വിൻഡ്‌സർ ഇവിയുടെ അന്തകൻ, 16.49 ലക്ഷത്തിന്റെ ഈ ഇലക്‌ട്രിക് എസ്‌യുവിയും അതിലെ ഫീച്ചറുകളും ആരേയും കൊതിപ്പിക്കും

ഇലക്ട്രിക് പാസഞ്ചർ കാർ വിപണി കൈയടക്കിവെച്ചിരുന്ന ടാറ്റ മോട്ടോർസിനെയും എംജിയെയും ഞെട്ടിച്ചുകൊണ്ട് വിപണിയിലേക്ക് എത്തിയവരാണ് വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. രണ്ട് മോഡലുകൾ രാജ്യത്ത് പുറത്തിറക്കുവെന്ന് കേട്ടപ്പോൾ തന്നെ നല്ല വിലയുള്ള പ്രീമിയം ഇവികളായിരിക്കും വരുന്നതെന്ന് വിധിയെഴുതിയവരാണ് പലരും. VF6, VF7 ഇവികൾ കണ്ടപ്പോഴും ആളുകൾ വിചാരിച്ചിരുന്നതും ഇങ്ങനെ തന്നെയായിരുന്നിരിക്കാം. അതുപോലത്തെ ലുക്കും നിർമാണ നിലവാരവും ഫീച്ചറുകളുമെല്ലാമായാണ് വിൻഫാസ്റ്റ് ഇന്ത്യക്കായുള്ള തങ്ങളുടെ ആദ്യ മോഡലുകളെ കൊണ്ടുവന്നത്. എന്നാൽ അടുത്തിടെ ഇലക്ട്രിക് എസ്‌യുവികളുടെ വില ഔദ്യോഗികമായി ബ്രാൻഡ് പ്രഖ്യാപിച്ചപ്പോൾ സാക്ഷാൽ പ്രവചന സിംഹങ്ങൾ വരെ ഞെട്ടിയിട്ടുണ്ടാവണം.

20 ലക്ഷത്തിൽ താഴെ മോഡലുകൾക്ക് വിലയിട്ട് വിൻഫാസ്റ്റ് ആദ്യ ലക്ഷ്യം നേടിയെന്ന് പറയാം. ടാറ്റ നെക്സോൺ ഇവി, എംജി വിൻഡ്‌സർ ഇവി എന്നിവയുടെ അന്തകനായി രൂപമെടുത്ത വിൻഫാസ്റ്റ് VF6 വെറും 16.49 ലക്ഷത്തിനാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളും ഇലക്ട്രിക് എസ്‌യുവിയിലുണ്ട്. ഇതിൽ ഓരോന്നിലും എന്തെല്ലാം ഫീച്ചറുകളാണ് ബ്രാൻഡ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് നോക്കിയാലോ?

VinFast VF6 Electric SUV Variants Price And Features In Detail

VF6 എർത്ത്: ഇലക്ട്രിക് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റാണിത്. 16.49 ലക്ഷം രൂപ എക്സ്ഷോറൂം വില കൊടുക്കേണ്ട ഇത് അത്ര ബേസിക്കായിട്ടല്ല വിൻഫാസ്റ്റ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് വേണം പറയാൻ. 59.5kWh ബാറ്ററി പായ്ക്കിൽ മാത്രമായി വരുന്ന മോഡലിന് 130 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 468 കിലോമീറ്റർ റേഞ്ചും വാഹനത്തിന് നൽകാനാവും.

ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഇന്ത്യയിൽ വലിയ ചലനങ്ങൾ തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വില കണക്കിലെടുക്കുമ്പോൾ ഈ എൻട്രി ലെവൽ മോഡൽ പോലും ഫീച്ചറുകൾ കുത്തിനിറച്ചാണ് ഷോറൂമുകളിലേക്ക് എത്തിയിരിക്കുന്നത്. വിൻഫാസ്റ്റ് VF6 എർത്ത് വേരിയന്റിലെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് ഇതാ?

VinFast VF6 Electric SUV Variants Price And Features In Detail

പൂർണ എൽഇഡി ലൈറ്റ് പാക്കേജ്, 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ഫോൺ മിററിംഗ്, പവർഡ് ഡ്രൈവർ സീറ്റ്, റിയർ എസി വെന്റുകളുള്ള ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM, പെറ്റ് ആൻഡ് വാലറ്റ് ക്യാബിൻ മോഡുകൾ, ഏഴ് എയർബാഗുകൾ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ പാക്കേജ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാൽ സമ്പന്നമാണ് വിൻഫാസ്റ്റ് VF6 എർത്ത് വേരിയന്റിലെ ഇന്റീരിയർ.

VF6 വിൻഡ്: ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതൽ മനോഹരമായ വേരിയന്റാണിത്. അതേ 59.5kWh ബാറ്ററി പായ്ക്ക് ഉണ്ടെങ്കിലും 150 bhp പവറിൽ 310 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് ഇതിന്റെ മോട്ടോർ ഒരുക്കിയിരിക്കുന്നത്. FWD മോഡൽ തന്നെയാണെങ്കിലും 463 കിലോമീറ്റർ റേഞ്ചാണ് ഇതിൽ പറയുന്നത്. ബേസ് മോഡലിനേക്കാൾ ഏകദേശം 5 കിലോമീറ്റർ കുറവാണ് റേഞ്ച്.

VinFast VF6 Electric SUV Variants Price And Features In Detail

17.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ബേസ് മോഡലിൽ ഉള്ളതിന് പുറമെ VF6 വിൻഡിൽ 18 ഇഞ്ച് അലോയ് വീലുകൾ, വീഗൻ ലെതർ അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, ലെവൽ 2 ADAS, പവർഡ് ഡ്രൈവർ സീറ്റ്, ഹീറ്റഡ് ORVM-കൾ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം മുതലായവ ലഭിക്കും.

VF6 വിൻഡ് ഇൻഫിനിറ്റി: VF6 വിൻഡ് മിഡിൽ വേരിയന്റിന് സമാനമായ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും VF6 ലോഞ്ച് ചെയ്ത സമയത്ത് പ്രഖ്യാപിച്ച പനോരമിക് ഗ്ലാസ് റൂഫും ഗ്ലാസ് റൂഫിനായി സൗജന്യ കർട്ടനും അധികമായി ഉൾപ്പെടുത്തിയാണ് ഇൻഫിനിറ്റി വേറിട്ടുനിൽക്കുന്നത്. 18.29 ലക്ഷം രൂപയാണ് ടോപ്പ് എൻഡ് വേരിയന്റിനായി മുടക്കേണ്ടി വരിക. അതായത് വിൻഡ് വേരിയന്റിനേക്കാൾ 50,000 രൂപ കൂടുതലാണ്. ബാറ്ററിയും റേഞ്ചുമെല്ലാം സമാനമായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണേ.

More from DriveSpark

Article Published On: Saturday, September 13, 2025, 14:30 [IST]
English summary
Vinfast vf6 electric suv variants price and features in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X