ഇന്നോവയെ മലർത്തിയടിച്ചു, ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് കാറായി ഗ്രാൻഡ് വിറ്റാരയുടെ അപരൻ

ടൊയോട്ടയെന്നാൽ ഇന്ത്യക്കാരുടെ അവസാനവാക്ക് ഇന്നോവയാണ്. എംപിവി സെഗ്മെന്റിൽ കാലങ്ങളായി തമ്പുരാനായി വിലസുകയാണ് ഈ ജനനായകൻ. ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്‌താൽ തന്നെ ആദ്യം ചിന്തിക്കുക ഒരു ഇന്നോവ ഒപ്പിച്ച് പോയാലോ എന്നാവും. യാത്രാസുഖവും, നല്ല മൈലേജും പെർഫോമൻസുമുള്ള എഞ്ചിനുമെല്ലാം കൂടി വരുമ്പോൾ മറിച്ചൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇന്നോവയാവും (Toyota Innova) ടൊയോട്ടയുടെ ഏറ്റവും ബെസ്റ്റ് സെല്ലിംഗ് മോഡലെന്നാണ് ഏവരും ധരിച്ച് വെച്ചിട്ടുണ്ടാവുക. ഹൈക്രോസും ക്രിസ്റ്റയും ഒന്നിച്ച് നിന്നാൽ പോലും ഇപ്പോൾ ഈയൊരു വണ്ടിയെ തളയ്ക്കാനാവുന്നില്ലെന്നതാണ് സത്യം.

ഏതാണ് ആ വീരൻ എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഗ്ലാൻസയോ ടൈസറോ ആണെന്ന് ചിന്തിക്കരുതേ... മാരുതി സുസുക്കിയുമായുള്ള ബന്ധത്തിൽ പിറന്ന അർബൻ ക്രൂയിസർ ഹൈറൈഡറാണ് ഇപ്പോൾ ടൊയോട്ടയ്ക്ക് ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്നത്. ഓരോ മാസവും ഈ മിഡ്-സൈസ് എസ്‌യുവിയുടെ വിൽപ്പനയും കൂടി വരികയാണ്. ശരിക്കും ഗ്രാൻഡ് വിറ്റാരയെ വരെ മലർത്തിയടിച്ചാണ് ഹൈറൈഡർ മാസ് കാണിക്കുന്നത്.

Toyota Urban Cruiser Hyryder Sold 9 100 Units In August 2025

പോയമാസം അതായത് 2025 ഓഗസ്റ്റ് മാസം എസ്‌യുവിയുടെ 9,100 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഒരുവർഷം മുന്നേ 2024 ഓഗസ്റ്റിൽ വിറ്റ 6,534 യൂണിറ്റുകളിൽ നിന്ന് 39.27 ശതമാനം ​​വാർഷിക വളർച്ചയാണ് ഹൈറൈഡർ ടൊയോട്ടയ്ക്ക് നേടിക്കൊടുത്തിരിക്കുന്നതും. E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വ്യത്യസ്‌തമായ വേരിയന്റുകളിൽ എത്തുന്ന ടൊയോട്ട എസ്‌യുവി എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്തുമെന്നതിൽ സംശയമൊന്നും വേണ്ട.

പുതിയ ജിഎസ്‌ടി നിരക്കുകൾ നിലവിൽ വന്നതോടെ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിലയിലും കാര്യമായ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. നിലവിൽ 10.95 ലക്ഷം രൂപ മുതൽ 19.76 ലക്ഷം വരെയാണ് ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന പുതിയ എക്സ്ഷോറൂം വില. അങ്ങനെ നോക്കുമ്പോൾ 1,15,800 വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളിക്ക് കുറഞ്ഞിരിക്കുന്നത്.

Toyota Urban Cruiser Hyryder Sold 9 100 Units In August 2025

1,200 സിസി എഞ്ചിന്‍ ശേഷിയും 4,000 മില്ലിമീറ്ററില്‍ കൂടാത്ത നീളവുമുള്ള പെട്രോള്‍ കാറുകള്‍, പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍, എല്‍പിജി കാറുകള്‍, സിഎന്‍ജി കാറുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന 28 ശതമാനം ജിഎസ്ടിയാണ് കേന്ദ്രസർക്കാർ ഇപ്പോള്‍ വെറും 18 ശതമാനമായി കുറച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങള്‍ക്ക് 40 ശതമാനവുമാണ് നികുതി ചുമത്തുന്നത്. ജിഎസ്ടി പരിഷ്‌കാരം വരുന്നതോടെ അതില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാൻ ടൊയോട്ട കാണിച്ച മനസും അഭിനന്ദനം അർഹിക്കുന്നുണ്ട്.

NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാനാവും. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ വികസിപ്പിക്കാനാവും.

Toyota Urban Cruiser Hyryder Sold 9 100 Units In August 2025

അതേസമയം രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി മൂന്നാമത്തെ സിഎൻജി വേരിയന്റിലേക്ക് നോക്കിയാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്.

ഹൈറൈഡറിൽ സിഎൻജി ഫ്യുവലുമായി പ്രവർത്തുമ്പോൾ പവർ കണക്കുകൾ 88 bhp കരുത്തിൽ 121.5 Nm ടോർക്ക് ആയി കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിന്റെ സിഎൻജി വേരിയന്റിന് 26.6 കിലോമീറ്റർ മൈലേജാണുള്ളത് കേട്ടോ. ഹൈബ്രിഡ് വേരിയന്റുകളേക്കാൾ വില കുറവാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയ്ക്ക് പുറമെ ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോടും ഹൈറൈഡർ മത്സരിക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, September 27, 2025, 13:50 [IST]
English summary
Toyota urban cruiser hyryder sold 9100 units in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X