2 ലക്ഷം KM വാറണ്ടി, പിന്നെ കറക്കിവീഴ്ത്തുന്ന കുറേ ഫീച്ചറുകളും! വിൻഫാസ്റ്റിന്റെ വരവ് വെറുതേയാവില്ല കേട്ടോ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി പ്രതീക്ഷിച്ചതിലും വേഗം വളരുകയാണ്. സ്വദേശികളും വിദേശികളുമായ നിരവധി അനവധി ബ്രാൻഡുകളാണ് ഇപ്പോൾ വൈദ്യുത കാറുകൾ നമ്മുടെ രാജ്യത്ത് വിപണനത്തിന് എത്തിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും പുതിയമുഖമാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. കാറുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും വിൻഫാസ്റ്റ് എന്ന പേര് ഇപ്പോൾ വണ്ടിപ്രേമികൾക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. ജനുവരിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ മോഡലുകൾ പ്രദർശിപ്പിച്ചപ്പോഴെല്ലാം വലിയ സ്വീകാര്യതയാണ് ബ്രാൻഡിന് ലഭിച്ചിരുന്നത്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളാണ് വിൻഫാസ്റ്റിന്റേതായി ആദ്യം വിപണിയിലേക്ക് എത്തുന്നത്.

അടുത്തിടെ ഈ രണ്ട് മോഡലുകൾക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ മത്സരാധിഷ്ഠിതമായൊരു വിഭാഗത്തിലേക്ക് വരുമ്പോൾ വിൻഫാസ്റ്റിന്റെ ഇലക്ട്രിക് എസ്‌യുവികളിൽ എന്തെങ്കിലും പ്രത്യേകതൾ കരുതിവെക്കാതെ രക്ഷപെടാനാവില്ലെന്ന് വിയറ്റ്നാമീസ് ബ്രാൻഡിന് നന്നായി അറിയാം. വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി വിൻഫാസ്റ്റ് അവരുടെ ഇ-എസ്‌യുവികളിൽ എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വിശദമായി നോക്കിയാലോ?

VinFast VF6 And VF7 Electric SUVs Offer Segment-Leading Features

സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തുക എന്നതാണ് ശ്രദ്ധേയം. ചിലപ്പോൾ രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിവിധതരം സവിശേഷതകളാണ് ഇവികളിൽ കരുതിവെച്ചിരിക്കുന്നതെന്നാണ് വിവരം. വിയറ്റ്നാമീസ് ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ട് എസ്‌യുവികളിൽ ഏറ്റവും ചെറുതാണ് വിൻഫാസ്റ്റ് VF6.

ഇന്ത്യക്കാർ പൊതുവേ കണ്ടുപരിചയിച്ചിട്ടില്ലാത്ത സാധാരണമല്ലാത്ത ഒരു എക്സ്റ്റീരിയർ ഡിസൈനാണ് വിൻഫാസ്റ്റ് VF6 ഇവിയിലുണ്ടാവുക. ഇതോടൊപ്പം മൂന്ന് മികച്ച ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അതിൽ ആദ്യത്തേത് ഇലക്ട്രിക് മോട്ടോറാണ്. ഇലക്ട്രിക് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഏകദേശം 210 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

VinFast VF6 And VF7 Electric SUVs Offer Segment-Leading Features

അതായത് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ ഇവിയായി വിൻഫാസ്റ്റ് VF6 മാറുമെന്ന് ചുരുക്കം. അടുത്തത് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക. ഈ സ്ക്രീനും ഈ ശ്രേണിയിലെ ഏറ്റവും വലുതായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ഇവ രണ്ടിനും പുറമേ വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഒന്നിലധികം ഡ്രൈവിംഗ് പ്രൊഫൈലുകൾ, 7 എയർബാഗുകൾ, എയർ പ്യൂരിഫയർ എന്നിവയും ഇവിയിൽ ലഭിക്കും. VF6 ഇവിയിൽ വിൻഫാസ്റ്റ് 7 വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യും.

VinFast VF6 And VF7 Electric SUVs Offer Segment-Leading Features

ഇനി VF7 ഇലക്ട്രിക് എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടിയെ ഒരുക്കിയെടുത്തിരിക്കുന്നത്. VF6 പോലെ, VF7 ഇവിയും ഇറ്റലിയിലെ ടോറിനോ ഡിസൈൻ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. VF7 ഓടിക്കാൻ കൂടുതൽ ആവേശകരമായിരിക്കും. 349 bhp പവറിൽ പരമാലധി 500 Nm ടോർക്ക് വരെ നൽകാൻ വണ്ടിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും VF7 ഇവിക്കാവും. വ്യത്യസ്‌ത ഡ്രൈവ് മോഡുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെ പറയാം. ഇതിനുപുറമെ വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാര്യങ്ങളായിരിക്കും ഇത്.

VF7 ഇവിയിൽ വിൻഫാസ്റ്റ് 10 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. കണക്റ്റഡ് കാർ സവിശേഷതകളും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് വാഹന ഉടമകൾക്ക് ബാറ്ററി ലെവലുകൾ പരിശോധിക്കാനും, ഡോറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ക്യാബിൻ പ്രീ-കണ്ടീഷനിംഗ് ആരംഭിക്കാനും കഴിയുമെന്നതും അടിപൊളിയാക്കുന്ന കാര്യങ്ങളാണ്.

അങ്ങനെ മൊത്തത്തിൽ ഞെട്ടിക്കാനായിട്ടാണ് വിൻഫാസ്റ്റിന്റെ പുതിയ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യയിലേക്ക് വരുന്നത്. ഇനി വില കൂടിയറിഞ്ഞാൽ VF6, VF7 ഇവികൾ വാങ്ങുവാനായിട്ട് ആളുകൾ ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ vinfastuto.in സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി 21,000 രൂപയാണ് ടോക്കൺ തുകയായി മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Saturday, July 19, 2025, 10:49 [IST]
English summary
Vinfast vf6 and vf7 electric suvs offer segment leading features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X