വാങ്ങിയത് മുഴുവൻ സിനിമാക്കാർ, ഈ ടൊയോട്ട കാറിന്റെ വിൽപ്പന ഒറ്റമാസം കൊണ്ട് കൂടിയത് 1721 ശതമാനം

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയ്ക്ക് പ്രത്യേക ഇമേജുള്ള രാജ്യമാണ് ഇന്ത്യ. സാധാരണക്കാർക്കും പണക്കാർക്കും ഒരുപോലെ ഇഷ്‌ടമുള്ള ബ്രാൻഡ് ഇന്നോവയെന്ന അതികായകനിലൂടെയാണ് രാജ്യം വെട്ടിപ്പിടിച്ചത്. ഓരോ വർഷവും വിൽപ്പന കൂട്ടി വരുന്ന ബ്രാൻഡ് 2025 മാർച്ചിൽ 9,856 കാറുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും വലിയ വിൽപ്പന കൂടിയാണ് പോയമാസം കൈവരിച്ചതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് 13 ശതമാനം വാർഷിക വളർച്ച കൈവരിക്കാനും ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്.

ഫെബ്രുവരിയിലെ 26,414 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസം 7 ശതമാനം വർധനവും ടൊയോട്ട രേഖപ്പെടുത്തി. 2025 മാർച്ചിലും ഇന്നോവ ഹൈക്രോസ് ആയിരുന്നു കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ. ടൊയോട്ടയുടെ ഏറ്റവും ചെലവേറിയതും ആഡംബരവുമായ വെൽഫയർ എംപിവി വരെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

Toyota Vellfire Luxury MPV Sales Increased By 1721 Per cent In March 2025

സിനിമാക്കാർക്ക് ഏറെ ഇഷ്‌ടപ്പെട്ട വെൽഫയറിന്റെ അസാധാരണമായ കുതിപ്പിൽ ടൊയോട്ട ഏറെ ഹാപ്പിയായിരിക്കും. 2025 ഫെബ്രുവരിയിൽ വെറും 19 യൂണിറ്റുകൾ മാത്രം വിറ്റഴിച്ച ആഡംബര എംപിവിയുടെ വിൽപ്പന ഒറ്റ മാസത്തിൽ 346 യൂണിറ്റുകളായി മാറി. അതായത് പ്രതിമാസ വിൽപ്പനയിൽ 1721 ശതമാനം വളർച്ച കൈവരിക്കാൻ വാഹനത്തിനായെന്ന് സാരം. 1.20 കോടി രൂപയുടെ പ്രാരംഭ വില വരുന്ന മോഡലിന് ഓൺ-റോഡിലെത്തുമ്പോൾ ഏകദേശം 1.60 കോടി രൂപയ്ക്ക് മുകളിൽ വരുമെന്നാണ് കണക്കുകൾ.

ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാനായ കാമ്രിയേക്കാൾ (203 യൂണിറ്റുകൾ) കൂടുതൽ കച്ചോടം പിടിക്കാൻ വെൽഫയറിനായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സെലിബ്രിറ്റികൾക്കിടയിലും വലിയ വ്യവസായ പ്രമുഖർക്കിടയിലും ടൊയോട്ടയുടെ ആഡംബര എംപിവിക്ക് ലഭിച്ച സ്വീകാര്യതയാണ് വിൽപ്പന വർധിക്കാൻ കാരണമായിരിക്കുന്നത്. ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോൾ ഈയൊരു കാർ സ്വന്തമാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

Toyota Vellfire Luxury MPV Sales Increased By 1721 Per cent In March 2025

മലയാള സിനിമ മേഖലയിലും ടൊയോട്ട വെൽഫയർ സൂപ്പർഹിറ്റാണ്. മോഹൻലാൽ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി, ബിജുമേനോൻ പോലുള്ളവരെല്ലാം ഈ പ്രീമിയം വാഹനത്തിന്റെ ഉടമകളാണ്. 2023-ൽ വിപണിയിൽ അവതരിപ്പിച്ച വെൽഫയർ എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനാണ് ആരാധകർ ഏറെയുള്ളത്. മുൻ പതിപ്പിനേക്കാൾ പ്രീമിയവും ഗംഭീരവുമാക്കാൻ ടൊയോട്ട എംപിവിയിൽ ഗംഭീര നവീകരണങ്ങളും നടപ്പിലാക്കിയിരുന്നു.

ശരിക്കും പറഞ്ഞാൽ കാറുകളിലെ കാരവാൻ എന്നാണ് ഇപ്പോൾ വെൽഫയറിന്റെ വിളിപ്പേര്. ഡിസൈനിലേക്ക് നോക്കിയാൽ കൂറ്റൻ സിക്‌സ് സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, വശങ്ങളിലെ വലിയ ഗ്ലാസ് ഏരിയ, സ്ലൈഡിംഗ് ഡോറുകൾ, V-ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് എടുത്ത് പറയാനുള്ളത്. ജാപ്പനീസ് ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതീർത്തിരിക്കുന്നത്.

Toyota Vellfire Luxury MPV Sales Increased By 1721 Per cent In March 2025

വെൽഫയറിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസാണ് എംപിവിക്കുള്ളത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെൽഫയർ വാങ്ങാനാവുക. ഇതിൽ വിഐപി പതിപ്പിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റിനം പേൾ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ കഴിയുന്നതും.

വെൽഫയറിൽ സൺസെറ്റ് ബ്രൗൺ, ന്യൂട്രൽ ബീജ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളുമുണ്ട്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓപ്പൺ/ക്ലോസ് ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സീറ്റുകളിൽ പ്രീമിയം ലെതർ മെറ്റീരിയൽ, ഡാഷിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.

Toyota Vellfire Luxury MPV Sales Increased By 1721 Per cent In March 2025

കഴിഞ്ഞില്ല, ഇതുകൂടാതെ ADAS ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വണ്ടിയിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റർ, ഇൻലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം.

ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 240 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. സെൽഫ് ചാർജ് സംവിധാനമുള്ള സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് മോഡലിന് 40 ശതമാനം ദൂരവും 60 ശതമാനം സമയവും സീറോ എമിഷൻ മോഡിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ടൊയോട്ട അവകാശപ്പെടുന്നു. ആയതിനാൽ 19.28 കിലോമീറ്റർ മൈലേജാണ് ആഡംബര എംപിവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇനി കമ്പനിയുടെ മാർച്ച് മാസത്തെ മൊത്ത വിൽപ്പനയിലേക്ക് നോക്കിയാൽ മുകളിൽ പറഞ്ഞതുപോലെ 2025 മാർച്ചിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) മൊത്തം 28,373 കാറുകളാണ് വിറ്റഴിച്ചത്. 2024 മാർച്ചിനെ അപേക്ഷിച്ച് 13 ശതമാനം വാർഷിക വളർച്ച കൈവരിക്കാനും ജാപ്പനീസ് ബ്രാൻഡിനായി. ഫെബ്രുവരിയിലെ 26,414 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസം 7 ശതമാനം വർധനവ് ബ്രാൻഡ് രേഖപ്പെടുത്തി.

ഇന്നോവ ക്രിസ്റ്റയും ഹൈക്രോസും തന്നെയാണ് ടൊയോട്ടയുടെ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. രണ്ട് മോഡലുകളുടേയും 9,856 യൂണിറ്റുകളാണ് 2025 മാർച്ചിൽ ബ്രാൻഡ് വിറ്റഴിച്ചിരിക്കുന്നത്. സാധാരണക്കാരിലേക്ക് ബ്രാൻഡിനെ എത്തിക്കാനായി പുറത്തിറക്കിയ മാരുതി ബലേനോയുടെ റീബാഡ്‌ജ് മോഡലായ ഗ്ലാൻസയുടെ വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കൾക്ക് ഇടിവ് നേരിട്ടിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്കിന്റെ വാർഷിക വിൽപ്പനയിൽ 19 ശതമാനവും പ്രതിമാസ വിൽപ്പന 24 ശതമാനവും കുറഞ്ഞു.

ഇതിനു വിപരീതമായി മാരുതി കാറുകളുടെ റീബാഡ്‌ജ്‌ഡ് മോഡലുകളായ അർബൻ ക്രൂയിസർ ടൈസർ കോം‌പാക്‌ട് എസ്‌യുവി 3,468 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ടൊയോട്ട റൂമിയോൺ 161 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫെബ്രുവരിയിൽ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം ഇടിവ് കാണാനാവും.

എങ്കിലും റീബാഡ്ജ് ചെയ്ത എംപിവിക്ക് പലരും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാവുന്നുണ്ട്. അതേസമയം ഹൈറൈഡർ മിഡ്‌-സൈസ് എസ്‌യുവി 5,286 യൂണിറ്റുകളുമായി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. മോഡലിന്റെ വാർഷിക വിൽപ്പനയിൽ 11 ശതമാനം ഇടിവുണ്ടായെങ്കിലും പ്രതിമാസ വിൽപ്പനയിൽ 23 ശതമാനം വളർച്ച നേടിയെടുക്കാനായിട്ടുണ്ട്. അടുത്തിടെ പുതിയ ഫീച്ചറുകൾ ചേർത്തുകൊണ്ട് എസ്‌യുവിക്ക് 2025 മോഡൽ ഇയർ പരിഷ്ക്കാരവും അടുത്തിടെ ലഭിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 17, 2025, 16:42 [IST]
English summary
Toyota vellfire luxury mpv sales increased by 1721 per cent in march 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X