മഹീന്ദ്രയുടെ കളികൾ അവസാനിപ്പിക്കാൻ വിൻഫാസ്റ്റ്, ഇലക്‌ട്രിക് എസ്‌യുവികൾക്കായുള്ള ബുക്കിംഗ് തുടങ്ങി മക്കളേ

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് വിയറ്റ്നാമിൽ നിന്നുമൊരു ബ്രാൻഡ് എത്തിയിരിക്കുകയാണ്. കാറുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും വിൻഫാസ്റ്റ് എന്ന പേര് ഇപ്പോൾ വണ്ടിപ്രേമികൾക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. മൈക്രോ ഇവികൾ മുതൽ വലിയ യമണ്ടൻ ഇവികൾ വരെ നിർമിക്കുന്നതിൽ പ്രശസ്‌തരായ കമ്പനി ഇപ്പോഴിതാ ഇന്ത്യക്കായുള്ള VF7, VF6 ഇലക്ട്രിക് എസ്‌യുവികൾക്കുള്ള ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ vinfastuto.in സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി 21,000 രൂപയാണ് ടോക്കൺ തുകയായി കൊടുക്കേണ്ടത്. ഈ തുക പൂർണമായും റീഫണ്ടബിൾ ആണെന്നതും കമ്പനി പറയുന്നുണ്ട്.

പിന്നീടൊരു ഘട്ടത്തിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ 21,000 രൂപയും തിരികെ ലഭിക്കും. VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഓഗസ്റ്റ് മാസമാണ് നടക്കുക. രണ്ട് വാഹനങ്ങളും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥിതി ചെയ്യുന്ന വിൻഫാസ്റ്റിന്റെ ഫാക്ടറിയിൽ പ്രാദേശികമായി അസംബിൾ ചെയ്യും. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി, മഹീന്ദ്ര BE 6, തുടങ്ങിയവയ്ക്ക് എതിരാളിയായിട്ടാവും വിൻഫാസ്റ്റ് VF6 സ്ഥാനംപിടിക്കുക.

VinFast VF 7 And VF 6 Electric SUVs Bookings Opened In India

മറുവശത്ത് മഹീന്ദ്ര XEV 9e, BYD അറ്റോ 3, എന്നിവയുമായി മത്സരിക്കാനാണ് വിൻഫാസ്റ്റ് VF7 എത്തുന്നത്. രാജ്യത്തുടനീളമുള്ള 35 ഔട്ട്‌ലെറ്റ് ഡീലർ ശൃംഖലയുടെ പിന്തുണയോടെയാണ് വിയറ്റ്നാമീസ് ബ്രാൻഡ് രാജ്യത്ത് പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത് എന്നതിനാൽ സെയിൽസ്, സർവീസ് എന്നിവയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട. 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകൾ സ്ഥാപിക്കുന്നതിന് 13 ഡീലർ പങ്കാളികളുമായി വിൻഫാസ്റ്റ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂർ, അഹമ്മദാബാദ്, കൊൽക്കത്ത, കൊച്ചി, ഭുവനേശ്വർ, തിരുവനന്തപുരം, ചണ്ഡീഗഢ്, ലഖ്‌നൗ, കോയമ്പത്തൂർ, സൂററ്റ്, കാലിക്കറ്റ്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാൻസി, ഗ്വാളിയോർ, വാപ്പി, വഡോദര, ഗോവ തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും വളർന്നുവരുന്ന ഇവി ഹബുകളിലുമായിരിക്കും ഡീലർഷിപ്പ് തുടങ്ങുക.

VinFast VF 7 And VF 6 Electric SUVs Bookings Opened In India

വിൻഫാസ്റ്റ് VF6 ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും വിപണനത്തിന് എത്തുക. ഇക്കോ പതിപ്പ് 178 bhp കരുത്തിൽ പരമാവധി 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ ചാർജിൽ ഇവിക്ക് WLTP സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് 399 കിലോമീറ്റർ വരെയാണ്. അതേസമയം പ്ലസ് വേരിയന്റ് 204 bhp പവറിൽ 310 Nm ടോർക്ക് നൽകാനാവുമെന്നും കമ്പനി പറയുന്നു.

രണ്ടിലും 59.6 kWh ബാറ്ററി പായ്ക്കാണ് നൽകുന്നതെങ്കിലും പ്ലസ് വേരിയന്റിന് 381 കിലോമീറ്റർ റേഞ്ചായിരിക്കും വാഗ്ദാനം ചെയ്യുക. ഏകദേശം 4.21 മീറ്റർ നീളമുള്ള VF 6 ആയിരിക്കും വിൻഫാസ്റ്റിന്റെ എൻട്രി ലെവൽ മോഡൽ എന്നതിനാൽ 20 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വിലയും പ്രതീക്ഷിക്കാം. മഹീന്ദ്ര BE ഇവി തീർത്ത ഓളത്തിനെ മറികടക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമോ എന്നത് കണ്ടറിയണം.

VinFast VF 7 And VF 6 Electric SUVs Bookings Opened In India

മറുവശത്ത് VF 7 ഇവി 4.54 മീറ്റർ നീളമുള്ള ഒരു വലിയ വാഹനമാണ്. ഇക്കോ, പ്ലസ്, പ്ലസ് AWD വേരിയന്റുകളിൽ വിപണിയിലെത്തുന്ന വിൻഫാസ്റ്റിന്റെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിക്ക് 75.3 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇക്കോ ട്രിമിൽ ഇത് 204 bhp കരുത്തിൽ 310 Nm ടോർക്ക് നൽകുമ്പോൾ ഏകദേശം 450 കിലോമീറ്റർ റേഞ്ചാണ് പറയുന്നത്. പ്ലസ് പതിപ്പിൽ 354 bhp പവറിൽ 500 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണവും വിൻഫാസ്റ്റ് ഒരുക്കിയിട്ടുണ്ട്.

പെർഫോമൻസ് കൂടുതലായതിനാൽ തന്നെ ഈ വേരിയന്റ് സിംഗിൾ ചാർജിൽ 431 കിലോമീറ്റർ റേഞ്ച് വരെയാണ് നൽകാനാവുക. കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്ന ഇവികൾക്ക് അന്നേ വലിയ ശ്രദ്ധനേടായിരുന്നുവെന്നതിനാൽ ബുക്കിംഗ് തുറക്കുന്ന സമയത്ത് വിൻഫാസ്റ്റിന് അമിത പ്രതീക്ഷികൾ ഉണ്ടെന്നാണ് അനുമാനം. ഇവ രണ്ടും ഹിറ്റായാൽ VF 5 പോലുള്ള ചെറിയ ഇവികളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും കമ്പനി ചിന്തിച്ചേക്കും.

More from DriveSpark

Article Published On: Tuesday, July 15, 2025, 10:36 [IST]
English summary
Vinfast vf 7 and vf 6 electric suvs bookings opened in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X