പാർട്ട് ടൈം 4WD സിസ്റ്റവും ഉണ്ടായിരുന്നു.

Toyota Land Cruiser FJ SUV To Launch In India By 2028

പെട്രോൾ എഞ്ചിനിലേക്ക് മാറുമ്പോൾ ഈയൊരു ഫീച്ചറുകൾ എത്തുമോയെന്നത് കണ്ടറിയണം. 4,575 mm നീളമുള്ള ലാൻഡ് ക്രൂയിസർ FJ 4,795 mm നീളമുള്ള ഫോർച്യൂണറിനേക്കാൾ വളരെ ചെറുതാണ്. 4x4 ഉള്ള ഒരു ലാഡർ-ഫ്രെയിം എസ്‌യുവി ആയതിനാൽ ലാൻഡ് ക്രൂയിസർ FJ ആശയപരമായി മഹീന്ദ്ര സ്കോർപിയോ N പതിപ്പിന്റെ വലിപ്പത്തിന് അടുത്തായിരിക്കും. 215 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് നൽകിയിരിക്കുന്നതും.

ഒരു ലാൻഡ് ക്രൂയിസറിന് യോഗ്യമായ വീൽ ആർട്ടിക്കുലേഷനും അപ്രോച്ച് ആംഗിളും ഉള്ള മികച്ച ഓഫ്-റോഡ് ശേഷിയും FJ മോഡലിനുണ്ട്. 2,580 mm വീൽബേസുള്ളതിനാൽ തികച്ചും കോംപാക്‌ട് ആയിട്ടുള്ള വാഹനമായിരിക്കും ഇത്. അതിശയോക്തി കലർന്ന ബോഡി പാനലുകളും ബോൾഡ് ക്ലാഡിംഗും ഉള്ള FJ-യുടെ സ്റ്റൈലിംഗ് ഏവർക്കും രസകരമായി തോന്നിയിട്ടുണ്ട്. വലിയ ലാൻഡ് ക്രൂയിസറുകളുമായി സാമ്യം തോന്നിക്കുന്ന ധാരാളം വിശദാംശങ്ങളും ഇതിലുണ്ട്.

Toyota Land Cruiser FJ SUV To Launch In India By 2028

സൈഡ്-ഓപ്പണിംഗായിട്ടുള്ള ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഓവർഹാങ്ങുകൾ, സ്പെയർ വീൽ തുടങ്ങിയ ഘടകങ്ങൾ FJ-യ്ക്ക് ഒരു പരുക്കൻ ആകർഷണം സമ്മാനിച്ചിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മിനിമലിസ്റ്റിക്കും ഫ്യൂച്ചറിസ്റ്റിക്കുമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം ലെയറുകളുള്ള ഫങ്ഷണൽ ഡാഷ്‌ബോർഡ്, 12.5 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയ കാര്യങ്ങളെല്ലാം അടിപൊളിയാണ്.

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളിനുള്ള ഫിസിക്കൽ ബട്ടണുകൾ, ഓഡിയോ, ക്രൂയിസ് കൺട്രോളുകളുള്ള കട്ടിയുള്ള സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തുടങ്ങിയ നിരവധി ആധുനിക സവിശേഷതകളാലും സമ്പന്നമാണ് ലാൻഡ് ക്രൂയിസറിന്റെ മിനി എസ്‌യുവി. 5-സീറ്റർ മോഡലായതിനാൽ തന്നെ വലിയ സ്പേസ് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. പിൻഭാഗത്തുള്ള സുഖസൗകര്യങ്ങളിൽ സീറ്റ് റീക്ലൈൻ ഉൾപ്പെടുത്തിയിരിക്കുന്നത് യാത്രകൾ അടിപൊളിയാക്കും.

ലാൻഡ് ക്രൂയിസർ FJ എസ്‌യുവിയിൽ സൺറൂഫും റിയർ എയർ-കണ്ടീഷണർ വെന്റുകളും ഇല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. എസ്‌യുവി വലിയതോതിൽ പ്രാദേശികവൽക്കരിക്കപ്പെടുന്നതിനാൽ ഇതിന് വില ഏകദേശം 30 ലക്ഷം രൂപയിൽ നിന്നായിരിക്കും ആരംഭിക്കുക. 2028 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ നിർമാണം ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം FJ-യുടെ 89,000 യൂണിറ്റുകൾ നിർമിക്കാനാണ് ടൊയോട്ട ലക്ഷ്യമിട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Friday, October 31, 2025, 10:17 [IST]
English summary
Toyota land cruiser fj suv to launch in india by 2028 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X