പോയമാസം ആകെ വാങ്ങിയത് 68 പേർ മാത്രം, 10.82 ലക്ഷത്തിന് കിട്ടുന്ന ടൊയോട്ടയുടെ 7-സീറ്റർ എംപിവിയുടെ ഗതി കണ്ടോ

ഇന്ത്യയിലെ വാഹന പ്രേമികളുടെ മനസിൽ പ്രത്യേക പദവിയും ഇമേജുമുള്ളവരാണ് ടൊയോട്ട. അതിന്റെ കാരണം ക്വാളിസും ഇന്നോവയും ഫോർച്യൂണറും പോലുള്ള മോഡലുകൾ തന്നെയായിരുന്നു. ഇവർക്കൊന്നും പകരംവെക്കാൻ ഇതുവരെ ഇവിടെ മറ്റൊരു വണ്ടിയും എത്തിയിട്ടുമില്ല. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായുള്ള സഹകരണം ഏവരേയും ഞെട്ടിച്ചിരുന്നു. വാഹനങ്ങൾ ബാഡ്‌ജ് മാറ്റി പുറത്തിറക്കാനുള്ള കരാർ പക്ഷേ ടൊയോട്ട നല്ലതുപോലെ മുതലാക്കി. മാരുതി കാറുകളുടെ പിൻബലത്തിൽ കച്ചോടം പൊടിപൊടിക്കാൻ ബ്രാൻഡിനായി. ബലേനോ ഗ്ലാൻസയായും എർട്ടിഗ റൂമിയോണായും മാറിയപ്പോൾ ടൊയോട്ട ആരാധകർക്കും ആവേശമായി.

ഇന്നോവയുടെ പ്രായോഗികതയും യാത്രാസുഖവും കണ്ട് കൊതിച്ചിരുന്നവരിൽ പലരും വില കേട്ട് മടങ്ങിയിരുന്നത് മാരുതി എർട്ടിഗ സ്വന്തമാക്കുവാനായിരുന്നു. അത്തരക്കാരിൽ പലരേയും ചാക്കിലാക്കാനും നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട ഷോറൂമിൽ കരുതിവെച്ച ആയുധമായിരുന്നു റൂമിയോൺ എന്ന റീബാഡ്‌ജ്‌ഡ് എംപിവി.

Toyota Rumion MPV Posted Only 68 Unit Sales In August 2025

തരക്കേടില്ലാത്ത രീതിയിൽ ടൊയോട്ട റൂമിയോണിനെ വിറ്റഴിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് കാണാനായത്. എന്താണന്നല്ലേ, കഴിഞ്ഞ മാസം റൂമിയോണിന്റെ വെറും 68 യൂണിറ്റുകൾ മാത്രമാണ് ജാപ്പനീസ് ബ്രാൻഡിന് നിരത്തിലെത്തിക്കാനായത്. പോയ വർഷം ഇതേമാസത്തെ 1,721 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 96 ശതമാനത്തിന്റെ നഷ്ടമാണ് എംപിവിയുടെ വിൽപ്പനയിലുണ്ടായിരിക്കുന്നത്.

S മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാവുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ വിപണിയിൽ എത്തുന്ന ടൊയോട്ട റൂമിയോണിന് നിലവിൽ 10.82 ലക്ഷം മുതൽ 14.11 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജിഎസ്‌ടി അടുത്തിടെ പരിഷ്ക്കരിച്ചതോടെ കാറിന്റെ വിലയിൽ മാറ്റമുണ്ടാവുമെന്നാണ് അനുമാനം. അങ്ങനെയെങ്കിൽ വിൽപ്പന പഴയപടിയെത്തിക്കാൻ ടൊയോട്ടയ്ക്ക് അധികം പാട്പെടേണ്ടി വരില്ല.

Toyota Rumion MPV Posted Only 68 Unit Sales In August 2025

ഒപ്പം ഉത്സവ സീസണിന് കൂടി കൊടിയേറിയതോടെ ഇനി ഷോറൂമിലും ആളുകൂടും. ഈ സമയത്ത് വിലക്കുറവ് സംഭവിക്കുന്നത് കച്ചോടം പൊടിപൊടിക്കാൻ സാഹായിക്കുകയും ചെയ്യും. മാരുതി സുസുക്കി എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റേയും ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മാരുതിയുടെ പെട്രോൾ എഞ്ചിന് 102 bhp പവറിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ റൂമിയോൺ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസുള്ളതിനാൽ ഇന്ധനക്ഷമത അധികം വേണ്ടവർക്ക് അതിലേക്ക് പോവാം.

Toyota Rumion MPV Posted Only 68 Unit Sales In August 2025

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ടൊയോട്ട റൂമിയോണിന്റെ പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഒപ്പം പവർഔട്ട്പുട്ട് 87 bhp കരുത്തിൽ 121 Nm torque ആയി മാറുകയും ചെയ്യും. ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണ് കാണാനാവുന്നത്.

ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, പുതുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് റൂമിയോണിനെ വേറിട്ടുനിർത്തുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Saturday, September 20, 2025, 9:00 [IST]
English summary
Toyota rumion mpv posted only 68 unit sales in august 2025 detais inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X