16000 കോടി രൂപയുടെ നിക്ഷേപം, 3,500 പേർക്ക് തൊഴിൽ! തമിഴ്‌നാട്ടിൽ നിന്നും ഇലക്‌ട്രിക് കാർ പണിതിറക്കി വിൻഫാസ്റ്റ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുകയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. VF6, VF7 മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചതിന് ശേഷം വിൻഫാസ്റ്റ് ഇപ്പോഴിതാ ഇന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പുതുതായി നിർമിച്ച പ്രൊഡക്ഷൻ കേന്ദ്രത്തിൽ അവരുടെ ആദ്യ കാർ പുറത്തിറക്കിയിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്‌തത്. 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ വികസിപ്പിച്ച ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ഇവി വിപണികളിൽ ഒന്നിലേക്കുള്ള ബ്രാൻഡിന്റെ ആദ്യ ചുവടുവെയ്പ്പാവും.

ഈ നിർമാണ കേന്ദ്രത്തിൽ നിന്നും പ്രതിവർഷം 1.5 ലക്ഷം വാഹനങ്ങൾ വരെ പൂർണ തോതിൽ ഉത്പാദിപ്പിക്കാൻ വിൻഫാസ്റ്റിന് കഴിയും. ഇതോടൊപ്പം ഏകദേശം 3,500 പേർക്ക് തൊഴിൽ നൽകാനും ഈ ഹബ് വഴി സാധിച്ചിട്ടുണ്ട്. ബ്രാൻഡിനെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നതിനായി 27 നഗര കേന്ദ്രങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വിൻഫാസ്റ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

VinFast Rolled Out First Electric Car From Tamil Nadu Plant Details Inside

ഇലക്ട്രിക് മൊബിലിറ്റിയെ കേന്ദ്രീകരിച്ചുള്ള ഉയർന്നുവരുന്ന മേഖലകൾക്കൊപ്പം പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളും വിപുലീകരണത്തിൽ ഉൾപ്പെടുന്നുണ്ട്. വർഷാവസാനത്തിന് മുമ്പ് മൂന്ന് ഷോറൂമുകൾ കൂടി തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അങ്ങനെ ഇന്ത്യയിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 35 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനിക്കാവും. അങ്ങനെ മൊത്തത്തിൽ ഞെട്ടിക്കാനായിട്ടാണ് വിൻഫാസ്റ്റ് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്.

ഇനി വില കൂടിയറിഞ്ഞാൽ VF6, VF7 ഇവികൾ വാങ്ങുവാനായിട്ട് ആളുകൾ ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ vinfastuto.in സന്ദർശിച്ച് രണ്ട് മോഡലുകളും ഇപ്പോൾ ബുക്ക് ചെയ്‌ത് ഇടാവുന്നതാണ്. 21,000 രൂപയാണ് ടോക്കൺ തുക സ്വീകരിച്ചാണ് ഇലക്ട്രിക് എസ്‌യുവികൾക്കായുള്ള ബുക്കിംഗ് കമ്പനി സ്വീകരിക്കുന്നത്.

VinFast Rolled Out First Electric Car From Tamil Nadu Plant Details Inside

സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തുക. വിയറ്റ്നാമീസ് ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ട് എസ്‌യുവികളിൽ ഏറ്റവും ചെറുതായിരിക്കും VF6. ആള് കുഞ്ഞനാണെങ്കിലും സവിശേഷമായ 3 കിടിലൻ ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ടേ. അതിൽ ആദ്യത്തേത് സെഗ്മെന്റിലെ തന്നെ ഏറ്റവും പവർഫുള്ളായ ഇലക്ട്രിക് മോട്ടോറാണ്.

VF6 ഇലക്ട്രിക് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഏകദേശം 210 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമായതാണ്. രണ്ടാമത്തേത് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക. ഈ സ്ക്രീനും ഈ ശ്രേണിയിലെ ഏറ്റവും വലുതായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

VinFast Rolled Out First Electric Car From Tamil Nadu Plant Details Inside

ഇവ രണ്ടിനും പുറമേ വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒന്നിലധികം ഡ്രൈവിംഗ് പ്രൊഫൈലുകൾ, 7 എയർബാഗുകൾ, എയർ പ്യൂരിഫയർ എന്നിവയും ഇവിയിൽ ലഭിക്കും. VF6 ഇവിയിൽ 7 വർഷത്തെ വാറണ്ടിയുമുണ്ട്.

ഇനി VF7 ഇലക്ട്രിക് എസ്‌യുവിയിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. VF7 ഓടിക്കാൻ കൂടുതൽ ആവേശകരമായിരിക്കും. 349 bhp പവറിൽ പരമാലധി 500 Nm ടോർക്ക് വരെ നൽകാൻ വണ്ടിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെ പറയാം. ഇതിനുപുറമെ വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാര്യങ്ങളായിരിക്കും ഇത്.

VF7 ഇവിയിൽ വിൻഫാസ്റ്റ് 10 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. കണക്റ്റഡ് കാർ സവിശേഷതകളും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് വാഹന ഉടമകൾക്ക് ബാറ്ററി ലെവലുകൾ പരിശോധിക്കാനും, ഡോറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ക്യാബിൻ പ്രീ-കണ്ടീഷനിംഗ് ആരംഭിക്കാനും കഴിയുമെന്നതും അടിപൊളിയാക്കുന്ന കാര്യങ്ങളാണ്.

More from DriveSpark

Article Published On: Monday, August 4, 2025, 16:25 [IST]
English summary
Vinfast rolled out first electric car from tamil nadu plant details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X