277 കി.മീ. റേഞ്ചുമായി വിൻഫാസ്റ്റ് ഇലക്‌ട്രിക് എസ്‌യുവി, കുറഞ്ഞ വിലയിൽ കിട്ടിയാൽ എല്ലാവരും വാങ്ങും
ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ കൊടുങ്കാറ്റാവാൻ ഒരുങ്ങുകയാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ആഭ്യന്തര വിപണിയിൽ വൈദ്യുത വാഹനങ്ങൾ (Electric Vehicles) നിർമിക്കാനായി രാജ്യത്ത് 16,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബ്രാൻഡ് നടത്തിയിരിക്കുന്നത്. 2017-ൽ പ്രവർത്തനം ആരംഭിച്ച വിയറ്റ്നാമീസ് ബ്രാൻഡ് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിലെ വൈദഗ്ധ്യം ലോകത്തിന് മുന്നിൽ ഇതിനോടകം തെളിയിച്ചിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത് എന്നതിനാൽ കാര്യങ്ങളൊക്കെ എളുപ്പമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ (Auto Expo) രാജ്യത്തേക്ക് അവതരിപ്പിക്കാനിരിക്കുന്ന മോഡൽ നിരയെ വിൻഫാസ്റ്റ് പ്രദർശിപ്പിക്കുകയുണ്ടായി.
VF 3, VF 6, VF 7 തുടങ്ങിയ ഇടിവെട്ട് മോഡലുകൾക്കൊപ്പം വിൻഫാസ്റ്റ് VF e34 ഇവിയും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിക്കുകയുണ്ടായി. സിംഗിൾ-മോട്ടോർ സജ്ജീകരണവും 319 കിലോമീറ്റർ റേഞ്ചും തരുന്ന ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യക്കാർക്ക് പറ്റിയ മോഡലാണ്. ഡിസൈനിലേക്ക് നോക്കിയാൽ കോംപാക്‌ട് ഇവി രാജ്യത്ത് വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ് അനുമാനം.

ഡിസൈനിലേക്ക് നോക്കിയാൽ വിൻഫാസ്റ്റ് VF e34 ഇവിയിൽ വി-ആകൃതിയിലുള്ള കണക്റ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), ഗ്രില്ലിന് മധ്യഭാഗത്തായി കമ്പനി ലോഗോ എന്നിവയെല്ലാം അടിപൊളിയാണ്. ഈ ഡിആർഎല്ലുകൾക്ക് താഴെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം സ്ലീക്ക്, ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ലും ക്രോം ആക്സന്റുകളാൽ അലങ്കരിച്ച സ്റ്റൈലിഷ് എയർ ഇൻടേക്കും വാഹനത്തിന്റെ മുൻഭാഗത്തെ മനോഹരമാക്കുന്നവയാണ്.
വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ ഡോറുകൾക്കും വീൽ ആർച്ചുകൾക്കും ചുറ്റിനുമായി കറുത്ത ക്ലാഡിംഗ്, 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോം വിൻഡോ സറൌണ്ടുകൾ എന്നിവയെല്ലാം കാണാം. മുൻവശത്തെ ഡിആർഎല്ലുകളുടെ ശൈലി പ്രതിധ്വനിപ്പിക്കുന്ന എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളാണ് പിൻഭാഗത്തെ പ്രധാന സവിശേഷത

ഇന്റീരിയറിലേക്ക് വന്നാൽ VF e34 ഇവിയിൽ ആധുനികവും മിനിമലിസ്റ്റുമായ ഗ്രേ ഇന്റീരിയർ തീമാണ് വിൻഫാസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും ലംബമായി അടുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് നീളുന്ന ഗ്ലോസ് ബ്ലാക്ക് സെന്റർ കൺസോളും അകത്തളത്തെ രസകരമായ കാഴ്ച്ചകളിൽ ഒന്നാണ് കേട്ടോ. കപ്പ്‌ഹോൾഡറുകൾ, റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ പ്രായോഗിക സവിശേഷതകളും കൺസോളിൽ കൊടുത്തിട്ടുണ്ട്.
സാങ്കേതികവിദ്യയിലും സുരക്ഷാ സവിശേഷതകളിലും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് VF e34 വിൻഫാസ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ (ORVM-കൾ), ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, പ്രീമിയം 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്.

റിയർ സീറ്റ് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സെന്റർ കൺസോളിൽ 7 ഇഞ്ച് സ്‌ക്രീനും യാത്രക്കാരുടെ സുരക്ഷയ്ക്കായി, വാഹനത്തിൽ ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള അധിക സുരക്ഷാ സന്നാഹങ്ങളും വിൻഫാസ്റ്റ് VF e34 ഇവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 41.9 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് തുടിപ്പേകുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 150 bhp കരുത്തിൽ പരമാവധി 242 Nm torque വരെ ഉത്പാദിപ്പിക്കാൻ വാഹനത്തിമാവും. സിംഗിൾ ചാർജിൽ 277 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ വിൻഫാസ്റ്റിന്റെ ഇലക്ട്രിക് എസ്‌യുവിക്കാവും. ഡിസി ഫാസ്റ്റ് ചാർജർ വഴി വെറും 27 മിനിറ്റിനുള്ളിൽ ബാറ്ററി 10-70 ശതമാനം വരെ ചാർജാവാനും ഇവിക്കാവും. വിവിധ ഡ്രൈവിംഗ് മുൻഗണനകളും സാഹചര്യങ്ങളും നിറവേറ്റുന്നതിനായി ഇവി ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും നൽകുന്നുണ്ട്.


Click it and Unblock the Notifications








