27 കിലോമീറ്റർ മൈലേജ് തരുന്ന വലിയ കാർ! മാരുതി നിർമിക്കുന്ന ടൊയോട്ടയുടെ 7-സീറ്റർ വാങ്ങാൻ ജനത്തിരക്ക്

ഇന്നോവയുടെ പ്രായോഗികതയും യാത്രാസുഖവും കണ്ട് വീഴാത്ത ഇന്ത്യക്കാർ ഉണ്ടാവില്ലല്ലോ. പക്ഷേ ഷോറൂമിൽ ചെന്ന് വില കേട്ടാൽ സ്വന്തമാക്കണമെങ്കിൽ പലരും കുടുംബം വരെ പണയപ്പെടുത്തേണ്ടി വരും. പക്ഷേ നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട മറ്റൊരു വഴിയും കൂടി ഷോറൂമിൽ കരുതിവെച്ചിട്ടുണ്ട്. അതാണ് റൂമിയോൺ എന്ന മൾട്ടി പർപ്പസ് വാഹനം. ഒരുകാലത്ത് ഈ വിഭാഗത്തിൽ ഇന്നോവയുടെ മുഖ്യശത്രുവായി കണ്ടിരുന്ന മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ടൊയോട്ട ബാഡ്‌ജ് ധരിച്ചെത്തുമ്പോൾ ഇവിടെ വാങ്ങാൻ ആളുണ്ടെന്നതാണ് രസകരമായ കാര്യം.

അതുമാത്രമല്ല 2025 ഏപ്രിൽ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ടൊയോട്ട റൂമിയോണിന് വിൽപ്പന മെച്ചപ്പെടുത്താനുമായിട്ടുണ്ട്. കഴിഞ്ഞ മാസം എംപിവിയുടെ 2,462 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഒരു വർഷം മുമ്പ് 2024 ഏപ്രിലിൽ വിറ്റ ടൊയോട്ട റൂമിയോണിന്റെ 1,192 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണത്തെ വാർഷിക കണക്കിൽ 107 ശതമാനം വർധനവാണ് എംപിവിക്ക് നേടിയെടുക്കാനായത്.

Toyota Rumion MPV Sales Increased By 107 Per Cent In April 2025

ഇനി പ്രതിമാസ കണക്കുകളെടുത്താലും റൂമിയോണിന് നേട്ടമാണുണ്ടായിരിക്കുന്നത്. 2025 മാർച്ചിനെ അപേക്ഷിച്ച് ടൊയോട്ട റൂമിയോൺ വിൽപ്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ആ മാസം 1,793 യൂണിറ്റുകളായിരുന്നു മോഡലിന്റെ വിൽപ്പന. പ്രതിമാസക്കണക്കിലും 27.17 ശതമാനത്തിന്റെ വർധനവ് ടൊയോട്ട രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചുരുക്കം. പെട്രോൾ, പെട്രോൾ-സിഎൻജി ബൈ ഫ്യുവൽ ഓപ്ഷൻ എന്നിവയെല്ലാം ചെറിയ വിലയിൽ ലഭിക്കുമെന്നതാണ് വാഹനത്തിന്റെ നേട്ടം.

Take a Poll

മാരുതി എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി തെരഞ്ഞെടുക്കാനും സാധിക്കും. മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

Toyota Rumion MPV Sales Increased By 107 Per Cent In April 2025

മുകളിൽ പറഞ്ഞതുപോലെ റൂമിയോൺഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റിലും മുറ്റത്തെത്തിക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും വമ്പൻ ഇന്ധനക്ഷമതയാണ് എംപിവി നൽകുന്നത്. സിഎൻജിയിൽ കാറിന് 87 bhp പവറിൽ 121 Nm torque വരെയാണ് നൽകാനാവുക. ഒപ്പം കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജും കിട്ടുമെന്നറിഞ്ഞാൽ ആരായാലും വാങ്ങിപ്പോവും.

S മാനുവൽ, S ഓട്ടോമാറ്റിക്, G മാനുവൽ, V മാവുവൽ, V ഓട്ടോമാറ്റിക്, S മാനുവൽ സിഎൻജി എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ടൊയോട്ട റൂമിയോൺ സ്വന്തമാക്കാനും അവസരമുണ്ട് കേട്ടോ. ജാപ്പനീസ് വാഹന നിർമാതാക്കളുടെ 7-സീറ്റർ എംപിവിയുടെ ബേസ് മോഡലിന് 10.54 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 13.83 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Toyota Rumion MPV Sales Increased By 107 Per Cent In April 2025

സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിൽ തന്നെ ടൊയോട്ട തുടർന്നും വാങ്ങാൻ സാധിക്കും. ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണുള്ളതെങ്കിലും ഒരു ബേബി ഇന്നോവ ക്രിസ്റ്റ പോലെയാണ് വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം ഒരുക്കിയെടുത്തിരിക്കുന്നത്.

ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, പുതുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് റൂമിയോണിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇന്റീരിയറിലേക്ക് കയറിയാൽ 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കുകയും ചെയ്യും.

Toyota Rumion MPV Sales Increased By 107 Per Cent In April 2025

സേഫ്റ്റിയിലും മോശക്കാരനല്ലാതെയാണ് എർട്ടിഗയുടെ പുനർനിർമിത വാഹനം വിപണിയിലെത്തുന്നത്. സ്റ്റാൻഡേർഡായി 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും പുതിയ 7 സീറ്റര്‍ റൂമിയോണിൽ അണിനിരത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ കിയ കാരെൻസ് ക്ലാവിസ്, റെനോ ട്രൈബർ, മാരുതി സുസുക്കി എർട്ടിഗ തുടങ്ങിയ 7-സീറ്റർ എംപിവികളോടാണ് ടൊയോട്ട ഇതുമായി മത്സരിക്കുന്നത്.

More from DriveSpark

Article Published On: Saturday, May 17, 2025, 9:00 [IST]
English summary
Toyota rumion mpv sales increased by 107 per cent in april 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X