കാല് കൊടുത്താൽ റോക്കറ്റ് പോലെ, ഫീച്ചറുകളിൽ വിമാനത്തിലെ ബിസിനസ് ക്ലാസിന് തുല്യം പുതിയ സ്കോഡ കാർ

ഇന്ത്യക്കാരുടെ മനംകവർന്നുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുഷാഖും സ്ലാവിയും വിജയത്തിന് വഴിവെട്ടിയപ്പോൾ പിന്നാലെയെത്തിയ കൈലാക് കമ്പനിക്ക് പണംവാരിക്കൊടുത്തു. ഇപ്പോൾ ഹാപ്പിയായി മുന്നോട്ട് പോവുന്ന ബ്രാൻഡ് പുതുതായി നമ്മുടെ നിരത്തുകൾക്ക് സമ്മാനിക്കാൻ പോവുന്നത് ഒരു പെർഫോമൻസ് കാറാണ്. അതും ഇതിഹാസ പരിവേഷമുള്ള ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പാണെന്നത് കൂടിയറിഞ്ഞാൽ വണ്ടിഭ്രാന്തൻമാരെല്ലാം സന്തോഷിക്കുകയും ചെയ്യും. ഇതിനോടകം ബുക്കിംഗ് തുടങ്ങിയ ഒക്‌ടാവിയ RS വരുന്ന ഒക്ടോബർ 17-ന് രാജ്യത്ത് അവതരിക്കും.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2.50 ലക്ഷം രൂപയ്ക്ക് കാർ ബുക്ക് ചെയ്യാം. രണ്ട് പതിറ്റാണ്ടിലേറെയായി പെർഫോമൻസിന്റേയും ആസ്പിരേഷന്റെയും പര്യായമാണ് ഒക്ടാവിയ RS. 2004 ൽ ഇന്ത്യയിലെ ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ പാസഞ്ചർ കാറായി ഇന്ത്യയിൽ അവതരിപ്പിച്ച RS വാഹനപ്രേമികളുടെ മനസിൽ വളരെ പെട്ടെന്നാണ് സ്ഥാനംപിടിച്ചത്.

Upcoming Skoda Octavia RS Features Revealed Launch On October 17

അത് ഇത്തവണയും ആവർത്തിന്നാവുമെന്നാണ് കമ്പനിയുടെ വിശ്വാസം. ഇപ്പോൾ വരാനിരിക്കുന്ന ഈ പെർഫോമൻസ് സെഡാന്റെ മുഴുവൻ ഫീച്ചർ പട്ടികയും പുറത്തുവിട്ട് ഹൈപ്പേറ്റുകയാണ് സ്കോഡ. എക്സ്റ്റീരിയർ ഡിസൈൻ ഏവർക്കും സുപരിചിതമായിരിക്കുമെങ്കിലും 2025 ഒക്ടാവിയ RS മോഡലിൽ എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലൈറ്റ് വാഷറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ പോലുള്ള സവിശേഷതകളെല്ലാം ഉണ്ടാവും.

അതോടൊപ്പം 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ചുറ്റിനും ഗ്ലോസി ഇൻസേർട്ടുകൾ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ബൂട്ട്‌ലിഡിലെ സ്കോഡ ലെറ്ററിംഗ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ എന്നിവയും 2025 ഒക്ടാവിയ RS പെർഫോമൻസ് സെഡാന് അഴകേകാനായി വന്നെത്തും. എക്സ്റ്റീരിയറിനേക്കാൾ ആഡംബരത്തിലായിരിക്കും കാറിന്റെ അകത്തളം ഒരുങ്ങുക എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

Upcoming Skoda Octavia RS Features Revealed Launch On October 17

ഡ്രൈവ് മോഡുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ചുവന്ന ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം, പാഡിൽ ഷിഫ്റ്ററുകളുള്ള ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, HUD, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയെല്ലാം സ്കോഡ ഒക്ടാവിയ RS പതിപ്പിന്റെ ഇന്റീരിയറിന് മാറ്റേകും.

അതോടൊപ്പം 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് മൊബൈൽ കണക്റ്റിവിറ്റി, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ എന്നിവയുള്ള ഫ്രണ്ട് സ്‌പോർട് സീറ്റുകൾ എന്നിവ കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലായിരിക്കുമെന്നതിൽ ആർക്കും തർക്കങ്ങൾ ഒന്നും തന്നെ വേണ്ടവേണ്ട.

Upcoming Skoda Octavia RS Features Revealed Launch On October 17

സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന ബ്രാൻഡാണ് സ്കോഡ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. യൂറോപ്യൻ നിർമാണ നിലവാരത്തിനൊപ്പം പുതിയ ഒക്ടാവിയ RS-ൽ 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ പെർഫോമൻസ് കാറിന് സ്പോർട്സ് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ, പ്രോഗ്രസീവ് സ്റ്റിയറിംഗ് എന്നിവയും ലഭിക്കുന്നുണ്ട്. 261bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്‌ടാവിയ RS-ന്റെ ഹൃദയം. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായാണ് ആശാന്റെ വരവ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പറയുന്നത്. വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളാണ് വരാനിരിക്കുന്ന മോഡലിൽ വരുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപയാണ് കാറിന് പ്രതീക്ഷിക്കുന്ന വില.

More from DriveSpark

Article Published On: Friday, October 10, 2025, 6:00 [IST]
English summary
Upcoming skoda octavia rs features revealed launch on october 17
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X