കണ്ടാൽ ആഡംബര കാർ പോലെ, പക്ഷേ അത്ര വിലയൊന്നുമില്ല! ഈ ഇലക്‌ട്രിക് എസ്‌യുവികൾ നാളെ മുതൽ ബുക്ക് ചെയ്യാം

ഇന്ത്യയിലേക്ക് പുതിയൊരു ഇലക്ട്രിക് വാഹന നിർമാണ കമ്പനി കൂടി എത്തുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിൻഫാസ്റ്റ് എന്ന വിയറ്റ്നാമീസ് ബ്രാൻഡാണ് ആഭ്യന്തര വിപണിയിലേക്ക് പുതുതായി എത്തുന്ന അതിഥി. കഴിഞ്ഞ വർഷം മുതൽ കമ്പനിയുടെ ഓരോ നീക്കങ്ങളും കൃത്യമായി ഇന്ത്യക്കാർ അടുത്ത് വീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് കാരണം അന്താരാഷ്ട്ര തലത്തിൽ വിൻഫാസ്റ്റ് അവതരിപ്പിച്ചിട്ടുള്ള കുട്ടി ഇവികൾ തന്നെയാണ്. 2017-ൽ വിയറ്റ്നാമിൽ സ്ഥാപിതമായ വിൻഫാസ്റ്റ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത് എംജി, ടാറ്റ, ബിവൈഡി തുടങ്ങിയ വമ്പൻമാർക്കെല്ലാം ക്ഷീണമാവുമെന്നതിലും തർക്കമൊന്നും വേണ്ട.

ആദ്യമായി ഇന്ത്യയിൽ തന്നെ വാഹനവും ബാറ്ററിയും നിർമിക്കാൻ അനുമതി നേടിക്കൊണ്ടാണ് വിൻഫാസ്റ്റ് മത്സരത്തിനിറങ്ങുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കറോളം വരുന്ന സ്ഥലത്താണ് കമ്പനി ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. ഏകദേശം 2 ബില്യൺ യുഎസ് ഡോളർ അഥവാ 17,188 കോടി രൂപയുടെ നിക്ഷേപം ആണ് ഇന്ത്യയിലേക്ക് ഇത് വഴി എത്തിയിരിക്കുന്നതും. വിൻഫാസ്റ്റ് എന്നുകേൾക്കുമ്പോൾ തന്നെ പലർക്കും VF 5 പോലുള്ള മൈക്രോ ഇവികളാണ് മനസിലേക്ക് ആദ്യം ഓടിയെത്തുക.

VinFast VF 6 and VF 7 EVs Bookings Start Tomorrow In India

എന്നാൽ VF 7, VF 6 എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യക്കാർക്ക് ആദ്യം സമ്മാനിക്കാൻ വിൻഫാസ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്ന ഇവികൾക്ക് അന്നേ വലിയ നോട്ടം കിട്ടുകയും ചെയ്‌തിരുന്നു. ഏകദേശം 400 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണിത്. ആയതിനാൽ 20 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള വിലനിലവാരത്തിലാവും വിയറ്റ്നാമീസ് കമ്പനി ഈ കിടിലൻ ഇലക്ട്രിക് എസ്‌യുവികളെ അവതരിപ്പിക്കുകയെന്നാണ് വിവരം.

കേരളത്തിൽ കളമശേരിയിൽ ആദ്യ ഷോറൂം ആരംഭിച്ച് കമ്പനി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുമുണ്ട്. ഇനി ബുക്കിംഗിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയും എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, VF 7, VF 6 ഇവികൾക്കായുള്ള ബുക്കിംഗ് കമ്പനി നാളെ, അതായത് 2025 ജൂലൈ 15-ന് തുടങ്ങും. അങ്ങനെ ടാറ്റ മോട്ടോർസ്, മഹീന്ദ്ര, ഹ്യുണ്ടായി, കിയ, എംജി, മാരുതി സുസുക്കി തുടങ്ങിയ എതിരാളികളായ ബ്രാൻഡുകളുടെ പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവികളുമായി മത്സരം നാളെ കൊടിയേറും.

VinFast VF 6 and VF 7 EVs Bookings Start Tomorrow In India

വിയറ്റ്നാമിൽ വിൻഫാസ്റ്റ് VF 6 ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഏകദേശം 4.21 മീറ്റർ നീളമുള്ള VF 6 ആയിരിക്കും വിൻഫാസ്റ്റിന്റെ എൻട്രി ലെവൽ മോഡൽ. രണ്ട് വേരിയന്റുകളിലും 59.6 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ ഇത് ഏകദേശം 480 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

പ്ലസ് വേരിയന്റിന് 204 bhp പവറിൽ പരമാവധി 310 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. മറുവശത്ത് VF 7 ഇവി 4.54 മീറ്റർ നീളമുള്ള ഒരു വലിയ വാഹനമാണ്. ഇക്കോ, പ്ലസ്, പ്ലസ് AWD വേരിയന്റുകളിൽ അന്താരാഷ്ട്ര തലത്തിൽ ലഭ്യമാവുന്ന എസ്‌യുവി ഇന്ത്യയിൽ ഏത് വേരിയന്റിൽ കിട്ടുമെന്ന കാര്യം കാത്തിരുന്ന് അറിയേണ്ട സംഗതിയാണ്. VF 6 ഇവിയിലെ അതേ 59.6 kWh ബാറ്ററിയാണ് ഇക്കോ വാഗ്ദാനം ചെയ്യുന്നത്.

VinFast VF 6 and VF 7 EVs Bookings Start Tomorrow In India

എന്നാൽ പ്ലസ്, പ്ലസ് AWD മോഡലുകളിൽ വലിയ 75.6 kWh ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്. ഇവ പൂർണ ചാർജിൽ 496 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഡ്യുവൽ മോട്ടോർ AWD വേരിയന്റിൽ പെർഫോമൻസ് 354 bhp പവറിൽ പരമാവധി 500 Nm ടോർക്ക് വരെയും എത്തും. വിൻഫാസ്റ്റിന്റെ തനതായ സിഗ്നേച്ചർ സ്റ്റൈലിംഗുമായാണ് VF 6, VF 7 ഇവികൾ പണിതിറക്കിയിരിക്കുന്നത്.

എൽഇഡി ലൈറ്റിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ADAS ടെക്, HUD, പവർഡ് സീറ്റുകൾ, പ്രീമിയം സ്പീക്കറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകൾ വാഹനത്തിലുണ്ടാവും. രാജ്യത്തുടനീളമുള്ള 35 ഔട്ട്‌ലെറ്റ് ഡീലർ ശൃംഖലയുടെ പിന്തുണയോടെയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത് എന്നതിനാൽ സെയിൽസ്, സർവീസ് എന്നിവയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട.

ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂർ, അഹമ്മദാബാദ്, കൊൽക്കത്ത, കൊച്ചി, ഭുവനേശ്വർ, തിരുവനന്തപുരം, ചണ്ഡീഗഡ്, ലഖ്‌നൗ, കോയമ്പത്തൂർ, സൂററ്റ്, കാലിക്കറ്റ്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാൻസി, ഗ്വാളിയോർ, വാപ്പി, ബറോഡ, ഗോവ എന്നീ വലിയ നഗരങ്ങളിലെല്ലാം കമ്പനിക്ക് ആദ്യഘട്ടത്തിൽ തന്നെ ഷോറൂമുകളുണ്ടാവും.

More from DriveSpark

Article Published On: Monday, July 14, 2025, 13:22 [IST]
English summary
Vinfast vf 6 and vf 7 evs bookings start tomorrow in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X