ഷോറൂമിൽ തന്നെ മോഡിഫൈ ചെയ്യാം, ഹൈബ്രിഡ് എസ്‌യുവിയെ കൂടുതൽ സ്റ്റൈലാക്കാൻ ടൊയോട്ട സഹായിക്കും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ജനപ്രിയരിൽ ഒരാളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. മാരുതി സുസുക്കിയുമായി ചേർന്ന് വികസിപ്പിച്ച ഹൈബ്രിഡ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് രാജ്യത്ത് വലിയ ഫാൻബേസ് തന്നെയുണ്ടെന്ന് വേണം പറയാൻ. അതിന്റെ പ്രധാന കാരണം മൈലേജ് തന്നെയാണെന്ന് നിസംശയം പറയാം. ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധന ക്ഷമതയെല്ലാം കിട്ടിയാൽ ഇന്ത്യക്കാർ മൂക്കുംകുത്തി വീഴാതിരിക്കുമോ. ഒപ്പം കാലത്തിന് ഇണങ്ങുന്ന രൂപവും ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. എന്നിരുന്നാലും വിൽപ്പന കണക്കുകളിൽ പ്രധാന എതിരാളിയായ ക്രെറ്റയെ തോൽപ്പിക്കാനൊന്നും ഹൈറൈഡറിന് സാധിച്ചിട്ടില്ല കേട്ടോ.

വാഹനം പുറത്തിറക്കുമ്പോൾ ടൊയോട്ടയ്ക്ക് ഈയൊരു ഉദ്ദേശവും ഇല്ലെന്നതായിരുന്നു ശ്രദ്ധേയമായ വിഷയം. പക്ഷേ കാര്യങ്ങൾ മോശമൊന്നുമാക്കിയതുമില്ല. പദ്ധതികളെല്ലാം ജാപ്പനീസ് വാഹന നിർമാതാക്കളുടെ നടപ്പിലാവുകയും ചെയ്യും. എങ്കിലും ചെറുതായൊന്ന് കച്ചോടം കൂട്ടാനായി അർബൻ ക്രൂയിസർ ഹൈറൈഡറിലേക്ക് ഡീലർ ഫിറ്റഡ് ജെനുവിൻ ആക്‌സസറീസ് ഉൾക്കൊള്ളുന്ന പ്രസ്റ്റീജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.

Toyota Urban Cruiser Hyryder Now Available With Prestige Package Accessories

ഡോർ വൈസർ, ഹുഡ് എംബ്ലം, റിയർ ഡോർ ലിഡ് ഗാർണിഷ്, ഫെൻഡർ ഗാർണിഷ്, ബോഡി ക്ലാഡിംഗ്, ഫ്രണ്ട് ബമ്പർ ഗാർണിഷ്, ഹെഡ് ലാമ്പ് ഗാർണിഷ്, റിയർ ബമ്പർ ഗാർണിഷ്, റിയർ ലാമ്പ് ഗാർണിഷ്, ബാക്ക് ഡോർ ഗാർണിഷ് എന്നിവ ഉൾപ്പെടുന്ന 10 പ്രസ്റ്റീജ് പായ്ക്ക് ആക്‌സസറികളാണ് മിഡ്-സൈസ് എസ്‌യുവിയിലേക്ക് എത്തിയിരിക്കുന്നത്. 2025 ജൂലൈ മുതൽ ലഭ്യമാകുന്ന പാക്കേജിലൂടെ ഹൈറൈഡറിനെ കൂടുതൽ മൊഞ്ചാക്കാനുള്ള നീക്കമാണ് ഇതെല്ലാം.

അർബൻ ക്രൂയിസർ ഹൈറൈഡർ പുതുതായി വാങ്ങാനെത്തുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും പ്രസ്റ്റീജ് പായ്ക്ക് ഡീലർ ഫിറ്റഡ് ജെനുവിൻ ആക്‌സസറീസ് സ്വന്തമാക്കാനാവും. അടുത്തിടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് എസ്‌യുവിയുടെ 2025 മോഡലിനെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പിന്നാലെ പുതിയ ആക്‌സസറി പായ്ക്കേജും കൂടി കൊണ്ടുവന്നതോടെ സംഗതി കളറാക്കാനും ബ്രാൻഡിനാവും.

Toyota Urban Cruiser Hyryder Now Available With Prestige Package Accessories

മാറ്റങ്ങൾ ലഭിച്ചതോടെ 11.14 ലക്ഷമായിരുന്ന എസ്‌യുവിയുടെ പ്രാരംഭ വില 11.34 ലക്ഷമായി ഉയരുകയും ചെയ്‌തിട്ടുണ്ട് കേട്ടോ. പക്ഷേ ഈ 20,000 രൂപയുടെ വില വർധനവിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സവിശേഷതകളെല്ലാം എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുമുണ്ട്. ദീർഘദൂര യാത്രകളിലോ ചൂടുള്ള കാലാവസ്ഥയിലോ യാത്രാസുഖം വർധിപ്പിക്കുന്നതിനായി 8-വേ പവർ ഡ്രൈവർ സീറ്റും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഹൈറൈഡറിൽ കമ്പനി ഉൾപ്പെടുത്തുകയുണ്ടായി.

അതേസമയം റിയർ ഡോർ സൺഷെയ്‌ഡുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ (15W), എൽഇഡി സ്‌പോട്ട്, റീഡിംഗ് ലാമ്പുകൾ എന്നിവയും 2025 മോഡൽ ഇയർ അപ്ഡേറ്റിന്റെ ഭാഗമായി ടൊയോട്ട ഹൈറൈഡറിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) അധിക വേരിയന്റുകളിലേക്ക് നൽകുകയും ചെയ്‌തിട്ടുണ്ട്.

Toyota Urban Cruiser Hyryder Now Available With Prestige Package Accessories

അതേസമയം എസ്‌യുവിയുടെ തെരഞ്ഞെടുത്ത മോഡലുകളിൽ എയർ ക്വാളിറ്റി ഡിസ്പ്ലേയും മികച്ച റീഡബിലിറ്റിക്കായി ഹൈറൈഡറിലെ സ്പീഡോമീറ്ററും ടൊയോട്ട അപ്‌ഡേറ്റ് ചെയ്‌തു. കൂടാതെ പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും വാഹനം സ്വന്തമാക്കാനാവും. 2025 മോഡൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് എല്ലാ വേരിയന്റുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഘടനാപരമായ നവീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ആറ് എയർബാഗുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറാണെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. കൂടാതെ ചില വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും (EPB) ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടോപ്പ് എൻഡ് V ട്രിം ഇപ്പോൾ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായും സ്വന്തമാക്കാം.

Toyota Urban Cruiser Hyryder Now Available With Prestige Package Accessories

ഇത് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നതിനാൽ മൈൽഡ് ഓഫ്-റോഡിംഗിനും ഹൈറൈഡർ പ്രാപ്‌തമാവുന്നു. AWD പതിപ്പ് മാനുവൽ ഗിയർബോക്സുമായി വരുന്നില്ലെന്നത് വാഹനപ്രേമികളെ ഇപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമാണ്. 1.5 ലിറ്റർ NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തെരഞ്ഞെടുക്കാനാവും.

More from DriveSpark

Article Published On: Monday, July 7, 2025, 15:22 [IST]
English summary
Toyota urban cruiser hyryder now available with prestige package accessories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X