ഒറ്റ ചാർജിൽ 399 കിലോമീറ്റർ ഓടും, മാരുതി ഇ-വിറ്റാരയ്ക്ക് വിയറ്റ്നാമിൽ നിന്നും വില്ലനെത്തി; വിൻഫാസ്റ്റ് VF 6

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അരങ്ങ് തകർത്ത് വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. VF 3, VF 7, VF 6 എന്നിങ്ങനെ മൂന്ന് പ്രധാന മോഡലുകളെയാണ് വാഹനമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന ഇലക്ട്രിക് കാറുകളോട് ഇന്ത്യക്കാർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ഓട്ടോ എക്സ്പോ കാര്യമായി ഉപയോഗപ്പെടുത്താനാണ് വിൻഫാസ്റ്റിന്റെ ശ്രമം. തദ്ദേശീയമായി അസംബിൾ ചെയ്‌തായിരിക്കും VF 6, VF 7 എസ്‌യുവികൾ അവതരിപ്പിക്കുക. ഇതിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിറ്റാര, മഹീന്ദ്ര BE 6, ടാറ്റ കർവ് ഇവി എന്നിവയോട് മുട്ടാനാണ് VF 6 ഇവിയുമായി കമ്പനി ശ്രമിക്കുക.

ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും വിൻഫാസ്റ്റ് VF 6 ഇലക്ട്രിക് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുകയെന്നാണ് വിവരം. ഇതൊരു 5-സീറ്റർ മോഡലായി പണികഴിപ്പിച്ചിരിക്കുന്നതിനാൽ 4,238 mm നീളവും 1,820 mm വീതിയും 1,594 mm ഉയരവും 2,730 mm നീളവുമാണുള്ളത്. ക്രോസ്ഓവർ ആകൃതിയിലുള്ള എസ്‌യുവിയിൽ 17 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡാണ്.

VinFast VF 6 Electric SUV Showcased At Bharat Mobility Global Expo 2025

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ വിൻഫാസ്റ്റിന്റെ V മോട്ടിഫ് സ്റ്റൈലിലുള്ള ഫുൾ-വിഡ്ത്ത് ഡിആർഎൽ, സ്ലിം ഗ്രിൽ, ബമ്പറിന് സമീപം താഴെയായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പ് യൂണിറ്റുകൾ എന്നിവയെല്ലാം മുൻവശത്തെ പ്രധാന ആകർഷണങ്ങളാണ്. മുന്നിൽ നിന്ന് പിന്നിലേക്ക് നീളുന്ന കറുത്ത ക്ലാഡിംഗും ബോണറ്റിലും വശങ്ങളിലുമുള്ള ക്രീസുകളും കട്ടുകളും ക്രോസ്ഓവറിന് കുറച്ച് മസ്ക്കുർ ലുക്കാണ് മൊത്തത്തിൽ സമ്മാനിക്കുന്നത്.

ഇതുകൂടാതെ കൂപ്പെ പോലുള്ള റൂഫ്‌ലൈനും റിയർ സ്‌പോയിലറും, V മോട്ടിഫും വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് നീളുന്ന നേർത്ത എൽഇഡി ടെയിൽ ലൈറ്റുകളും ചേർന്ന വിൻഫാസ്റ്റ് VF 6 ഇവിയുടെ പിൻഭാഗവും കൂടുതൽ ആകർഷകമായി കാണപ്പെടുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി ഇ-വിറ്റാര തുടങ്ങിയ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ VF 6 ഇവി ചെറിയ 59.6kWh ബാറ്ററി പായ്ക്കോടെയാണ് വരുന്നത്.

VinFast VF 6 Electric SUV Showcased At Bharat Mobility Global Expo 2025

VF 6 ഇക്കോ വേരിയന്റ് ഒറ്റ ചാർജിൽ 399 കിലോമീറ്റർ WLTP റേഞ്ച് നൽകുമെന്നാണ് വിൻഫാസ്റ്റ് പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 178 bhp കരുത്തിൽ വാഹനത്തിന് 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട് ആക്‌സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ക്രോസ്ഓവറിന് പവർ നൽകുന്നത്. അതേസമയം ഇവിയുടെ പ്ലസ് വേരിയന്റിന് അതേ ബാറ്ററി പായ്ക്കോട് കൂടി 381 കിലോമീറ്റർ റേഞ്ച് ലഭിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 204 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാൻ VF 6 പ്ലസ് വേരിയന്റിന് കഴിയും. ഫീച്ചറുകളുടെ കാര്യത്തിൽ ഇക്കോ, പ്ലസ് ട്രിമ്മുകൾ തമ്മിൽ വേർതിരിക്കുന്ന ഒന്നും തന്നെയില്ലെന്നത് രസകരമാണ്. രണ്ടിനും ലെവൽ 2 ADAS സ്യൂട്ട്, 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളെല്ലാം ലഭിക്കും. കൂടാതെ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ സ്വീകരിക്കാനും മോഡലിന് കഴിയും.

VinFast VF 6 Electric SUV Showcased At Bharat Mobility Global Expo 2025

ഇലക്ട്രിക് എസ്‌യുവിക്ക് പനോരമിക് സൺറൂഫ്, ഡ്യുവൽ-ടോൺ ബ്രൗൺ, ബ്ലാക്ക് ഇന്റീരിയർ തീം, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്രൈവർ സീറ്റിലേക്ക് ചരിഞ്ഞിരിക്കുന്ന സെന്റർ കൺസോൾ, HUD തുടങ്ങിയ ഫീച്ചറുകളും ഇവിയിലുണ്ടാവും. വിൻഫാസ്റ്റ് VF 6 ഇലക്ട്രിക്കിന് കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഉത്സവ സീസണിന് മുമ്പായി വിൻഫാസ്റ്റ് VF 6, VF 7 ഇവിയുടെ വിലകൾ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 18, 2025, 11:20 [IST]
English summary
Vinfast vf 6 electric suv showcased at bharat mobility global expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X