ക്രെറ്റയെ വിറപ്പിക്കാനെത്തുന്ന എസ്‌യുവിക്ക് ഒന്നാന്തരം പേര് കണ്ടുവെച്ച് നിസാൻ, ഹൈബ്രിഡ് എഞ്ചിനും കരുത്തിന്

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള വിഭാഗത്തിലേക്ക് നിസാനും റെനോയും കൂടി രണ്ടാംവരവിന് ഒരുങ്ങുകയാണിപ്പോൾ. പണ്ട് റെനോ ഡസ്റ്റർ വമ്പൻ ഹിറ്റായപ്പോൾ അതിന്റെ റീബാഡ്‌ജ് മോഡലായ നിസാൻ ടെറാനോ വിപണിയിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴിതാ ഡസ്റ്റർ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതിനാൽ ഇതിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ എസ്‌യുവിയെ നിസാനും പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വരവിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർക്ക് പണിയായേക്കുമെന്നാണ് വിലയിരുത്തൽ.

റെനോ ഡസ്റ്ററിന്റെ വരവ് ഇതിനോടകം ഹൈപ്പ് ഉയർത്തിയിട്ടുണ്ടെന്നതിനാൽ മാഗ്നൈറ്റിലൂടെ സ്വീകാര്യത ലഭിച്ച നിസാൻ പുറത്തിറക്കുന്ന എസ്‌യുവി വാങ്ങാനും ഇവിടെ ആളുണ്ടാവുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ തങ്ങളുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിക്കായുള്ള പേരും നിസാൻ കണ്ടുവെച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. വാഹനത്തെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ വിരളമാണെങ്കിലും ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വണ്ടിക്ക് 'കൈറ്റ്' എന്ന് പേരിടുമെന്നാണ്.

Upcoming Nissan Mid-Size SUV Could Be Named Kait In India To Rival Hyundai Creta

ഈ പേര് നിസാൻ തങ്ങളുടെ ബ്രസീലിയൻ വിപണിയിലെ കോം‌പാക്‌ട് എസ്‌യുവിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലും ഇതേപേരിൽ പുറത്തിറക്കാനാണ് ഇപ്പോൾ സാധ്യതകൾ തെളിയുന്നത്. റെനോ ഡസ്റ്ററുമായും അതിന്റെ 7 സീറ്റർ മോഡലായ ബോറിയലുമായും പങ്കിടുന്ന പ്രാദേശികവൽക്കരിച്ച CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വണ്ടിയുടെ നിർമാണം പൂർത്തായാക്കുക.

കമ്പനി മുമ്പ് പങ്കിട്ട ടീസർ ചിത്രങ്ങൾ നിസാൻ കൈറ്റിന്റെ ഡിസൈൻ എങ്ങനെയായിരിക്കുനെന്ന സൂചനകളും പറഞ്ഞുവെക്കുന്നുണ്ട്. മുൻവശത്ത് കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, സ്ട്രോംഗ് ഹുഡ് ലൈനുകൾ, വീതിയിലുടനീളം പ്രവർത്തിക്കുന്ന രണ്ട് ക്രോം സ്ട്രിപ്പുകൾ, മസ്ക്കുലാർ ഫ്രണ്ട് ബമ്പർ, ഫ്ലേർഡ് വീൽ ആർച്ചുകൾ എന്നിവയുൾപ്പെടെ മിഡ്-സൈസ് എസ്‌യുവിയുടെ ഡിസൈൻ ഭാഷ്യം ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.

Upcoming Nissan Mid-Size SUV Could Be Named Kait In India To Rival Hyundai Creta

ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ രൂപമായിരിക്കും ഇതിനുണ്ടാവുക. ഇന്റീരിയർ ലേഔട്ടിലും സമാനമായ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കൈറ്റിന് കൂടുതൽ ഫീച്ചറുകൾ ലഭിക്കാനും സാധ്യതയുണ്ട്. ഒന്നിലധികം ഡ്രൈവ് മോഡുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ കൂട്ടിച്ചേർക്കലുകൾ ഇതിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന നിസാൻ എസ്‌യുവിയും റെനോ ഡസ്റ്ററും റെനോ-നിസാൻ പങ്കാളിത്തത്തിലുള്ള ചെന്നൈ ആസ്ഥാനമായുള്ള പ്ലാൻ്റിലായിരിക്കും നിർമിക്കുക. വരാനിരിക്കുന്ന നിസാൻ എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ മോഡലിന് 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ കരുത്ത് പകർന്നേക്കും. ഇത് 156 bhp കരുത്തിൽ പരമാവധി 254 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ഇതിനുപുറമെ 140 bhp പവർ നൽകാൻ കഴിവുള്ള 1.6 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനും ഇന്ത്യൻ വിപണിയിൽ പരിഗണനയിലുണ്ട്. ഇതുകൂടിയെത്തിയാൽ സെഗ്മെന്റ് തൂക്കാൻ നിസാന് സാധിക്കും. നിർമാണ പരിമിതികളുള്ളതിനാൽ ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന കണക്കുകൾക്കൊപ്പം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

എങ്കിലും പ്രതിമാസം ഒരു 5,000 യൂണിറ്റുകളിലധികം വിറ്റഴിക്കാൻ നിസാന് സാധിച്ചേക്കുമെന്നാണ് അനുമാനം. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് പുറമെ കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ വമ്പൻമാരോടും നിസാൻ കൈറ്റിന് മത്സരിക്കേണ്ടി വരും. നിലവിൽ മാഗ്നൈറ്റാണ് ജാപ്പനീസ് ബ്രാൻഡിന്റെ തുറുപ്പുചീട്ടെങ്കിലും മിഡ്-സൈസ് എസ്‌യുവി കൂടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറാവും

More from DriveSpark

Article Published On: Monday, May 12, 2025, 10:09 [IST]
English summary
Upcoming nissan mid size suv could be named kait in india to rival hyundai creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X