ഒരു ഫാമിലി മുഴുവൻ കയറും, 531 കി.മീ. റേഞ്ചുള്ള 7 സീറ്റർ എസ്‌യുവി പുറത്തിറക്കാൻ വിൻഫാസ്റ്റ്

ഇലക്‌ട്രിക് കാറുകളുടെ നല്ലകാലം തുടങ്ങിയതോടെ പ്രമുഖ ഇവി ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ്. ടാറ്റയും എംജിയും കൈയടക്കി വെച്ചിരിക്കുന്ന സെഗ്മെന്റ് അധികം വൈകാതെ തൂക്കാൻ വിയറ്റ്നാമിൽ നിന്നും ആളുകളെത്തും. ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിക്കുകയെന്ന തന്ത്രമാണ് ബ്രാൻഡ് ഇവിടെ പയറ്റാൻ പോവുന്നത്. ഇതിന്റെ ഭാഗമായി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ ഷോയിൽ കമ്പനി ഏതെല്ലാം മോഡലുകൾ പ്രദർശിപ്പിക്കുമെന്ന ആകാംക്ഷയിലാണ് വണ്ടിഭ്രാന്തൻമാരിപ്പോൾ.

ഇതറിയാവുന്ന വിൻഫാസ്റ്റ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന രണ്ട് മോഡലുകളുടെ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. VF 7, VF 9 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ വാഹന മേളയിൽ വിയറ്റ്നാമീസ് കമ്പനിയുടെ ഭാഗമായി എത്തുമെന്നാണ് ഇത് സൂചന നൽകുന്നത്. രണ്ട് ഇവികളും ഏത് സെഗ്മെന്റിൽ വരുമെന്നും എന്ന് ലോഞ്ച് നടക്കുമെന്നുമുള്ള കാര്യങ്ങളൊക്കെ വിശദമായി നോക്കിയാലോ?

VinFast VF 7 VF 9 Electric SUVs Debuting At Bharat Mobility Global Expo 2025 Teaser Out

ഹ്യുണ്ടായി ട്യൂസോണിന്റെ വലിപ്പത്തിലുള്ള 5 സീറ്റർ ഇലക്ട്രിക് എസ്‌യുവിയായിരിക്കും VF 7. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ആരേയും ആകർഷിക്കുന്ന അഴകാണ് ഇവിക്കുള്ളത്. ക്രോസ്ഓവർ പോലുള്ള രൂപഘടന, വിൻഫാസ്റ്റിന്റെ V മോട്ടിഫുകൾ രൂപപ്പെടുത്തുന്ന സ്‌പോർടിംഗ് ലൈറ്റ് യൂണിറ്റുകൾ എന്നിവയെല്ലാം ആരുടേയും കണ്ണുടക്കാൻ പ്രാപ്‌തമായിരിക്കും. വിദേശ വിപണികളിൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.

വിൻഫാസ്റ്റ് VF 7 ഇവിയ്ക്ക് 75.3kWh (നെറ്റ്) ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തുക. ഇലക്ട്രിക് എസ്‌യുവിയുടെ ഇക്കോ പതിപ്പിന് 204 bhp പവറിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഫ്രണ്ട് മോട്ടോർ ഉണ്ടാവും. അതേസമയം ഇവിയുടെ പ്ലസ് വേരിയന്റിന് 354 bhp കരുത്തിൽ 500 Nm torque വരെ നൽകാൻ കഴിയുന്ന ഒരു ഡ്യുവൽ മോട്ടോർ സജ്ജീകരണവുമാണ് വിൻഫാസ്റ്റ് ഒരുക്കിയിരിക്കുന്നത്.

VinFast VF 7 VF 9 Electric SUVs Debuting At Bharat Mobility Global Expo 2025 Teaser Out

വിൻഫാസ്റ്റ് VF 7 ഇക്കോയ്ക്ക് 450 കിലോമീറ്ററും പ്ലസിന് 431 കിലോമീറ്ററും റേഞ്ച് ഉണ്ടാവുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. രണ്ട് ട്രിമ്മുകളും തമ്മിലുള്ള മറ്റ് വ്യത്യാസങ്ങളിൽ അലോയ് വീലുകളുടെ വലിപ്പവും ഉൾപ്പെടുന്നുണ്ട്. ഇവിയുടെ ഇക്കോ മോഡലിന് 19 ഇഞ്ച് വീലുകളും പ്ലസിന് 20 അല്ലെങ്കിൽ 21 ഇഞ്ച് വീലുകളാവും ലഭിക്കുക. ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഇക്കോയിൽ 12.9 ഇഞ്ചും പ്ലസിന് 15 ഇഞ്ചുമായിരിക്കും.ലെവൽ 2 ADAS സ്യൂട്ട് രണ്ടിലും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

വിൻഫാസ്റ്റിന്റെ വിദേശ നിരയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് എസ്‌യുവിയാണ് VF 9. മൂന്നുവരി മോഡലായതിനാൽ തന്നെ ഒരു ഫാമിലിക്ക് മുഴുവൻ ഉല്ലസിച്ച് യാത്ര ചെയ്യാനാവും. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനായിരിക്കും ഇതുലുണ്ടായിരിക്കുക. ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകക്ഷ VF 9 ഇവിയിലുമുണ്ടാവും. രണ്ടിലും ഒരേ 123kWh ബാറ്ററി പായ്ക്ക് തന്നെയാണ് ലഭിക്കുക. മോഡിന് 531 കിലോമീറ്റർ റേഞ്ചാണ് സിംഗിൾ ചാർജിൽ നൽകാനാവുക.

VinFast VF 7 VF 9 Electric SUVs Debuting At Bharat Mobility Global Expo 2025 Teaser Out

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 408 bhp പവറിൽ പരമാവധി 620 Nm torque ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ AWD സജ്ജീകരണമാണ് വിൻഫാസ്റ്റ് VF 9 ഇവിയിൽ ഒരുക്കിയിരിക്കുന്നത്. വെറും 6.6 സെക്കൻഡിൽ 0-100 കി.മീ വേഗത കൈവരിക്കാൻ VF 9 ഇക്കോയ്ക്കാവും. അതേസമയം പ്ലസിന് 0-100 കി.മീ. വേഗത കൈവരിക്കാൻ 6.7 സെക്കൻഡ് സമയമാണ് വേണ്ടി വരിക.

റൂഫ് റെയിലുകൾ, വലിയ 21 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോ-ഡിമ്മിംഗ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ, മസാജ് ഫംഗ്ഷനോട് കൂടിയ പവർഡ്, ഹീറ്റഡ്, വെന്റിലേറ്റഡ് ഫസ്റ്റ്-ഇൻ-രണ്ട്-റോ സീറ്റുകൾ, 8 ഇഞ്ച് റിയർ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സബ്-വൂഫർ, പനോരമിക് സൺറൂഫ് എന്നിവയുള്ള 13 സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളാലും സമ്പന്നമായിരിക്കും വിൻഫാസ്റ്റ് VF 9 ഇവി.

More from DriveSpark

Article Published On: Monday, January 13, 2025, 9:35 [IST]
English summary
Vinfast vf 7 and vf 9 electric suvs debuting at bharat mobility global expo 2025 teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X