ഗോഡൗൺ വരെ കാലിയക്കണം, ഫോക്‌സ്‌വാഗൺ എസ്‌യുവിക്ക് 4.20 ലക്ഷത്തിന്റെ വിലക്കിഴിവുമായി കമ്പനി

പോളോ (Polo) എന്ന ഒരൊറ്റ കാർ കൊണ്ട് ഇന്ത്യയിൽ മുഴുവൻ ഫാൻസിനെയുണ്ടാക്കിടെയുത്ത മുതലാണ് ഫോക്‌സ്‌വാഗൺ (Volkswagen). അങ്ങ് ജർമനിയിൽ നിന്നുമെത്തിയ പോളോ വിടപറഞ്ഞിട്ട് കാലം ഇമ്മിണിയായെങ്കിലും ഇന്ന് ടൈഗൂണിലൂടെയും വെർട്ടിസിലൂടെയും ആളുകളെ പിടിച്ചുനിർത്താൻ ഇതുവരെ കമ്പനിക്കായിട്ടുണ്ട്. ഇപ്പോഴിതാ ഫോക്‌സ്‌വാഗൺ കാറുകൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല നല്ല വിലക്കുറവിൽ ആദായ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്. ഫെബ്രുവരി മാസം വാഹനം വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് 4.20 ലക്ഷത്തോളമുള്ള ഓഫറുകളാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാലോ?

ടിഗുവാൻ, ടൈഗൂൺ, വെർട്ടിസ് സെഡാൻ എന്നിവയുടെ വിൽക്കാത്ത പഴയ 2024 മോഡൽ ഇയർ കാറുകൾക്കാണ് കമ്പനി വമ്പൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് എന്നീ ആനുകൂല്യങ്ങളാണ് ഫോക്‌സ്‌വാഗൺ ഓഫറുകളിൽ ഉപയോഗപ്പെടുത്താനാവുക. ഇനി പഴയത് വേണ്ട പുതിയ 2025 മോഡലുകൾ മതിയെന്നുള്ളവർക്കും സന്തോഷിക്കാനുള്ള വകയുണ്ടേ.

Volkswagen Discount Offer February 2024

വെർട്ടിസ് വാങ്ങാനെത്തുന്നവർക്കായി 1.70 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഫോക്‌സ്‌വാഗൺ കാത്തുവെച്ചിരിക്കുന്നത്. ഇത് പ്രീമിയം സെഡാന്റെ 2024 മോഡലുകൾക്കാണെങ്കിലും 2025 പതിപ്പുകൾക്ക് 80,000 രൂപ വരെ ഓഫറുകൾ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ 11.50 ലക്ഷം രൂപ മുതൽ 19.39 ലക്ഷം രൂപ വരെയാണ് വെർട്ടിസിൻ്റെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും ഇത്രയും ഡിസ്കൗണ്ട് ലഭിക്കുമ്പോൾ വേണ്ടന്ന് വെക്കാൻ ആർക്കേലും സാധിക്കുമോ.

ഫോക്‌സ്‌വാഗണിന്റെ ജനപ്രിയനായ ടൈഗൂണിൽ 2.20 ലക്ഷം രൂപ വരെയാണ് ഓഫറിട്ടിരിക്കുന്നത്. ലഭ്യമായ സ്റ്റോക്കുകൾ അനുസരിച്ച് എസ്‌യുവിയുടെ 2024 മോഡലുകൾക്ക് പരമാവധി കിഴിവ് ലഭിക്കുമ്പോൾ 2025 മോഡലുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ലോയൽറ്റി ബോണസുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, ബാധകമാകുന്നിടത്ത് സ്ക്രാപ്പേജ് ബോണസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ വാരിക്കോരി നൽകുന്നത്.

Volkswagen Discount Offer February 2024

ടൈഗൂൺ എസ്‌യുവിയുടെ എൻട്രി ലെവൽ 1.0 വേരിയന്റിന് 11.70 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എൻഡിന് 19.73 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. ഇതിൽ നിന്നുമാണ് വലിയൊരു കിഴിവ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാരുമായിട്ടാണ് ടൈഗൂൺ മത്സരിക്കുന്നത്.

ജർമൻ വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ടിഗുവാൻ വാങ്ങുന്നവരെ കാത്തിരിക്കുന്നത് 4.20 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്. ലോയൽറ്റി ബോണസുകൾ, ക്യാഷ് ഡിസ്‌കൗണ്ടുകൾ, ബാധകമായ സ്‌ക്രാപ്പേജ് ബോണസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇത്രയും വലിയ ഡിസ്കൗണ്ട് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായി വരുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

Volkswagen Discount Offer February 2024

ജർമൻ ബ്രാൻഡ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും ഓരോ നഗരത്തിനേയും സ്റ്റോക്കിനെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം കേട്ടോ. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയവുമാണ്. ആയതിനാൽ ഈ കിടിലൻ വിലക്കുറവിനെ കുറിച്ച് കൂടുതലായി അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രാദേശിക ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് തീർച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഓർമിക്കണേ...

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 6, 2025, 16:47 [IST]
English summary
Volkswagen discount offer february 2024 taigun tiguan and virtus can buy with attractive benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X